SBI ATM New Rules: സൗജന്യ എടിഎം ഇടപാട് പരിധി കുറച്ചു; ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റങ്ങൾ, എസ്ബിഐ അക്കൗണ്ട് ഉടമകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിശ്ചിത പരിധി പൂർത്തിയായതിന് ശേഷം ഓരോ തവണ പണം പിൻവലിക്കുന്നതിനും 23 രൂപയും ജിഎസ്ടിയും മറ്റ് സേവനങ്ങൾക്കായി 11 രൂപയും ജിഎസ്ടിയും സർവീസ് ചാർജ് ആയി ഈടാക്കും.
അക്കൌണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎം, എഡിഡബ്ല്യുഎം എന്നിവ ഉപയോഗിക്കുമ്പോൾ ലഭിച്ചിരുന്ന സൌജന്യ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റം വരുത്താനൊരുങ്ങി എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പാക്കേജ് അക്കൌണ്ട് ഉടമകളെയാണ് ഈ മാറ്റം ബാധിക്കുക.
2026 ഒക്ടോബർ ഒന്നിന് നിലവിൽ വരുന്ന പുതിയ നിയമപ്രകാരം, ബാങ്കിൻറെ എല്ലാത്തരം സാലറി പാക്കേജ് അക്കൌണ്ടുകൾക്കും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം ലഭിച്ചിരുന്ന സൌജന്യ ഇടപാടുകളുടെ പരിധി പത്തിൽ നിന്ന് അഞ്ചായി കുറയും. ഇതിൽ പണമിടപാടുകളും അല്ലാത്തവയും ഉൾപ്പെടുന്നു.
സൌജന്യ ഇടപാട് പരിധി പൂർത്തിയായതിന് ശേഷം നടത്തുന്ന ഓരോ തവണയും 23 രൂപയും ജിഎസ്ടിയും മറ്റ് സേവനങ്ങൾക്ക് 11 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും. പുതുക്കിയ നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും.
ഒക്ടോബർ ഒന്ന് മുതൽ എന്തൊക്കെ മാറ്റങ്ങൾ?
എല്ലാ വിഭാഗങ്ങളിലുമുള്ള എസ്ബിഐ സാലറി പാക്കേജ് അക്കൌണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ലഭ്യമായിരുന്ന പ്രതിമാസ സൌജന്യ ഇടപാടുകളുടെ എണ്ണം 10ൽ നിന്ന് അഞ്ചായി കുറച്ചു. ഈ പരിധിയിൽ സാമ്പത്തിക ഇടപാടുകളും സാമ്പത്തികേതര ഇടപാടുകളും ഉൾപ്പെടും.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ സൌജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും?
എസ്ബിഐ സാലറി പാക്കേജ് അക്കൌണ്ട് അല്ലാത്ത മറ്റ് അക്കൌണ്ട് ഉടമകളുടെ പ്രതിമാസ സൌജന്യ ഇടപാടുകളുടെ എണ്ണത്തിലും ബാധകമായ സർവീസ് ചാർജുകളിലും മാറ്റമില്ല. സാലറി അക്കൌണ്ട് ഉടമകൾക്ക് പ്രതിമാസ സൌജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഓരോ പണം പിൻവലിക്കലിനും 23 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയും നൽകേണ്ടതായി വരും. ഈ നിരക്കുകൾ 2025 ഡിസംബർ 11 മുതൽ നിലവിലുള്ളതാണ്.
എസ്ബിഐ എടിഎമ്മുകളിലെ സൌജന്യ ഇടപാടുകൾ എത്ര?
എസ്ബിഐയുടെ അക്കൌണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽ സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ പ്രതിമാസം 10 സൌജന്യ ഇടപാടുകൾ നടത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.