SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

EMI and Credit Score: ഇഎംഐ കൃത്യമായി അടച്ചാലും ഭവന വായ്പ ലഭിക്കണമെന്നില്ല!

Utility

ചെറിയ വായ്പകൾ എടുക്കുന്നത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. ഇഎംഐ കൃത്യമായി അടച്ചാൽ പോലും ഭവന വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും.

Written By Mekha P Panicker Updated by Roniya Baby
Published: Oct 09, 2026, 04:46 PM | Updated: Oct 09, 2026, 04:46 PM

ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ ഇന്ന് ആളുകൾ രണ്ടാമത് ഒന്ന് ചിന്തിക്കില്ല. പുതിയ ഫോണ്‍ വാങ്ങാന്‍, വീട്ടുപകരണങ്ങൾ സ്വന്തമാക്കാൻ, എന്തിന് അവധിക്കാലയാത്രകൾക്ക് പണം കണ്ടെത്താൻ പോലും ഇന്ന് ചെറിയ വായ്പകൾ വളരെ എളുപ്പത്തിൽ ലഭ്യമാണ്.

ചെറിയ വായ്പകൾ ഇത്തരത്തില്‍ അധികമായി എടുക്കുന്നത് തിരിച്ചടവുകൾക്ക് പുറമെ മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകും. ഇത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ഭാവിയിൽ ഭവന വായ്പ പോലുള്ള വലിയ കടങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയും ചെയ്യും. ഇഎംഐ കൃത്യമായി അടയ്ക്കുന്നവരെയും ഇക്കാര്യം ബാധിക്കാം. എത്ര വായ്പയെടുക്കുന്നുവെന്നും ഈടില്ലാത്ത വായ്പകൾ എത്രയുണ്ടെന്നും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

വലിയ തുകയും നീണ്ട തിരിച്ചടവ് കാലാവധിയുമുള്ള ഒന്നാണ് ഭവന വായ്പകൾ. വ്യക്തിയുടെ വരുമാനം, നിലവിലെ ഇഎംഐകൾ, മുൻകാല തിരിച്ചടവുകൾ, ക്രെഡിറ്റ് സ്കോർ, മൊത്തത്തിലുള്ള കടബാധ്യത എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. കടവും വരുമാനവും തമ്മിലുള്ള അനുപാതവും ബാങ്ക് വിലയിരുത്തും. എങ്കിലും ചെറിയ വായ്പകളുണ്ടെന്ന കാരണത്താൽ മാത്രം ഒരാൾക്ക് ഭവന വായ്പ നിഷേധിക്കില്ല. ബാങ്കിന്റെ നയങ്ങളും വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും അനുസരിച്ചാകും അന്തിമ തീരുമാനം.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ സംരക്ഷിക്കാം?

  1. ലഭിക്കാൻ എളുപ്പമാണെന്ന കാരണത്താൽ അനാവശ്യമായി ലോണുകൾക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. അപേക്ഷിക്കുന്നതിന് മുൻപ് മറ്റ് ഓപ്ഷനുകൾ താരതമ്യം ചെയ്യുക.

2. വായ്പകൾ കൃത്യമായി തിരിച്ചടക്കുക. ഇഎംഐ അടയ്ക്കാൻ വൈകുകയോ മുടങ്ങുകയോ ചെയ്താൽ അത് ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കുകയും ഭാവിയിൽ ലോൺ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.

3. ഒന്നിലധികം വായ്പകളുണ്ടെങ്കിൽ ഏറ്റവും കൂടുതൽ പലിശയുള്ള വായ്പകൾ ആദ്യം തന്നെ തിരിച്ചടച്ച് തീർക്കുക.

ലോൺ മുഴുവനായി അടച്ചുതീർത്തുകഴിഞ്ഞാൽ നോ ഡ്യൂസ് സർട്ടിഫിക്കറ്റോ (No Dues Certificate) മറ്റ് രേഖയോ വാങ്ങി സൂക്ഷിക്കുക. ക്രെഡിറ്റ് റിപ്പോർട്ടിൽ അക്കൗണ്ട് ക്ലോസ് ചെയ്തതായി ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകളോ തിരിച്ചടച്ചിട്ടും ക്ലോസ് ആകാത്ത അക്കൗണ്ടുകളോ ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. എന്തെങ്കിലും തെറ്റുകൾ കണ്ടാൽ ബാങ്കിലോ ക്രെഡിറ്റ് ബ്യൂറോയിലോ പരാതിപ്പെട്ട് അവ തിരുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author