SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Free Gold Ring for Newborn: നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരവുമായി തമിഴ്നാട് സർക്കാർ! 'തായ്മാമൻ തങ്ക മോതിരം' പദ്ധതിക്ക് മലയാളികള്‍ക്ക് അർഹതയുണ്ടോ?

തമിഴ്നാട് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് 1 ഗ്രാം സ്വർണ്ണമോതിരം നൽകുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു.

Written By Mekha P Panicker Updated by Karthika V
Published: Sep 28, 2026, 04:47 PM | Updated: Sep 28, 2026, 04:47 PM

തമിഴ്നാട് സർക്കാർ നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരം നൽകുന്നു. 'തായ്മാമൻ തങ്ക മോതിരം' പദ്ധതി പ്രകാരം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണ മോതിരവും ബേബി കിറ്റുമാണ് സൗജന്യമായി നൽകുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മധുരൈ സർക്കാർ രാജാജി ആശുപത്രിയിൽ മുഖ്യമന്ത്രി വിജയ് നിര്‍വഹിച്ചു.

പദ്ധതി ആർക്കെല്ലാം?

സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ വർദ്ധിപ്പിക്കാനും, മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് 'തായ്മാമൻ തങ്ക മോതിരം' പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിച്ച കുട്ടികൾക്ക് പദ്ധതി വഴി സ്വർണ മോതിരം ലഭിക്കാൻ അർഹതയുണ്ട്. കുട്ടിയുടെ മാതാവ് തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരിയായിരിക്കണം. കൂടാതെ PICME (Pregnancy and Infant Cohort Monitoring and Evaluation) സിസ്റ്റത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

മോതിരം എപ്പോൾ ലഭിക്കും?

കുഞ്ഞ് ജനിച്ച് സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ സ്വർണമോതിരം ബേബി കിറ്റിനൊപ്പം അമ്മയ്ക്ക് കൈമാറും. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയാൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം വഴിയോ അല്ലെങ്കിൽ സർക്കാർ ആശുപത്രി അധികൃതർ വഴിയോ മോതിരം മാതാവിന്റെ പക്കൽ ലഭിക്കും.

പദ്ധതിയുടെ ചിലവ്?

തായ്മാമൻ തങ്ക മോതിരം പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 755.83 കോടി രൂപയാണ്. ആദ്യ ഘട്ടത്തിനായി 1.28 ലക്ഷം സ്വർണ്ണ മോതിരങ്ങൾ വാങ്ങിയിട്ടുണ്ട്. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കുമെന്നും ടാമ്പർ പ്രൂഫ് പാക്കേജിംഗിലാണ് മോതിരം നൽകുക. 2026 ഒക്ടോബർ 6-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author