No UPI Day: യുപിഐ പുതിയ നിരക്കുകൾക്കെതിരെ പ്രതിഷേധം, ഒക്ടോബർ 2-ന് നോ യുപിഐ ഡേ
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളിൽ പുതിയ എംഡിആർ ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ ഒക്ടോബർ 2ന് രാജ്യവ്യാപകമായി നോ യുപിഐ ഡേ ആചരിക്കുമെന്ന് വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ചു.
പണം കൈയിൽ കരുതുന്ന ശീലം ആളുകൾ മറന്നിരിക്കുകയാണ്. വളരെ ചെറിയ തുകയാണെങ്കിലും വലിയ തുകയാണെങ്കിലും ആളുകൾ യുപിഐ ഇടപാടിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ മെർച്ചന്റ് യുപിഐ ഇടപാടുകളിൽ ഒക്ടോബർ 15 മുതൽ മാറ്റങ്ങൾ വരുന്നുണ്ട്.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും. ഇതിനെതിരെ പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം 'നോ യുപിഐ ഡേ' (No UPI Day) ആയി ആചരിക്കാൻ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്താണ് മെർച്ചന്‍റ ഡിസ്കൗണ്ട് റേറ്റ് (MDR)?
ആറ് വർഷത്തിലേറെയായി വ്യാപാര ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കിയിരുന്നില്ല. യുപിഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം സൗജന്യ ഇടപാടുകൾ തുടർന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) വ്യാപാരികൾ ഒക്ടോബർ 15 മുതൽ നൽകേണ്ടി വരും.
നോ യുപിഐ ഡേ (No UPI Day)
വളരെ ചെറിയ ലാഭത്തിൽ കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് വലിയ സാമ്പത്തിക ഭാരമാകുമെന്നാണ് വ്യാപാര സംഘടനകൾ പറയുന്നത്. സുതാര്യമായ ഡിജിറ്റൽ ഇടപാടുകളിൽ ഫീസ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കൂട്ടായ്മകളുടെ നിലപാട്. ഒക്ടോബർ 2-ന് പ്രതിഷേധ സൂചകമായി വ്യാപാരികൾ കടകളിലെ യുപിഐ ക്യുആർ കോഡുകളും സ്കാനറുകളും കറുത്ത തുണികൊണ്ട് മൂടിക്കെട്ടി പ്രതിഷേധം അറിയിക്കും.
എംഡിആര്‍ ബാധിക്കുന്നവര്‍
മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനം നേടുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ ഫീസ് ബാധകമല്ല. അവർക്ക് തുടർന്നും സീറോ-എംഡിആർ ഇടപാടുകൾ നടത്താം. ഗ്രാമീണ, അർദ്ധനഗര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ ക്യുആർ (QR) പേയ്‌മെന്റുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിരിച്ചെടുക്കുന്ന ആകെ ഫീസിന്റെ 5 ശതമാനം തുക ചെറുകിട വ്യാപാരികൾക്കായി മാറ്റിവെക്കും. ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.
ഇന്ധനം, റെയിൽവേ, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ശതമാനക്കണക്കിന് പകരം 5 രൂപയുടെ സ്ഥിര ഫീസ് ഈടാക്കും. മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റീസ് ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾക്ക് 0.02 ശതമാനം നിരക്കിൽ എംഡിആർ ബാധകമായിരിക്കും. ഇതിന് പരമാവധി 300 രൂപ വരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.