SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Whatsapp ended in Android 5: പഴയ ഫോണുകളിൽ ഇനി വാട്സാപ്പ് പ്രവര്‍ത്തിക്കില്ല, നിങ്ങളുടെ ഫോണിലോ?

Utility

ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകളുള്ള ഫോണുകളിലെ വാട്സാപ്പ് പിന്തുണ കമ്പനി അവസാനിപ്പിച്ചു. ആപ്പ് തുടർന്നും ഉപയോഗിക്കാൻ ആൻഡ്രോയിഡ് 6.0-ലോ അതിനുശേഷമുള്ള പുതിയ പതിപ്പിലേക്കോ അപ്ഡേറ്റ് ചെയ്യണം.

Written By Mekha P Panicker Updated by Roniya Baby
Published: Sep 09, 2026, 03:19 PM | Updated: Sep 09, 2026, 03:19 PM

വാട്സാപ്പ് ഇനി പഴയ സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. പുതിയ അപ്ഡേറ്റ് പ്രകാരം ആൻഡ്രോയിഡ് 5.0, 5.1 ലോലിപോപ്പ് (Android 5.0,5.1 Lollipop) എന്നീ പതിപ്പുകളിൽ വാട്സാപ്പ് ലഭിക്കില്ല. അത്തരം ഉപയോക്താക്കൾ ഫോൺ സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയോ ചെയ്യണം.

മാറ്റങ്ങള്‍ എങ്ങനെ?

ഈ വർഷം ഏപ്രിലിൽ തന്നെ വാട്സാപ്പ് ചില മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. വാട്സാപ്പ് ലഭിക്കാനുള്ള കുറഞ്ഞ ആവശ്യകത ആൻഡ്രോയിഡ് 5.0-ൽ നിന്ന് ആൻഡ്രോയിഡ് 6.0 മാർഷ്മലോ ആക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് മുൻകൂട്ടി തയ്യാറെടുക്കാനുള്ള സമയവും നൽകിയിരുന്നു.

വാട്സാപ്പ് മെസഞ്ചർ, വാട്സാപ്പ് ബിസിനസ് എന്നിവ ലഭിക്കണമെങ്കിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ ഏറ്റവും പുതിയ പതിപ്പ് എന്നിവ നിർബന്ധമാണ്. അതിനാൽ ആൻഡ്രോയിഡ് 5.0, ആൻഡ്രോയിഡ് 5.1 ഉള്ളവർക്ക് ഇനി വാട്സാപ്പ് ലഭിക്കില്ല.

നിങ്ങളെ ബാധിക്കുമോ?

നിർമ്മാതാക്കളിൽ നിന്ന് പുതിയ ആൻഡ്രോയിഡ് പതിപ്പ് ലഭിക്കാത്ത പഴയ ഫോൺ ഉപയോഗിക്കുന്നവരെ വാട്സാപ്പിന്റെ ഈ തീരുമാനം നേരിട്ട് ബാധിക്കും. എന്നിരുന്നാലും പുതിയ ഫോൺ വാങ്ങുന്നതിന് മുൻപ് പഴയ ഫോണിൽ പുതിയ സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ലഭ്യമാണേയെന്ന് പരിശോധിക്കണം. ഇത്തരത്തിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ പുതിയ പതിപ്പ് ലഭ്യമാണെങ്കിൽ അത് ഇൻസ്റ്റോൾ ചെയ്യുന്നതിലൂടെ വാട്സാപ്പ് തുടർന്നും പ്രവർത്തിക്കും.

എങ്ങനെ പരിശോധിക്കാം?

ഫോണിലെ ആൻഡ്രോയിഡ് പതിപ്പ് എതാണെന്ന് ഫോൺ സെറ്റിങ്ങ്സിലൂടെ (Settings) പരിശോധിക്കാം. ചില ഫോണുകളിൽ ഈ ഓപ്ഷൻ സെറ്റിങ്സിലായിരിക്കില്ല പക്ഷെ 'എബൌട്ട് ഫോൺ' (About Phone), സോഫ്റ്റ്‍വെയർ ഇൻഫർമേഷൻ (Software Information) എന്നീ ഓപ്ഷനുകളിൽ ലഭിക്കും.

ഇനി പുതിയ ഫോൺ വാങ്ങാൻ നിങ്ങൾ തീരുമാനിച്ചെങ്കിൽ പഴയ ഫോണിലുള്ള ചാറ്റുകൾ നഷ്ടമാകുമോയെന്ന് പേടിക്കണ്ട. ഗൂഗിൽ ഡ്രൈവിലോ ഫോണിലോ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ കഴിയുന്നതാണ്. പുതിയ ഫോണിലേക്ക് മാറുമ്പോൾ നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പഴയ ചാറ്റുകൾ ലഭ്യമാകും. ഗൂഗിൾ അക്കൗണ്ട് പുതിയ ഫോണിൽ സൈൻ ഇൻ ചെയ്യണമെന്ന് മാത്രം.

തീരുമാനത്തിന്റെ കാരണമെന്ത്?

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് പുതിയ ആപ്പുകൾക്ക് ആവശ്യമായ സാങ്കേതിക ശേഷി ഇല്ല. അതിനാൽ തന്നെ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ഡെവലപ്പർമാർക്ക് ബുദ്ധിമുട്ടാകും. ആൻഡ്രോയിഡ് 5.0,5.1 എന്നിവയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിലൂടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും ഡെവലപ്പർമാർക്ക് സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author