SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

WhatsApp Users Beware: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്! അഞ്ച് സുരക്ഷാ വീഴ്ചകൾ; സ്വകാര്യ വിവരങ്ങൾ ചോ‍‍ർന്നേക്കും

Utility

ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

Written By Roniya Baby Updated by Roniya Baby
Published: Nov 28, 2026, 08:50 AM | Updated: Nov 28, 2026, 08:50 AM

വാട്‌സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക് അഞ്ച് ഗുരുതര സുരക്ഷാ പിഴവുകളെക്കുറിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (CERT-In) മുന്നറിയിപ്പ്. മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ പാളിച്ചകൾ ഹാക്കർമാർ മുതലെടുത്താൽ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ഉപകരണങ്ങളും അപകടത്തിലായേക്കാമെന്നാണ് മുന്നറിയിപ്പ്.

ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) എന്നിവയിലെ വാട്‌സ്ആപ്പ്, വാട്‌സ്ആപ്പ് ബിസിനസ് പതിപ്പുകൾക്കും വിൻഡോസ് (Windows), മാക് (Mac) ഡെസ്‌ക്‌ടോപ്പ് പതിപ്പുകൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. നവംബർ 26-ന് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ, ഉപയോക്താക്കൾക്ക് പ്രത്യേകമായി തയ്യാറാക്കിയ സന്ദേശങ്ങൾ, അറ്റാച്ച്‌മെന്റുകൾ അല്ലെങ്കിൽ ലിങ്കുകൾ അയച്ചുകൊണ്ട് അക്രമികൾ സുരക്ഷാ വീഴ്ചകൾ ചൂഷണം ചെയ്തേക്കാമെന്ന് CERT-In വ്യക്തമാക്കി.

സുരക്ഷാ പിഴവിന്റെ സ്വഭാവമനുസരിച്ച്, ഇത് തന്ത്രപ്രധാന വിവരങ്ങൾ ചോർത്താനും, സംഭരിച്ചിരിക്കുന്ന ഡാറ്റ മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യാനും, അല്ലെങ്കിൽ ചില സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അവർക്ക് കഴിഞ്ഞേക്കും. ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുവായോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയ കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് വയ്ക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് ഈ അറിയിപ്പ് പുറത്തുവന്നത്.

ഏതൊക്കെയാണ് അഞ്ച് സുരക്ഷാ പിഴവുകൾ?

1. വ്യാജ ഓർഡർ വിവര സന്ദേശം

ആൻഡ്രോയിഡിലെ വാട്‌സ്ആപ്പിനെയാണ് ഈ പിഴവ് ബാധിക്കുന്നത്. അനധികൃത വാട്‌സ്ആപ്പ് ക്ലയന്റ് വഴി ഹാക്കർക്ക് പ്രത്യേകം നിർമ്മിച്ച 'ഓർഡർ വിവരങ്ങൾ' അടങ്ങിയ സന്ദേശം അയക്കാൻ സാധിക്കും. സ്വീകർത്താവ് ആ സന്ദേശത്തിൽ ടാപ്പ് ചെയ്താൽ അത് ഒരു എസ്‌ക്യുഎൽ ഇഞ്ചക്ഷൻ (SQL injection) പ്രശ്നത്തിന് കാരണമായേക്കാം. ഫോണിൽ സൂക്ഷിച്ചിട്ടുള്ള വാട്‌സ്ആപ്പ് ഫയലുകൾ ഇല്ലാതാകാൻ ഇത് ഇടയാക്കും. ഈ സുരക്ഷാ പിഴവ് ദുരുപയോഗം ചെയ്തതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

2. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിലെ ദൗർബല്യം

മെറ്റാ എഐയുടെ (Meta AI) സുരക്ഷിത കമ്പ്യൂട്ടിംഗ് സംവിധാനവുമായുള്ള ബന്ധം പരിശോധിക്കാൻ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പിഴവ്. മെറ്റയുടെ സംവിധാനത്തിനുള്ളിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഒരു അക്രമിക്കുള്ള ഹാർഡ്‌വെയർ അധിഷ്ഠിത സുരക്ഷാ പരിശോധന മറികടക്കാൻ ഈ ദൗർബല്യം ദുരുപയോഗം ചെയ്യാനായേക്കും. എങ്കിലും, ആവശ്യമായ സുരക്ഷാ പരിശോധനകൾ മറികടക്കപ്പെട്ടതായി രേഖകളില്ലെന്നും ദുരുപയോഗത്തിന് തെളിവുകളില്ലെന്നുമാണ് വാട്‌സ്ആപ്പ് വ്യക്തമാക്കിയത്.

3. പരസ്യ മറുപടി ലിങ്കുകളിൽ നിന്നുള്ള അപകടസാധ്യത

ആൻഡ്രോയിഡിലെ വാട്‌സ്ആപ്പ്, വാട്‌സ്ആപ്പ് ബിസിനസ് എന്നിവയെ ബാധിക്കുന്ന സുരക്ഷാ പാളിച്ചയാണിത്. 'ക്ലിക്ക് ടു വാട്‌സ്ആപ്പ്' (Click to WhatsApp) മറുപടി നൽകുന്നത്, അക്രമിയുടെ നിയന്ത്രണത്തിലുള്ള ബാഹ്യ വിലാസത്തിൽ നിന്ന് മീഡിയ ലോഡ് ചെയ്യാൻ ആപ്പിനെ പ്രേരിപ്പിച്ചേക്കാം. ഇത് ഉപയോക്താവിന്റെ ഐപി വിലാസം (IP address) പുറത്തായേക്കാം. ചില സ്പാം സന്ദേശങ്ങൾക്കൊപ്പം ഈ സുരക്ഷാ പിഴവ് ഉപയോഗിച്ചിരിക്കാമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു.

4. ഇൻസ്റ്റഗ്രാം റീൽസ്

ഇൻസ്റ്റഗ്രാം റീലുമായി ബന്ധപ്പെട്ട് പ്രത്യേകം തയ്യാറാക്കിയ എഐ നിർമ്മിത പ്രതികരണം, ഹാക്ക‍ർമാരുടെ നിയന്ത്രണത്തിലുള്ള ലിങ്കിൽ നിന്നുള്ള ഉള്ളടക്കം സ്വീകർത്താവിന്റെ ഉപകരണത്തിൽ പ്രോസസ്സ് ചെയ്യാൻ കാരണമായേക്കാം. ആ ലിങ്കിൽ ദോഷകരമായ ഉള്ളടക്കം ഉണ്ടാകുകയോ ഉപകരണത്തിൽ ചില പ്രവർത്തനങ്ങൾ നടക്കാൻ ഇടയാക്കുകയോ ചെയ്യാം. ഈ സുരക്ഷാ പിഴവ് ദുരുപയോഗം ചെയ്തതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.

5. വിൻഡോസിലെ അപകടകരമായ അറ്റാച്ച്‌മെന്റുകൾ

വിൻഡോസിലെ വാട്‌സ്ആപ്പിനെയാണ് അഞ്ചാമത്തെ പിഴവ് ബാധിക്കുന്നത്. സാധാരണ ഡോക്യുമെന്റായോ ഫയലായോ തോന്നിക്കുന്നതും എന്നാൽ തുറക്കുമ്പോൾ ഒരു പ്രോഗ്രാമായി പ്രവർത്തിക്കുന്നതുമായ അറ്റാച്ച്‌മെന്റ് ഹാക്കർമാർക്ക് നിർമ്മിക്കാൻ കഴിയും.

ഏതൊക്കെ വാട്‌സ്ആപ്പ് പതിപ്പുകളെയാണ് ബാധിക്കുക?

വാട്‌സ്ആപ്പിന്റെയും വാട്‌സ്ആപ്പ് ബിസിനസിന്റെയും നിരവധി പതിപ്പുകളെ ഇത് ബാധിക്കുന്നു. സുരക്ഷാ പരിഹാരങ്ങൾ ഉൾപ്പെടുത്തിയ പതിപ്പുകളിലേക്ക് തങ്ങളുടെ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉപയോക്താക്കൾ പരിശോധിക്കണം. ഉപയോക്താക്കൾ തങ്ങളുടെ ഉപകരണത്തിൽ ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author