SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

EPS Pension: EPF വേജ് സീലിംഗ് ഉയർത്തി; EPS വിഹിതത്തിൽ വരാവുന്ന മാറ്റങ്ങൾ പരിശോധിക്കാം...

Utility

25,000 രൂപയോ അതിൽ കുറവോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ലഭിക്കുന്ന ജീവനക്കാർക്ക് ഇപിഎസ് വിഹിതം നിർബന്ധമാണ്.

Written By Mekha P Panicker Updated by Karthika V
Published: Oct 04, 2026, 02:25 PM | Updated: Oct 04, 2026, 02:25 PM

യൂണിയൻ കാബിനറ്റ് നിർബന്ധിത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) കവറേജിന്റെ വേജ് സീലിംഗ് പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതിനെത്തുടർന്ന് ജീവനക്കാരുടെ ഇപിഎസ് (EPS) വിഹിതത്തിലും മാറ്റങ്ങൾ വരാം. മുൻപ് അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്ത് പ്രതിമാസം 15,000 രൂപ വരെ ലഭിക്കുന്നവർ നിർബന്ധിത ഇപിഎഫ് (EPF) പരിധിയിൽ ഉൾപ്പെട്ടിരുന്നു. ശമ്പളത്തിന്റെ 12% ജീവനക്കാരും അത്രയും തന്നെ തൊഴിലുടമയും ഇതിലേക്ക് നൽകണം. ഇതിൽ തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 8.33% ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ (EPS) ഫണ്ടിലേക്കാണ് പോയിരുന്നത്.

എന്നാൽ പുതിയ പരിഷ്കരണങ്ങൾ പ്രകാരം നിർബന്ധിത ഇപിഎഫ്, ഇപിഎസ്, ഇഡിഎൽഐ (EDLI) കവറേജിനുള്ള വേതന പരിധി പ്രതിമാസം 25,000 രൂപയായി ഉയർത്തി. പുതുക്കിയ പരിധി 2026 സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ ശമ്പളം 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള ജീവനക്കാരുടെ ഇപിഎസ് അക്കൗണ്ട് വിഹിതത്തിന്റെ കാര്യത്തിൽ ഇത് ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം.

25,000 രൂപ വരെയുള്ള ശമ്പളം

ഒരു ജീവനക്കാരന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും 25,000 രൂപയോ അതിൽ കുറവോ ലഭിക്കുകയാണെങ്കിൽ ഇപിഎസ് വിഹിതം നിർബന്ധമാണ്. 15,000 മുതൽ 25,000 രൂപ വരെ ശമ്പളമുള്ള, മുമ്പ് ഇപിഎസിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഈ പദ്ധതിയിൽ ചേരണം.

25,000 രൂപയിൽ കൂടുതൽ ശമ്പളം

അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും 25,000 രൂപയിൽ കൂടുതൽ വാങ്ങുന്ന ഒരു ജീവനക്കാരന് ഇപിഎസ് സംഭാവന നിർബന്ധമാണോ അല്ലയോ എന്നത് മുൻകാല സംഭാവനകളെ ആശ്രയിച്ചിരിക്കും.

മുമ്പ് ഇപിഎസ് വിഹിതം അടച്ചിട്ടില്ലാത്ത ജീവനക്കാർക്ക് ഇപിഎഫ് അംഗത്വം തുടരാമെങ്കിലും ഇപിഎസ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യേണ്ടതില്ല.

എന്നാൽ മുമ്പ് ഇപിഎസ് വിഹിതം അടച്ചിട്ടുള്ള ജീവനക്കാർക്ക് ഇപിഎഫ് അംഗത്വം നിർബന്ധമാണ്. അതിനാൽ മുൻകാല ഇപിഎസ് അംഗത്വം പരിശോധിക്കാൻ തൊഴിലുടമകൾ ജീവനക്കാരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) പരിശോധിക്കേണ്ടത് പ്രധാനമാണ്. യുഎഎൻ പരിശോധനയിൽ മുൻകാല സംഭാവനകൾ ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ ഭാവിയിലും ഇപിഎസ് വിഹിതം പിടിക്കുന്നത് തുടരും.

പരാതികൾ നൽകാൻ

നിങ്ങളുടെ തൊഴിലുടമ ഇപിഎസ് അക്കൗണ്ടിലേക്ക് പിഎഫിന്റെ ഒരു ഭാഗം സംഭാവന ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇപിഎഫ്ഐജിഎംഎസ്. (EPFiGMS) പോർട്ടലിൽ പരാതി നൽകാം.

– https://epfigms.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.

– പിഎഫ് അംഗം, ഇപിഎസ് പെൻഷനർ, തൊഴിലുടമ അല്ലെങ്കിൽ മറ്റുള്ളവർ എന്നീ ഓപ്ഷനുകളിൽ ബാധകമായത് തിരഞ്ഞെടുക്കുക.

– യുഎഎൻ നമ്പർ സമർപ്പിക്കുക.

– ഒടിപി പരിശോധനയ്ക്ക് ശേഷം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സമർപ്പിക്കുക.

– പരാതിയുടെ തരം തിരഞ്ഞെടുക്കുക.

– ആവശ്യമെങ്കിൽ അനുബന്ധ രേഖകൾ നൽകുക.

പെൻഷൻ ഫണ്ട് വിഹിതത്തിലോ പിഎഫിലോ തെറ്റുകളോ കുറവുകളോ ഉണ്ടായാൽ ഭാവിയിൽ പണം പിൻവലിക്കുമ്പോഴോ ക്ലെയിം ചെയ്യുമ്പോഴോ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഇത്തരം പ്രശ്നങ്ങൾ കണ്ടാലുടൻ ഇപിഎഫ്ഒയെ (EPFO) ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author