SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

LDC മുതൽ അറ്റൻഡർ വരെ; കേരള ശാസ്ത്ര മ്യൂസിയത്തിൽ നിരവധി ഒഴിവുകൾ!

Career

Job Vacancy: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി ഒഴിവുകൾ.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 16, 2026, 02:14 PM | Updated: Nov 16, 2026, 02:14 PM

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി അവസരങ്ങൾ. ദിവസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനല്ല അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.

തസ്തികൾ ഇവയാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക്‌സ്മിത്ത്, പ്യൂൺ, ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ്, വോർക്ശോപ് അറ്റൻഡർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ.

എത്ര ഒഴിവുകളാണ് ഉളളത് എന്ന കാര്യത്തിൽ വിജ്ഞാപനത്തിൽ വ്യക്തതയില്ല. നവംബർ 24 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകൾ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം...

വെൽഡർ കം ബ്ലാക്ക്‌സ്മിത്ത് തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് വിജയിക്കണം ഒപ്പം ബന്ധപ്പെട്ട ട്രേഡിൽ ITI സർട്ടിഫിക്കറ്റ് വേണം. ശമ്പളം 810 രൂപ ദിവസക്കൂലി

പ്രായപരിധി എങ്ങനെ എന്നറിയാം...

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം അതുപോലെ 58 കവിയരുത്. നിയമനം പരമാവധി 179 ദിവസത്തേക്ക് മാത്രമായിരിക്കും.

അപേക്ഷിക്കേണ്ട രീതി അറിയാം...

അതിന്റെതായ അപേക്ഷഫോം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കുക. എങ്കിലും അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തുക.

അപേക്ഷിക്കേണ്ട വിലാസം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ നവംബർ 24 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കണം. അപേക്ഷിക്കേണ്ട ഫോമും കൂടുതൽ വിവരങ്ങളും ഈ വെസിറ്റിൽ പരിശോധിക്കുക.

Website: https://kstmuseum.com/storage/2026/11/Notification-and-application.pdf

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author