SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Baroda Global Shared Services: ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 30

Baroda Global Shared Services Recruitment: വിവിധ തസ്തികകളിലായി 2049 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Sep 17, 2026, 02:08 PM | Updated: Sep 17, 2026, 02:08 PM

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിൽ ഉള്ള ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിങ്, ഡിജിറ്റൽ സേവനങ്ങൾ, സെയിൽസ്, ട്രേഡ് ഫിനാൻസ്, കളക്ഷൻ, ഐടി സപ്പോർട്ട് തുടങ്ങിയ മേഖലകളിലായി 18 തസ്തികകളിൽ 2049 ഒഴിവുകളാണുള്ളത്.

ഒഴിവുകളും യോഗ്യതയും

പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫീൽഡ് കളക്ഷൻ ഓഫീസർ: 400

ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്: 400

ആധാർ ഓപ്പറേറ്റർ (പാർട് ടൈം): 400

സെയിൽസ് ഓഫീസർ (ലോൺ): 350

അപ്രൻറീസ് (ടെലി കോളിങ്): 150

ടെലി കളക്ഷൻ ഏജൻറ്: 100

എക്സിക്യൂട്ടീവ് തസ്തികകൾ (വിവിധ വിഭാഗങ്ങൾ): 115

മറ്റു തസ്തികകൾ: എംഐഎസ് അനലിസ്റ്റ്, പ്രൊക്യൂർമെൻറ് മാനേജർ, ഡെപ്യൂട്ടി മാനേജർ (എച്ച്ആർ), സപ്പോർട്ട് അനലിസ്റ്റ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.

തിരഞ്ഞെടുപ്പ് പ്രക്രിയ

അഗ്നിവീർ പദ്ധതിയിലുള്ളവർക്കും കരിയറിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും പ്രത്യേകം മുൻഗണനയുണ്ടാകും. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. പരീക്ഷാ കേന്ദ്രങ്ങൾ, തിരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ വഴി: ഔദ്യോഗിക വെബ്സൈറ്റായ www.bgss.in സന്ദർശിച്ച് ‘career’ എന്ന പേജ് വഴി അപേക്ഷ സമർപ്പിക്കാം.

ഇ-മെയിൽ വഴി: നിങ്ങളുടെ ബയോഡേറ്റ recruitment@bgss.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author