C-DIT Recruitment: ബി.കോം പാസായവരാണോ? സി-ഡിറ്റിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവുകൾ!
അപേക്ഷകർക്ക് ബികോം ബിരുദവും ടാലി സോഫ്റ്റ്‌വെയറിലെ പരിജ്ഞാനവും പ്രവൃത്തിപരിചയവും ആവശ്യമാണ്
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒഴിവുകൾ. രണ്ടു ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകർക്ക് ബികോം ബിരുദവും ടാലി സോഫ്റ്റ്‌വെയറിലെ പരിജ്ഞാനവും അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിപരിചയവും ആവശ്യമാണ്. നിയമനം നടത്തുന്നത് കരാർ അടിസ്ഥാനത്തിലാണ്. നവംബർ 26 വരെയാണ് അപേക്ഷ നല്കാൻ കഴിയുന്നത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഈ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും അറിയാം...
- ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദമാണ്.
- ടാലി സോഫ്റ്റ്വെയറിൽ പരിജ്ഞാനം നിർബന്ധം.
- അക്കൗണ്ടിംഗ് മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായം 40 വയസ് കവിയരുത്
- അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവുണ്ടാകും
തിരഞ്ഞെടുക്കുന്ന രീതി അറിയാം...
ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകൾ ലഭിക്കുന്നതിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എങ്ങനെ തിരഞ്ഞെടുക്കുമെന്ന് സി-ഡിറ്റ് തീരുമാനിക്കും. അപേക്ഷകന്റെ യോഗയ്‌തായും പ്രവർത്തി പരിചയവും പരിഗണിച്ചായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്.
അപേക്ഷിക്കേണ്ട രീതി അറിയാം...
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി-ഡിറ്റിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യുക. ശേഷം 300 രൂപ ഓൺലൈനായി അടച്ചശേഷം അപേക്ഷ സമർപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.