C-DIT Vacancy: സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ
C-DIT: കേരള സർക്കാർ സ്ഥാപിച്ചതും ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതുമായ ഒരു സ്വയംഭരണ സ്ഥാപനമാണ് സി-ഡിറ്റ്.
സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം FSAD അതായത് ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെറ്റിന്റെ ഭാഗമായാണ്.
ആകെ 3 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സെപ്തംബർ 24 നുള്ളിൽ സമർപ്പിക്കണം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് B.Tech/BE, M.Tech, MCA, M.Sc (CS/IT/Information Systems/Electronics), BCA യോഗ്യതയുണ്ടാകണം. 30 വയസാണ് പരമാവധി പ്രായപരിധി. ഈ പോസ്റ്റിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. എങ്കിലും സിൽബർ സെക്യോറിട്ടിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന.
അതുപോലെ CompTIA Security+, CEH, CISA, CISSP, OSCP, ISO/IEC 27001 Lead Auditor എന്നീ സർട്ടിഫിക്കേഷനുകളും അഭികാമ്യമാണ്. 25000 മുതൽ 40000 രൂപവരെ പ്രതിമാസ സ്റ്റെപ്പൻഡ് ലഭിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ ഫുൾ ടൈം പരിശീലന കാലാവധി ആയിരിക്കും ലഭിക്കുക. നിയമനം തിരുവനന്തപുരത്ത് അല്ലെങ്കിൽ കേരളത്തിലെവിടെയുമുള്ള പ്രൊജക്ട് സൈറ്റിലും നിയമനം ലഭിക്കാം. ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം...
- നിങ്ങൾ ഓൺലൈനിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതെങ്കിൽ അതിന് www.careers.cdit.org എന്ന വെബ്സൈറ്റാണുള്ളത്.
- അപേക്ഷയോടൊപ്പം സപ്പോർട്ടിങ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും അപ്ലോഡ് ചെയ്യണം.
- ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം. വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷ സബ്മിറ്റ് ചെയ്യണം.
- ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടിക https://cdit.kerala.gov.in/, https://careers.cdit.org/ എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
- ഷോർട്ട്ലിസ്റ്റ് ആയവരെ മാത്രമേ എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയ്ക്ക് പരിഗണിക്കുകയുള്ളൂ.
ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് സി-ഡിറ്റ് തീരുമാനിക്കുന്ന രീതിയനുസരിച്ച് എഴുത്തുപരീക്ഷ/സ്‌കിൽ ടെസ്റ്റിന്റെ പ്രാഥമിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികളെ വിളിക്കും.
ഇനി ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ പ്രൊവിഷണൽ ലിസ്റ്റ് www,careers.cdit.org ൽ പ്രസിദ്ധീകരിക്കും. വിശദമായ മൂല്യനിർനണയത്തിന്റെയു ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.