iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CBSE Exams 2027: വിവരങ്ങളില്‍ പിഴവുണ്ടോ? സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ മുന്നറിയിപ്പുമായി അധികൃതര്‍

Career

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ രേഖകളിലെ വ്യക്തിവിവരങ്ങളും സബ്ജക്റ്റുകളും മുന്‍കൂട്ടി പരിശോധിക്കാന്‍ നിര്‍ദേശം

2027-ലെ സിബിഎസ്ഇ (CBSE) 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തിവിവരങ്ങളും സബ്ജക്റ്റ് വിവരങ്ങളും കൃത്യമാണോയെന്ന് പരിശോധിക്കണമെന്ന് നിർദേശം. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ മുൻകൂട്ടി പരിശോധിക്കുന്നത് വഴി തെറ്റുകൾ കണ്ടെത്തി സമയബന്ധിതമായി സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് തിരുത്തലുകൾ വരുത്തണമെന്ന് മുന്നറിയിപ്പ് നൽകി.

വിദ്യാർഥികളുടെ വിവരങ്ങൾ തിരുത്തുന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുറത്തിറക്കി.

വിശദാംശങ്ങൾ പരിശോധിക്കണം

വിദ്യാർഥികൾ അവരുടെ സ്കൂൾ രേഖകളും രജിസ്ട്രേഷൻ വിവരങ്ങളും കൃത്യമായി പരിശോധിക്കണം.

പേരും കുടുംബപ്പേരും: വിദ്യാർഥികളുടെ മുഴുവൻ പേരിന്റെയും അക്ഷരം കൃത്യമാണോയെന്ന് പരിശോധിക്കണം.

ജനനതീയതി: സ്കൂൾ രേഖകളിലെ ജനനതീയതിയുമായി ഇത് ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

മാതാപിതാക്കളുടെ പേരുകൾ: അച്ഛന്റെയും അമ്മയുടെയും പേരുകളുടെ അക്ഷരങ്ങൾ വ്യക്തമായി പരിശോധിക്കുക.

തിരഞ്ഞെടുത്ത വിഷയങ്ങൾ: ബോർഡ് പരീക്ഷയ്ക്കായി രേഖപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, വിദ്യാർഥി പഠിക്കുന്ന വിഷയങ്ങൾ തന്നെയാണെന്ന് സ്ഥിരീകരിക്കുക.

മറ്റ് വിവരങ്ങൾ: പരീക്ഷാ രജിസ്ട്രേഷന് ആവശ്യമായ മറ്റ് വിവരങ്ങളും പരിശോധിക്കുക.

തെറ്റുകൾ കണ്ടാൽ

എന്തെങ്കിലും പിഴവുകളുണ്ടായാൽ വിദ്യാർഥികൾ ഉടൻ തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിക്കണം. കൂടാതെ തിരുത്തലുകൾ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും അതിനായി എന്തെങ്കിലും രേഖകൾ ആവശ്യമുണ്ടോയെന്നും സ്കൂളിൽ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

വിദ്യാര്‍ത്ഥികളുടെ പേരും വിവരങ്ങളും രേഖപ്പെടുത്തുമ്പോള്‍ സ്കൂള്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിബിഎസ്ഇ അറിയിച്ചതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ബോര്‍ഡ് ഈ ഡാറ്റയാണ് ആശ്രയിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.