SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

CBSE Exam 2027: സിബിഎസ്ഇ പരീക്ഷ; 10,12 ക്ലാസ് ടൈംടേബില്‍ ഉടന്‍ പ്രസിദ്ധീകരിക്കും

Career

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഈ ആഴ്ചയോടെ പ്രസിദ്ധീകരിക്കും

Written By Mekha P Panicker Updated by Roniya Baby
Published: Oct 07, 2026, 05:59 PM | Updated: Oct 07, 2026, 05:59 PM

സിബിഎസ്ഇ പരീക്ഷാ ചൂടിലേക്ക് കടക്കുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. ഈ ആഴ്ചയോടെ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫെബ്രുവരി പകുതിയോടെ ആരംഭിച്ച് പരീക്ഷകൾ മാർച്ച്/ഏപ്രിൽ മാസങ്ങളോടെയാണ് പൂർത്തിയാകുന്നത്. പല പ്രാക്ടിക്കൽ പരീക്ഷകളും ജനുവരിയിൽ തന്നെ ആരംഭിക്കാറുണ്ട്.

പരീക്ഷാ ടൈംടേബിളുകൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് വിഷയാടിസ്ഥാനത്തിലുള്ള സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ പിഡിഎഫായി ഡൗൺലോഡ് ചെയ്യാം. 2026-27 അക്കാദമിക് വർഷത്തെ പരീക്ഷകളുമായി ബന്ധപ്പെട്ട നടപടികൾ ഇതിനോടകം ആരംഭിച്ചതിനാൽ ടൈംടേബിൾ ഉടൻ തന്നെ പ്രഖ്യാപിക്കും.

10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് (LOC) പ്രക്രിയ സിബിഎസ്ഇ ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ രജിസ്ട്രേഷനൊപ്പം എൽ.ഒ.സിക്ക് വേണ്ടിയുള്ള വെബിനാറും ബോർഡ് നടത്തിയിട്ടുണ്ട്. നിലവിൽ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ മാതൃക ചോദ്യപേപ്പർ സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് (cbseacademic.nic.in) വഴി മാതൃക ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author