iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sharjeel Imam: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു

Sharjeel Imam: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കോടതിയാണ് ഒരാഴ്ചത്തെ ജാമ്യം നൽകിയത്. ഒക്ടോബർ 4 മുതൽ 10 വരെയാണ് ജാമ്യകാലയളവ്. സെപ്റ്റംബർ 30-ന് ഷർജീൽ ഇമാമിന്റെ ജാമ്യഹർജിയിൽ ഡൽഹി ഹൈക്കോടതി വാദം കേൾക്കാനിരിക്കെയാണ് ഇടക്കാല ആശ്വാസം. ഡൽഹിയിലും ബിഹാറിലുമായി സംഘടിപ്പിക്കുന്ന രണ്ട് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം വിശദീകരിച്ചു. ഏതെങ്കിലും പ്രത്യേക ഉപാധികളോടെയാണോ ജാമ്യം അനുവദിച്ചതെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെന്നും കോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, സാധാരണയായി ഇത്തരം കേസുകളിൽ മുന്നോട്ടുവെക്കാറുള്ള ജാമ്യവ്യവസ്ഥകൾ ഇത്തവണയും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. 2020 ജനുവരിയിലാണ് സി.എ.എ വിരുദ്ധ സമരത്തോടനുബന്ധിച്ച് ഷർജീൽ ഇമാം അറസ്റ്റിലാകുന്നത്. 2025 സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ പതിവ് ജാമ്യാപേക്ഷ തള്ളുകയും, 2026 ജനുവരി അഞ്ചിന് സുപ്രീം കോടതി ഈ തീരുമാനം ശരിവെക്കുകയുമായിരുന്നു. 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചുമത്തിയ യു.എ.പി.എ കേസിലാണ് ഷർജീൽ ഇമാം നിലവിൽ ജയിലിൽ കഴിയുന്നത്. സംഭവത്തിൽ ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും പുറമെ എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം, ആഗോള സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങള്‍

BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം, ആഗോള സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങള്‍

രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഈജിപ്റ്റ്, എത്യോപ്യ, മലേഷ്യ, ബ്രസീല്‍, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചില രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും, സൗദി അറേബ്യ, ബെലാറസ്, കസാഖ്സ്ഥാൻ തുടങ്ങിയ വിവിധ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിത്ത രാജ്യങ്ങളും ഔട്ട്റീച്ച് ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കുന്ന ഓപ്പണ്‍ സെഷന്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനമായ 'ന്യൂഡൽഹി പ്രഖ്യാപനം' (New Delhi Declaration) പുറത്തിറക്കുന്നതോടെ 18-ാമത് ബ്രിക്സ് ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും. അന്താരാഷ്ട്ര ആണവനിലയങ്ങൾക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളിൽ ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. യുദ്ധവേളകളിൽ പോലും ആണവസുരക്ഷ ഉറപ്പാക്കണമെന്ന് 'ന്യൂഡൽഹി പ്രഖ്യാപനം' ആവശ്യപ്പെടുന്നു. നിരായുധീകരണവും ആണവായുധ വ്യാപന തടയലുമാണ് പ്രഖ്യാപനത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ. പശ്ചിമേഷ്യൻ പ്രശ്നങ്ങളെച്ചൊല്ലി യു.എ.ഇയും ഇറാനും തമ്മിലുണ്ടായ ഭിന്നതകൾ പരിഹരിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ എത്തിയത്. എന്നാൽ അമേരിക്കയുടെയോ ഇറാന്റെയോ പേരെടുത്ത് പ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ല. ആദ്യദിന ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

AIRWAYS:ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ

@ZeeMalayalam11d ago
#Delhi
BRICS Summit 2026: ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

BRICS Summit 2026: ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit) ഭാഗമായി ഡൽഹി കനത്ത സുരക്ഷയിലാണ്. നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാരുടെയും മറ്റ് പ്രമുഖ പ്രതിനിധികളുടെയും യാത്രകളെ തുടർന്ന് സെപ്റ്റംബർ 11-ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 8:30 വരെ പ്രധാന റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതതുസമയത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വിഐപി വാഹനങ്ങളുടെ യാത്രയ്ക്ക് വേണ്ടി പ്രധാന പാതകളിൽ ഗതാഗതം താൽക്കാലികമായി തടയുകയോ വഴിതിരിച്ചുവിടുകയോ മാത്രമേ ചെയ്യൂവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ നേരത്തെ യാത്ര തിരിക്കാനും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചു. 35 റോഡുകളില്‍ നിയന്ത്രണം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏകദേശം 35 റോഡുകളിലെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡൽഹി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Tap to read more
Modi-Putin Meeting:  പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചര്‍ച്ച, മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ

Modi-Putin Meeting: പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചര്‍ച്ച, മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ

ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് ഒരുങ്ങുന്നു. ചർച്ചയിലെ പ്രധാന അജണ്ട പ്രതിരോധ സഹകരണമാകും. സെപ്റ്റംബർ 11 ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ദീർഘകാലമായി തുടരുന്ന പ്രതിരോധ പങ്കാളിത്തം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും മാത്രമല്ല സംയുക്ത വികസനത്തിനും ഉൽപ്പാദനത്തിനും പ്രാധാന്യം നൽകും. കൂടാതെ ശേഷിക്കുന്ന എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം, റഷ്യയുടെ അഞ്ചാം തലമുറ സു-57 (Su-57) യുദ്ധവിമാനം, ബ്രഹ്മോസ് മിസൈൽ പദ്ധതിയുടെ അടുത്ത ഘട്ടം എന്നിവയെല്ലാം ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്-400 (S-400) വിതരണം പ്രതിരോധ കാര്യങ്ങളിൽ ഏറ്റവും വലിയ ചർച്ച നടക്കുക ഇന്ത്യയുടെ എസ് 400 വിതരണവുമായി ബന്ധപ്പെട്ടായിരിക്കും. അഞ്ച് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ ഏകദേശം 5.43 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനകം 4 യൂണിറ്റുകൾ കൈമാറിയിട്ടുണ്ട് അഞ്ചാമത്തെ സിസ്റ്റത്തിന്റെ കൈമാറ്റം റഷ്യ-യുക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടാകുന്നത്. കരാറിൽ പറഞ്ഞ കാര്യങ്ങൾ നിറവേറ്റാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോ സൂചിപ്പിച്ചിട്ടുണ്ട്. ദൂരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെയും മിസൈലുകളുടെയും ഭീഷണി കണ്ടെത്താനും പ്രതിരോധിക്കാനും രൂപകൽപ്പന ചെയ്തതാണ് എസ്-400. എസ്-400 ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ്. സു-57 (Su-57) സാങ്കേതിക വിദ്യ മോദി-പുടിൻ കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം റഷ്യയുടെ അ‍ഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സു-57 കുറിച്ചാകും. ഇന്ത്യയിലേക്ക് ഈ വിമാനത്തെ അവതരിപ്പിക്കാൻ മോസ്കോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഉൽപ്പാദന സാങ്കേതികവിദ്യ പങ്കുവെക്കാനുള്ള സാധ്യതയെക്കുറിച്ചാകും ചർച്ചകൾ നടക്കുക. ഇറക്കുമതിയെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് ഇവ നിർമ്മിക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. ബ്രഹ്മോസ് മിസൈൽ പദ്ധതി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതും നവീകരിക്കുന്നതും ചർച്ചയിലുണ്ട്. തേജസ് അടക്കമുള്ള യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബ്രഹ്മോസ്-എൻജി (BrahMos-NG) നിർമ്മിക്കാനുള്ള കാര്യങ്ങളും ചർച്ചചെയ്യും. മാത്രമല്ല ഉൽപ്പാദനം, വികസനം, കയറ്റുമതി തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനും ലക്ഷ്യമുണ്ട്. സംയുക്ത നിർമ്മാണത്തിലേക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കി രാജ്യത്ത് തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം സാങ്കേതികവിദ്യ പങ്കുവെക്കുക, സംയുക്ത ഗവേഷണം, സംയുക്ത നിർമ്മാണം, മൂന്നാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയാണ് റഷ്യ താൽപ്പര്യപ്പെടുന്നത്. ഇതിനുള്ള മികച്ചൊരു ഉദാഹരണമാണ് ഫിലിപ്പീൻസിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുന്ന ബ്രഹ്മോസ് മിസൈൽ. ഇന്ത്യയും റഷ്യയും സംയുക്തമായി ആരംഭിച്ചതാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BRICS Summit 2026: ഡല്‍ഹി ബ്രിക്സ് ഉച്ചകോടി: അമേരിക്കയുടെ ആശങ്കയും ഇന്ത്യയുടെ വെല്ലുവിളിയും!

BRICS Summit 2026: ഡല്‍ഹി ബ്രിക്സ് ഉച്ചകോടി: അമേരിക്കയുടെ ആശങ്കയും ഇന്ത്യയുടെ വെല്ലുവിളിയും!

സെപ്റ്റംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി (BRICS Summit) ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണി, ഇറാന്‍ സംഘര്‍ഷം, ചൈനയുടെ ഭീഷണികളെ പ്രതിരോധിച്ച് സ്വയംഭരണം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയെയാണ് ഈ ഉച്ചകോടി ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ബ്രിക്സ് കൂട്ടായ്മ വളരുന്നതും, ഡോളറിന് പകരം മറ്റ് വഴികള്‍ തേടുന്നതും, ഇന്ത്യയുടെ ആതിഥേയത്വത്തിൽ റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ ഏകീകരണം എന്നിവ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ വെല്ലുവിളി ഡല്‍ഹിയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സാന്നിധ്യം നിര്‍ണായകമാണ്. ഇറാന്‍ ഇപ്പോള്‍ ബ്രിക്സ് അംഗമാണ്. അതിനാല്‍ തന്നെ അമേരിക്ക വളരെ സൂക്ഷ്മമായിട്ടാണ് ഈ ബ്രിക്സ് ഉച്ചകോടിയെ നിരീക്ഷുന്നത്. അമേരിക്കയുമായുള്ള നിര്‍ണായകമായ തന്ത്രപരവും സാമ്പത്തികവുമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് ബ്രിക്സില്‍ ഇറാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക എന്നത് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയാണ് അമേരിക്കയുടെ ആശങ്ക ബ്രിക്സില്‍ ഇപ്പോള്‍ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ മാത്രമല്ല. ഇറാൻ ഉൾപ്പെടെ നിരവധി പുതിയ രാജ്യങ്ങൾ ബ്രിക്സില്‍ ചേർന്നിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള ആധിപത്യം കുറയ്ക്കാനും, സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനും ബ്രിക്സ് രാജ്യങ്ങൾ ശ്രമിക്കുന്നത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. ബ്രിക്സ് ഒരിക്കലും അമേരിക്കയ്ക്കെതിരെയുള്ള കൂട്ടായ്മയാകില്ലെന്നും മറിച്ച് വികസ്വര രാജ്യങ്ങളുടെ ശബ്ദമാകാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. നയതന്ത്ര ബാലൻസാണ് ഉച്ചകോടിക്ക് ലോകശ്രദ്ധ നേടാന്‍ കാരണമാക്കിയത്. ഇറാന്റെ സാന്നിദ്ധ്യം എന്തുകൊണ്ടാണ് ബ്രിക്സ് രാജ്യങ്ങള്‍ ഡോളറിന്റെ ആധിപത്യം ഒരു വെല്ലുവിളിയായി കാണുന്നത്. ഇന്നും ആഗോള വ്യാപാരത്തിലും വിദേശനാണ്യ കരുതല്‍ ശേഖരത്തിലും ഡോളര്‍ തന്നെയാണ് ഏറ്റവും ശക്തമായ കറന്‍സി. ഉപരോധങ്ങളുടെയും നയതന്ത്ര സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിൽ ബ്രിക്സിലെ പല അംഗങ്ങളും ഡോളറിലുള്ള ആശ്രയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ സ്വന്തം നാണയങ്ങളിലെ വ്യാപാരം, ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബ്രിക്സ് അജണ്ടയിലുണ്ട്. എന്നാൽ ഇവിടെയും ഇന്ത്യയുടെ സമീപനം വളരെ കരുതലോടെയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Delhi Murder: അപ്പാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുന്നതും ബഹളം വയ്ക്കുന്നതും ചോദ്യം ചെയ്തു; ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ തല്ലിക്കൊന്നു

Delhi Murder: അപ്പാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുന്നതും ബഹളം വയ്ക്കുന്നതും ചോദ്യം ചെയ്തു; ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ തല്ലിക്കൊന്നു

ഡൽഹി: അപാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തേയ് സമുദായക്കാരനായ സി വിക്രം സിങ് (54) ആണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു പ്രായപൂർത്തിയാകാത്ത ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെലിവറി ഏജൻറുമാരും സമീപത്തെ ധാബയിലെ ജീവനക്കാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അക്രമം ചോദ്യം ചെയ്തതിന് പിന്നാലെ ക്രൂരമർദ്ദനം വർഷങ്ങളായി കിലോകരി മേഖലയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു വിക്രം സിങ്. പുലർച്ചെ വീടിന് പുറത്ത് സംഘടിച്ചെത്തിയ പ്രതികൾ മദ്യപിക്കുകയും വലിയ രീതിയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ വിക്രം സിങ്ങിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ മകൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് ശേഷം പ്രതികൾ പടിയിറങ്ങി ഓടിപ്പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

DELHI FLIGHTS: മഴ ചതിച്ചു! വിമാന സർവ്വീസുകൾ റദ്ദാക്കി.. സമയം വൈകും...

@ZeeMalayalam17d ago
#Delhi
CJP Split: കോക്രോച്ച് ജനതാ പാർട്ടിയിൽ പൊട്ടിത്തെറി, 'CJP-ഡെമോക്രാറ്റിക്' രൂപീകരിച്ച് വിമത വിഭാഗം

CJP Split: കോക്രോച്ച് ജനതാ പാർട്ടിയിൽ പൊട്ടിത്തെറി, 'CJP-ഡെമോക്രാറ്റിക്' രൂപീകരിച്ച് വിമത വിഭാഗം

ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) രണ്ടായി പിളര്‍ന്നു. സിജെപി മുന്‍ വോളണ്ടിയറായ മനീഷ് ബ്രഹ്ഭട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (CJP-D) എന്ന പേരില്‍ വിമത വിഭാഗം പ്രഖ്യാപിച്ചു. മാത്രമല്ല സിജെപി സ്ഥാപകൻ അഭിജിത് ദീപകെയ്‌ക്കെതിരെ മനീഷ് ബ്രഹ്ഭട്ട് പരസ്യമായി ആരോപണം ഉന്നയിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രവർത്തകരെ തഴഞ്ഞ് ചുരുക്കം ചിലരെ മാത്രം അഭിജിത് നേതൃത്വത്തിലേക്ക് കൊണ്ടുവന്നു എന്നാണ് മനീഷിന്റെ ആരോപണം. പിണക്കങ്ങള്‍ക്ക് കാരണം ഛത്രപതി സംഭാജിനഗറില്‍ നടന്ന രഹസ്യ യോഗമാണ് സിജെപി നേതാക്കളും വോളണ്ടിയര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണം. ഇവിടെയുണ്ടായ പല തീരുമാനങ്ങളും അഭിപ്രായവ്യത്യാസത്തിന് കാരണമായി. പ്രതിഷേധം: അഭിജിത് ദീപ്കെയുടെ അപ്പാര്‍ട്ട്മെന്റിന് പുറത്ത് മനീഷ് ബ്രഹ്ഭട്ടും വോളണ്ടിയറായ രാഹുല്‍ പാണ്ഡ്യയും പ്രതിഷേധം നടത്തി. തളര്‍ന്നുപോയ ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പുറത്താക്കല്‍: നിലവില്‍ യഥാർത്ഥ പ്രസ്ഥാനം കൈയടക്കിയിരിക്കുന്നത് ആം ആദ്മി പാർട്ടിയുമായി (എഎപി) ബന്ധമുള്ള വ്യക്തികളാണെന്ന് വിമതര്‍ ആരോപിക്കുന്നു. സിജെപിയുടെ ആദ്യകാലം മുതലുള്ള വോളണ്ടിയര്‍മാരെ ഒഴിവാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. തര്‍ക്കം: പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രാജ്യവ്യാപകമായ പ്രാതിനിധ്യമില്ലെന്നും വിശ്വസ്തരായ അംഗങ്ങളെ ഒഴിവാക്കിയെന്നും മനീഷ് ബ്രഹ്ഭട്ട് ആരോപിക്കുന്നു. രാഷ്ട്രീയ ചാഴ്വ് ‌ മാറിയ കാഴ്ചപ്പാട്: വിദ്യാർത്ഥികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ചില രാഷ്ട്രീയ നേതാക്കളെ മാത്രം എതിർക്കുന്ന രീതിയിലേക്ക് സിജെപിയുടെ ശ്രദ്ധ മാറിയെന്ന് CJP-D കുറ്റപ്പെടുത്തി. ആശയങ്ങളെ അവഗണിക്കുന്നു: ജന്തർമന്തർ സമരത്തിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ശിവസേന തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ ഇപ്പോഴത്തെ ഘടന വൈവിധ്യത്തെ പൂർണ്ണമായും അവഗണിക്കുകയാണ്. പ്രതികരണം: തനിക്ക് മുൻപ് എ.എ.പിയുമായി (AAP) ബന്ധമുണ്ടായിരുന്ന കാര്യം സ്ഥാപകൻ അഭിജിത് ദീപ്കെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഘടനാ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സിജെപി-ഡിയുടെ ഭാവി അടിത്തട്ടിലുള്ള സാധാരണക്കാരെയും പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (CJP-D) ഔദ്യോഗികമായി ന്യൂഡൽഹിയിൽ ആരംഭിച്ചത്. സിജെപിയുടെ പുതിയ നിയമനങ്ങളിൽ തഴയപ്പെട്ടുവെന്ന് തോന്നുന്ന വോളണ്ടിയർമാരെയും പ്രവർത്തകരെയും സംഘടനയിലേക്ക് ഒന്നിപ്പിക്കാനാണ് CJP-D ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

8TH PAYCOM: കാത്തിരിപ്പ് വെറുതെയായില്ല! ജീവനക്കാര്‍ക്ക് കുടിശ്ശിക എത്തും

@ZeeMalayalam21d ago
#Delhi
Delhi Rain: ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി ഡൽഹി-എൻസിആർ, മഴക്കെടുതി രൂക്ഷം

Delhi Rain: ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി ഡൽഹി-എൻസിആർ, മഴക്കെടുതി രൂക്ഷം

ന്യൂഡൽഹി: കനത്ത മഴയിൽ മുങ്ങി ഡൽഹിയും സമീപ പ്രദേശങ്ങളും. പ്രധാന റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ട് മൂലം ഗതാഗതം താറുമാറായി. കോനാട്ട് പ്ലേസ്, ഐടിഒ, സൗത്ത് അവന്യൂ, പഞ്ച്കുയാൻ റോഡ്, ജന്തർ മന്ത‍ർ തുടങ്ങിയ പ്രദേശങ്ങളിലെ തെരുവുകൾ പൂർണമായും വെള്ളത്തിലായതോടെ യാത്രക്കാർ ദുരിതത്തിൽ ആയി. രാജ്യതലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് മഴ വീണ്ടും ശക്തമായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചില പ്രധാന പാതകൾ ഒഴിവാക്കി യാത്ര ചെയ്യുന്നത് ഗുണം ചെയ്യും. ഡൽഹിയിൽ മിന്റോ ബ്രിഡ്ജ്, ഐടിഒ ജങ്ഷൻ, ഡിഎൻഡി ഫ്ലൈ വേ, ധൗളാ കുവാൻ റിംഗ് റോഡ്, മഥുര റോഡ്, റോഹ്തങ് റോഡ്, ലജ്പത് നഗർ അണ്ടർപാസ്, മഹിപാൽപൂർ അണ്ടർപാസ്, കോനാട്ട് പ്ലേസ് ഔട്ടർ സർക്കിൾ, ആശ്രമം ചൗക്ക് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഗുരുഗ്രാമിൽ ഹീറോ ഹോണ്ട ചൗക്ക്, ഡൽഹി ഗുഡ്ഗാവ് എക്സ്പ്രസ് വേ, ഇഫ്കോ ചൗക്ക്, രാജീവ് ചൗക്ക്, ഗോൾഫ് കോഴ്സ് റോഡ്, സുഭാഷ് ചൗക്ക്, സോഹ്ന റോഡ്, നസർസിങ്പൂർ, വാടിക ചൗക്ക്, ശീതള മാതാ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത ഉണ്ട്. നോയിഡയിലെ സെക്ടർ 62 ജങ്ഷൻ, സെക്ടർ 18 അണ്ടർപാസ്, ഗ്രേറ്റർ നോയിഡ വെസ്റ്റ് ലിങ്ക് റോഡ്, ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ പരിസരം, നോയിഡ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, മോഡൽ ടൗൺ റൗണ്ട് എബൗട്ട്, സെക്ടർ 60 അണ്ടർപാസ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയും ദുഷ്കരമാകാൻ സാധ്യതയുണ്ട്. ഗാസിയാബാദിലെ എൻഎച്ച് 9 വിജയ് നഗർ, രാജ് നഗർ, മോഹൻ നഗർ, ചൗധരി ചരൺ സിംഗ് പാർക്ക്, വസുന്ധര സെക്ടർ 16 അണ്ടർപാസ്, ലോണി റോഡ് എന്നിവിടങ്ങളിലും ഫരീദാബാദിലെ ബാറ്റ ചൗക്ക് ഫ്ലൈ ഓവർ സ്ലിപ്പ് റോഡുകൾ, ബഡ്കൽ ചൗക്ക്, മഥുര റോഡ് ബല്ലഭ് ഗഢ് ഭാഗം, ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസ്, നീലം ഫ്ലൈ ഓവർ, ഹാർഡ് വെയർ ചൗക്ക് എന്നിവിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാകാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

national rain : കനത്ത മഴയും റെഡ് അലര്‍ട്ടും; വ്യോമഗതാഗതം താറുമാറായി

@ZeeMalayalam28d ago
#Delhi