SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Delhi Air and School: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം, സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം

Career

ഡല്‍ഹിയില്‍ എക്യുഐ 377 കടന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സ്കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 06, 2026, 04:11 PM | Updated: Nov 06, 2026, 04:11 PM

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വഷളായി. 377-ൽ എത്തിയ എക്യുഐ (AQI) വളരെ മോശം വിഭാഗത്തിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിത്. ദീപാവലി അടുത്തിരിക്കെ മലിനീകരണം കൂടുന്നതിനാൽ സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ അധികൃതർ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്.

സ്കൂളുകൾക്ക് എന്ത് ചെയ്യാം?

പടക്കം പൊട്ടിക്കുന്നതിനെതിരെ കുട്ടികളിൽ അവബോധം വളർത്തുന്നതിനായി നവംബർ 5,6 തീയതികളിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിക്കാൻ ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ദീപാവലിക്ക് ശേഷം ഔട്ട്ഡോർ പ്രവർത്തനങ്ങൾ മാറ്റിവെക്കാനും, എയർ പ്യൂരിഫയറുകൾ സ്ഥാപിക്കാനും, ക്ലാസ് മുറികളിൽ സ്നേക്ക് പ്ലാന്റുകൾ വെക്കാനും ഡൽഹിയിലെ സ്വകാര്യ സ്കൂളുകൾ പദ്ധതിയിടുന്നുണ്ട്. വായു മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകാനുള്ള നടപടികളും സ്കൂളുകൾ ശക്തമാക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുടുംബങ്ങളിലും സമൂഹങ്ങളിലും അവബോധം പരത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യം രചന, ഉപന്യാസ രചന, സംവാദങ്ങൾ, ചിത്രരചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

സ്കൂളുകൾക്ക് എങ്ങനെ തയ്യാറെടുക്കാം?

എക്യുഐ മോശമാകുമ്പോഴോ വഷളാകുമ്പോഴോ പ്രഭാത അസംബ്ലി, പിടി, കായിക പരിശീലനങ്ങൾ, വിനോദയാത്രകൾ എന്നിവ നിർത്തിവെയ്ക്കുക. അവ ഇൻഡോർ വേദികളിലേക്ക് മാറ്റുകയോ മാറ്റിവെക്കുകയോ ചെയ്യുക. വെന്റിലേഷൻ സംവിധാനങ്ങൾ കൃത്യമായി പാലിക്കുക. സാധ്യമാകുന്നിടത്ത് എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക. സ്കൂളുകളിൽ പൊടിപടലങ്ങൾ ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക.

തുറസ്സായ സ്ഥലങ്ങളിൽ വെള്ളം തളിക്കുക. മാത്രമല്ല കാമ്പസിനുള്ളിൽ ജൈവമാലിന്യങ്ങളോ അവശിഷ്ടങ്ങളോ കത്തിക്കുന്നത് ഒഴിവാക്കുക. ആസ്ത്മ, ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക. അവർക്ക് ആവശ്യമായ ഇൻഹേലറുകൾ എപ്പോഴും ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ഇക്കാര്യം മാതാപിതാക്കളെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author