&imwidth=640&imheight=360)
ന്യൂഡൽഹിയിൽ സെപ്തംബർ 23ന് റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ച് വിഎഫ്എസ് ഗ്ലോബൽ സംഘടിപ്പിച്ച വിയോൺ ഐക്കണിക് ടൂറിസം സമ്മിറ്റ് ആൻഡ് അവാർഡ്സ് 2026നെ അഭിസംബോധന ചെയ്ത് ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര. ടൂറിസം മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഒത്തുചേർന്ന ഉച്ചകോടിയിൽ ടൂറിസം മേഖലയുടെ ഭാവി, പുതിയ അവസരങ്ങൾ, വരും വർഷങ്ങളിലെ വളർച്ചയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ചയായി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിൽ മുഖ്യാതിഥിയും ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര വിശിഷ്ടാതിഥിയുമായിരുന്നു. രാജ്യത്തുടനീളം ടൂറിസം വികസനത്തിനായി നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് ഡൽഹി ടൂറിസം വകുപ്പ് മന്ത്രി കപിൽ മിശ്ര നന്ദി അറിയിച്ചു. ഡൽഹി ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും തലസ്ഥാനത്തെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പങ്കാളികളാകാൻ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഡൽഹിയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും അദ്ദേഹം സ്വാഗതം ചെയ്തു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരു ഐക്കണിക് ഹാൾ നടപ്പാക്കുന്നതിൽ പങ്കാളികളാകാനും അദ്ദേഹം വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു. പിതംപുര ഹട്ട് ഒരു ‘പിഎം യൂണിറ്റി ഹബ്ബ്’ ആയി മാറ്റുമെന്നും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി ‘ഗാർഡൻ ഓഫ് ഫൈവ് സെൻസസ്’ നവീകരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിലും വിയോജിപ്പ് ഉണ്ടായിരുന്നതായി റിപ്പോർട്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സുഖ്‌ബീറും വിവേകും എസ്‌ഐആറുമായി ബന്ധപ്പെട്ട് പലതവണ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എസ്സ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കും വിധത്തിൽ ഇത് മാറുകയും ചെയ്തിരുന്നു. എന്നാൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകകണ്ഠമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുനൊന്ത്. എസ്‌ഐആര്‍ നടപടി പുരോഗമിക്കവേ 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ഇരുവരും 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരുടെ ഈ പ്രതികരണം. വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെയും വോട്ടര്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യുന്നതിന്റെയും ഭാഗമായി പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ സന്ധുവും ജോഷിയും ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍ എന്നാല്‍ എസ്‌ഐആര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ തീരുമാനങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് രണ്ട് കമ്മിഷണര്‍മാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. കമ്മീഷന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമവും സുപ്രീംകോടതി വിധിയും പരമാവധി തീരുമാനങ്ങള്‍ ഏകകണ്ഠമായി എടുക്കണമെന്നാണ് വ്യക്തമാക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ ഭൂരിപക്ഷ അഭിപ്രായം പിന്തുടരണമെന്നും നിയമവ്യവസ്ഥ വ്യക്തമാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്ന് അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ എസ്‌ഐആര്‍ സംബന്ധിച്ച വിഷയങ്ങളില്‍ സന്ധുവും ജോഷിയും പലതവണ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് പ്രമുഖ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.