DGMA MSA Recruitment 2026: ഡിഗ്രിയുണ്ടോ? മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; ഒഴിവുകൾ 30
DGMA MSA Recruitment 2026: മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി നേടാൻ ആഗ്രഹമുണ്ടോ? യോഗ്യതയുള്ളവർ അപേക്ഷിച്ചോളൂ...
DGMA MSA Recruitment 2026: ഡയറക്‌ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ മുംബൈ മാനേജ്‌മെന്റ് സപ്പോർട്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ. നിയമനത്തിനായി ആകെ 30 ഒഴിവുകളാണ് ഉള്ളത്.
ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കുക. നവംബർ 12 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
തസ്തിക, യോഗ്യത വിശദ വിവരങ്ങൾ അറിയാം...
മാനേജ്‌മെന്റ് സപ്പോർട്ട് അസോസിയേറ്റ് തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം, 75000 രൂപയാണ് ശമ്പളം. തുടക്കത്തിൽ 1 വർഷമാണ് കരാർ കാലാവധി. തുടർന്ന് പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ അത് 3 വർഷം വരെ ആകാം.
കംമ്പ്യൂട്ടർ പരിജ്ഞാനം: എംഎസ് ഓഫീസ്, സ്പ്രെഡ് ഷീറ്റുകൾ, ഡാറ്റ എൻട്രി, ഇമെയിൽ, ഇന്റർനെറ്റ് എന്നിവയിൽ പ്രായോഗിക അറിവ് ഉണ്ടാകണം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ഇല്ല.
തിരഞ്ഞെടുക്കുന്ന രീതി
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, ഇന്റവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
90 മിനിറ്റാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള സമയം. അതിൽ 100 ചോദയങ്ങളുണ്ടാകും മാർക്ക് 200 നായിരിക്കും.
ടൈപ്പിംഗ് ടെസ്റ്റിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളുടെ വേഗത വേണം . തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂവും ഉണ്ടാകും
പരീക്ഷാ കേന്ദ്രങ്ങൾ താനെ, ഗ്രെറ്റർ മുംബൈ, നവി മുംബൈ മേഖലകളിൽ മാത്രമായിരിക്കും. ഈ തസ്തികയിലേക്ക് ആസ്കഹിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ DGMA യുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.