EIL Recruitment: എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; ഒക്ടോബർ 12 വരെ അപേക്ഷിക്കാം!
EIL Associate Engineer Notification: എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ EIL അസോസിയേറ്റ് എഞ്ചിനീയർ ത്സിതികയിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി.
എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം. ഒഴിവുകളുള്ളത് അസോസിയേറ്റ് എഞ്ചിനീയർ ഗ്രേഡ്-1 തസ്തികയിലേക്കാണ്. മൊത്തം 20 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 ആണ്.
അപേക്ഷകൾ മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവരായിരിക്കണം. ഒഴിവുകൾ കുറിച്ച് അറിയാം...
അസോസിയേറ്റ് എൻജിനീയർ ഗ്രേഡ്-1
- ഇൻസ്പെക്ഷൻ മെക്കാനിക്കൽ/മെറ്റലർജിക്കലിൽ 16 ഒഴിവുകൾ,
- ഇൻസ്പെക്ഷൻ ഇലക്ട്രിക്കലിൽ: 4 ഒഴിവുകളുമാണ് ഉള്ളത്
ഒഴിവുകളിലേക്കുള്ള യോഗ്യതയും പ്രവൃത്തിപരിചയവും നോക്കാം
- മെക്കാനിക്കൽ/മെറ്റലർജിക്കൽ തസ്തികയിലേക്ക് അപേക്ഷക്കുന്നവർക്ക് മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്, ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത ആവശ്യമുണ്ട്.
- കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയവും ആവശ്യമാണ്.
- അപേക്ഷകർക്ക് പ്രഷർ വെസലുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, കോളങ്ങൾ, ടവറുകൾ, റിയാക്ടറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ പരിചയവും വേണം.
- ഇലക്ട്രിക്കൽ തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്, ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും വേണം.
- ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമുണ്ട്.
അപേക്ഷകന് പരമാവധി 32 വയസാണ് പ്രായപരിധി എങ്കിലും സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
തിരഞ്ഞെടുക്കുന്ന രീതി
അപേക്ഷകളും അപേക്ഷകന്റെ സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. അപേക്ഷകൾ അയക്കാൻ യോഗ്യതയുള്ളവർ EILയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.