iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

FMGE October 2026: എഫ്എംജിഇ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തിയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അറിയാം

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്കായി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ഒക്ടോബർ സെഷനിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പരീക്ഷ നിയന്ത്രിക്കുന്നത്. അർഹരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

പ്രധാന തിയതികൾ

2026 സെപ്തംബർ 11ന് അഞ്ച് മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

2026 സെപ്തംബർ 25 രാത്രി 11.55 വരെ അപേക്ഷ സമർപ്പിക്കാം

2026 ഒക്ടോബർ 31 ആണ് പരീക്ഷാ തിയതി

2026 നവംബർ 30ന് ഫലപ്രഖ്യാപനം ഉണ്ടാകും

പരീക്ഷാ തിയതി

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 31ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടക്കുന്നത്. അവസാന തിയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക വിവര വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കണം.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റ് ആയ natboard.edu.in സന്ദർശിക്കുക.

പ്രധാന പേജിൽ കാണുന്ന FMGE October 2026 Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ വിവരങ്ങൾ ശേഖരിക്കുക.

വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പൂരിപ്പിച്ച് ലോഗിൻ ചെയ്യുക.

നിർദ്ദിഷ്ട അപേക്ഷാ ഫീസ് അടച്ച് വിവരങ്ങൾ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.