Career: നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 7
ഈ ഒഴിവുകളിലേക്ക് കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം
യുപി സർക്കാരിന് കീഴിലെ ഗ്രെയ്റ്റർ നോയിഡ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഒഴിവ്. 100 ഒഴിവുകളാണ് ആകെ ഉള്ളത്.
കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 ആണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം
- B.Sc Nursing (4 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ Post Basic B.Sc Nursing പാസായിരിക്കണം.
- GNM Diploma ഉള്ളവർക്കും അപേക്ഷിക്കാം. ഡിപ്ലോമയ്ക്ക് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള (50 bedded) ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്
- ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ (INC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
പ്രായപരിധി അറിയാം...
- പ്രായപരിധി 21 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം (01 ജൂലൈ 2026 അടിസ്ഥാനമാക്കി).
- ഉത്തർപ്രദേശ് സ്വദേശികളായ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ ലഭിക്കില്ല.
പരീക്ഷാ രീതിയും സിലബസും അറിയാം..
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ്. ചോദ്യങ്ങൾ 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് (MCQ) ആണ് ഉണ്ടാകുക. നഴ്സിങ് സിലബസിൽ നിന്നുള്ള 80% തിയറിയും 20% പ്രാക്ടിക്കൽ നോളജും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് വരുന്നത്.