IIT Bombay Suicide: ചാറ്റ്ജിപിടി കോപ്പിയടി വിവാദം: ഐഐടി ബോംബെ പരീക്ഷാ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു
പരീക്ഷാ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഐഐടി ഒരുങ്ങുന്നു.
മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെ പരീക്ഷാ ക്രമക്കേടുകള്‍ കാമ്പസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവരുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് ഐഐടി ബോംബെയിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഐഐടിയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വാകുഡെയെയാണ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ സാഹിൽ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരത്തിനായി കാത്തിരിക്കുന്നത് ഇൻവിജിലേറ്റർ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ കാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
പുതിയ സമ്പ്രദായം അനുസരിച്ച് പരീക്ഷയ്ക്കിടെ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അവ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങളും പരീക്ഷാ പ്രക്രിയയില്‍ ഉണ്ടായിരിക്കും. അച്ചടക്ക നടപടികളില്‍ കൂടുതല്‍ സ്ഥിരതയും സുതാര്യതയും ഉറപ്പാക്കുക എന്നതാണ് പുതുക്കിയ നടപടിക്രമങ്ങളുടെ ലക്ഷ്യം.
ഐഐടി ബോംബെ പരീക്ഷാ സമയത്ത് അനധികൃത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തെറ്റായ പ്രവൃത്തികള്‍ക്ക് കടുത്ത നടപടികള്‍ 2026 ജൂലൈയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ അത്തരം ശിക്ഷയെക്കുറിച്ച് മാത്രമല്ല, കോപ്പിയടി കണ്ടെത്തിയാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.