SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

ISRO യിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 9

Career

ISRO Recruitment 2026: ഐഎസ്ആർഒ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? യോഗ്യതയുള്ളവർക്ക് ഈ പോസ്റ്റുകളിൽ അപേക്ഷിക്കാം...

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 22, 2026, 03:26 PM | Updated: Oct 22, 2026, 03:26 PM

ISRO Recruitment 2026: ISRO യിൽ നിരവധി ഒഴിവുകൾ. സതീഷ് ധവാൻ സ്‌പേസ് സെന്ററിലേക്കാണ് വിവിധ പോസ്റ്റിലേക്ക് നിയമനം നടത്തുന്നത്. ആകെ 97 ഒഴിവുകളുണ്ട്.

നിയമനം നടത്തുന്നത് സയന്റിഫിക് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ, നഴ്സ്, ഡ്രാഫ്റ്സ്മാൻ, ഫയർമാൻഎം ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ്. ഈ തസ്‌തികയിലേക്ക് പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം നഴ്‌സിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ 9 നുള്ളിൽ സമർപ്പിക്കണം.

ഒഴിവുകൾ ഏതൊക്കെ തസ്തികയിലേക്കാണെന്നും എത്ര ഒഴിവുകൾ ഉണ്ടെന്നും അറിയാം...

ഒഴിവുകൾ

ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിൽ 14 ഒഴിവുകൾ

സയന്റിഫിക് അസിസ്റ്റന്റ് പോസ്റ്റിൽ 3 ഒഴിവുകൾ

ലൈബ്രറി അസിസ്റ്റന്റ് എ പോസ്റ്റിൽ 3 ഒഴിവുകൾ

നഴ്സ് ബി തസ്തികയി 3 ഒഴിവുകൾ

ടെക്‌നീഷ്യൻ ബി തസ്തികയിലേക്ക് 43 ഒഴിവുകൾ

ഡ്രാഫ്റ്റ്‌സ്‌മാർ ബി തസ്തികയിലേക്ക് 1 ഒഴിവ്

ഫയർമാൻ എ തസ്തികയിലേക്ക് 2 ഒഴിവുകൾ

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ പോസ്റ്റിലേക്ക് 1 ഒഴിവ്

ഹെവി വെഹിക്കിൾ ഡ്രൈവർ എ പോസ്റ്റിലേക്ക് 7 ഒഴിവുകൾ

മൾട്ടി ടാക്‌സിങ് സ്റ്റാഫ് തസ്തികയിലേക്ക് 16 ഒഴിവുകൾ

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ തസ്തികയിലേക്ക് 4 ഒഴിവുകൾ

വിദ്യാഭ്യാസ അയോഗ്യത അറിയാം

ടെക്‌നിക്കൽ അസിസ്റ്റന്റ് പോസ്റ്റിന് ബന്ധപ്പെട്ട എഞ്ചനീയറിങ് വിഭാഗത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്നുവർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഔറഞ്ഞത് ആവശ്യമാണ്

സയ്‌ന്റിഫിക് അസിസ്റ്റന്റ് പോസ്റ്റിന് ഫിസിക്സ് പ്രധാന വിഷയമാണ് മാത്‍സ്, കെമിസ്ട്രി എന്നിവ അനുബന്ധ വിഷയങ്ങളുമായുള്ള ഫസ്റ്റ് ക്ലാസ് BSc. സിനിമാട്ടോഗ്രഫി/ഫോട്ടോഗ്രാഫി വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും നിർബന്ധം

ലൈബ്രറി അസിസ്റ്റന്റ് എ തസ്തികയിലേക്ക് ഫസ്റ്റ് ക്ലാസ് ബിരുദവും ലൈബ്രറി സയൻസ് അല്ലെങ്കിൽ പൈഭാരൃ ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനനന്തരം ഫസ്റ്റ് ക്ലാസ്

നഴ്സ് ബി പോസ്റ്റിലേക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷത്തെ ഫസ്റ്റ് ക്ലാസ് നഴ്‌സിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധം

ടെക്‌നീഷ്യൻ ബി തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും വിജ്ഞാപനത്തിൽ നിർദേശിച്ച ട്രേഡിൽ എൻസിവിറ്റി അംഗീകൃത ഐടിഐ/എൻടിസി/എൻഎസി യോഗ്യതയും വേണം

ഗ്രാഫ്റ്റ്‌സ്മാൻ ബി തസ്തികയിലേക്ക് പത്താം ക്ലാസ് വിജയിക്കണം ഒപ്പം ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ എൻസിവിടി അംഗീകൃത ഐടിഐ/ എൻടിസി/എൻഎസി യോഗ്യതയും വേണം

ഫയർമാൻ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാകണം ഒപ്പം നിർദേശിച്ച ശാരീരിക ക്ഷമതയും വേണം

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും കുറഞ്ഞത് 3 വർഷത്തെ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് പരിചയവും ഡ്രൈവിംഗ് ലൈസൻസും വേണം

ഹെവി വെഹിക്കിൾ ഡ്രൈവർ എ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും 5 വർഷത്തെ ഡ്രൈവിംഗ് പരിചയവും. 3 വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് പരിചയവും ലൈസൻസും വേണം.

എംടിഎസ് പോസ്റ്റിലേക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം

പ്രായപരിധി നോക്കാം

പ്രായം കണക്കാക്കുന്നത് 2026 നവംബർ 2026 അടിസ്ഥാനത്തിലാണ്. തസ്തികകൾ മിക്കതിലും 18 ,മുതൽ 35 ആരെയാണ് പ്രായപരിധി. എന്നാൽ ഫയർമാൻ എ, എംടിഎസ് തസ്തികയിലേക്ക് 18 മുതൽ 25 വരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഫയർമാൻ തസ്തികയിലേക് എഴുത്തുപരീക്ഷയ്ക്ക് പുറമെ ശാരീരിക ക്ഷമതാ പരീക്ഷയും വിശദമായ മെഡിക്കൽ പരിശോധനയും കൂടി ഉണ്ടാകും. അതുപോലെ ഡ്രൈവർ തസ്തികയിൽ ഡ്രൈവിംഗ് സ്കിൽ ടെസ്റ്റും ഉണ്ടാകും. എംടിഎസ് തസ്തിക ഏശുത്തുപരീക്ഷയുടെ യോഗ്യതയിലായിരിക്കും തിരഞ്ഞെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author