SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Guruvayur Devaswom Recruitment 2026: ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ

Career

Guruvayur Devaswom Job Vacancy: ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ നിരവധി ഒഴിവുകൾ. യോഗ്യരായിട്ടുള്ളവർക്ക് അപേക്ഷിക്കാം

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 05, 2026, 05:44 PM | Updated: Nov 05, 2026, 05:44 PM

ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. അസിസ്റ്റന്റ് ലൈൻമാൻ, വെറ്ററിനറി സർജൻ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.

16 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതൊക്കെയാണ് ആ ഒഴിവുകൾ എന്ന് നോക്കാം...

അസിസ്റ്റന്റ് ലൈൻമാൻ (ഇലക്ട്രിക്കൽ വിഭാഗം)

ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ

വെറ്ററിനറി സർജൻ

  1. ഒഴിവുകൾ:1
  2. ഹിന്ദു മതത്തിൽപെട്ടവർ ആയിരിക്കണം
  3. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി സർജനായി 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം
  4. 2026 ജനുവരി 1 ന് 25 നും 40 നും മധ്യേ ആയിരിക്കണം പ്രായം. സംവരണ വിഭാഗങ്ങൾക്ക് വയസിളവ് ഉണ്ടാകും
  5. പ്രതിമാസം 46230 രൂപയാണ് ശമ്പളം
  6. അഭിമുഖം നടത്തുന്നത് ഈ മാസം 9 ന് ദേവസ്വം ഓഫീസിൽ വച്ചാണ്.
  7. അപേക്ഷകൻ സ്വന്തം ബയോഡാറ്റ, അസ്സൽ രേഖകൾ, പകർപ്പുകൾ, ഐഡി പ്രൂഫ് എന്നിവ സഹിതം രാവിലെ 11:00 മണിക്ക് മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി എത്തിച്ചേരണം.

ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  1. ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്
  2. ഹിന്ദു മതത്തിൽപ്പെട്ടവർ ആയിരിക്കണം
  3. MCA അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ B.Tech ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം
  4. 2026 ജനുവരി 01 ന് 25 നും 40 നും മധ്യേ ആയിരിക്കണം പ്രായം. സംവരണ വിഭാഗങ്ങൾക്ക് വയസിളവ് ലഭിക്കും
  5. ശമ്പളം 35000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്
  6. അപേക്ഷ ഫോം ദേവസ്വം ഓഫീസിൽ നിന്നും ഈ മാസം 16 വൈകുന്നേരം 5 മണിവരെ നേരിട്ട് ലഭിക്കും. തപാൽ വഴി ഫോം കിട്ടില്ല
  7. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും ഈ മാസം 21 ന് വൈകുന്നേരം 5 മണിക്ക് മുൻപ് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം
  8. അയക്കേണ്ട വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101 എന്നതാണ്

ഹയർ സെക്കണ്ടറി സ്‌കൂൾ HST

  1. പോസ്റ്റ്: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ HST (Physical Science)
  2. നിയമനം സ്ഥിരമായുള്ളതാണ്
  3. ഇന്റർവ്യൂ നവംബർ 11,12,13 തീയതികളിൽ ഗുരുവായൂർ തെക്കേ നടയിലുള്ള ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.
  4. അപേക്ഷകളുടെ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ശ്രദ്ധിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author