Kerala Cashew Board Recruitment 2026: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവ്
അപേക്ഷകൾ സെപ്തംബർ 02 നുള്ളിൽ അയക്കണം
കാഷ്യൂ ബോർഡ് ലിമിറ്റഡിൽ ഒഴിവ്. വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അതായത് മാനേജർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഓരോ ഒഴിവുകളാണ് ഉള്ളത്.
ബിരുദാനന്തര ബിരുദം, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് ഈ പദവിയിലേക്ക് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി സെപ്തംബർ 02 ആണ്.
തസ്തികകളും യോഗ്യതകളും അറിയാം…
- മാനേജർ-കോർഡിനേഷൻ
ഒഴിവ്: ഒരെണ്ണം, ശമ്പളം-40000 രൂപ, പ്രായപരിധി: 40 ൽ താഴെ ആയിരിക്കണം
- യോഗ്യത: MBA അതും ജനറൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ളത്
- പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം
സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, EOffice/ EFile സിസ്റ്റവും, നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലുള്ള പരിചയം
AI ടൂളുകൾ, MS Office, സോഷ്യൽ മീഡിയ എന്നിവയിലെ അറിവ് എന്നിവ അധിക യോഗ്യതകളാണ്.
- അക്കൗണ്ട്സ് ഓഫീസർ
ഒഴിവ്-ഒരെണ്ണം. ശമ്പളം-35000, പ്രായപരിധി- 30 വയസിൽ താഴെ ആയിരിക്കണം
യോഗ്യതയും പ്രവൃത്തിപരിചയവും
- ഓപ്ഷൻ എ: ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ CA/ICMA Inter ജയവും പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയവും വേണം
- ഓപ്ഷൻ ബി: Mcom ഒപ്പം GST/IT ഫയലിംഗ്, അഡ്വാൻസ്ഡ് ടാലി (Tally) സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ദൈനംദിന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും വേണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.