Kerala Lottery Recruitment: കേരള ഭാഗ്യക്കുറി വകുപ്പിൽ അവസരം! ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ, ഫ്രഷേഴ്സിനും അപേക്ഷിക്കാം
കേരള ഭാഗ്യക്കുറി വകുപ്പിൽ ജോലി വേണോ? ജൂനിയർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
)
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 2 ഒഴിവുകൾ ആണുള്ളത്. ഇതുമായി ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ നവംബർ 12നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. പ്രതിമാസം 35,900 രൂപ ശമ്പളം ലഭിക്കും.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർഥിയുടെ പ്രവർത്തനമികവും വകുപ്പിന്റെ ആവശ്യകതയും അനുസരിച്ച് കരാർ കാലാവധി നീട്ടാനും സാധിക്കും. ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിയമിക്കും.
യോഗ്യത
- ഉദ്യോഗാർത്ഥിക്ക് കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ BE/BTech/MTech അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
- കംപ്യുട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദമായ MCA നേടിയവർക്കും അപേക്ഷിക്കാം.
- കംപ്യുട്ടർ സ്പെഷ്യലൈസേഷനോടുകൂടിയ DOEACC 'B' Level അല്ലെങ്കിൽ 'C' Level യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
- 35 വയസാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി. ഫ്രഷേഴ്സിനും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ രണ്ട് വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സാങ്കേതിക പരിജ്ഞാനം
- കോർ പി.എച്ച്.പി, ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗ്, പി.എച്ച്.പി ഫ്രെയിംവർക്കുകൾ, എസ്.ക്യൂ.എൽ, പോസ്റ്റ്ഗ്രെ എസ്.ക്യൂ.എൽ, മൈ എസ്.ക്യൂ.എൽ തുടങ്ങിയ സാങ്കേതികവിദ്യകളിൽ അറിവ് വേണം.
- ജാവസ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ 5, സി.എസ്.എസ് 3, ബൂട്ട്സ്ട്രാപ്, റെസ്റ്റ്ഫുൾ എ.പി.ഐ, ജെ.സൺ, ഗിറ്റ് വേർഷൻ കൺട്രോൾ എന്നിവയിൽ പരിജ്ഞാനം.
- Laravel, Symfony, React.js എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന.
- Docker, Web Application Security, Unit Testing, Software Deployment തുടങ്ങിയ മേഖലകളിലെ അറിവും അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്.
എഴുത്തുപരീക്ഷയുടെയും തുടർന്ന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിൽ ഉൾപ്പെടുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിനായി ക്ഷണിക്കുന്നത്. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാർത്ഥികൾ നേടുന്ന മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)