KMRL Recruitment 2026: പരീക്ഷയുമില്ല, അഭിമുഖവുമില്ല! കൊച്ചി മെട്രോയിൽ അവസരം; 70 അപ്രന്റീസ് ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം...
കൊച്ചി മെട്രോയിൽ 70 അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 70 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷമാണ് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുക. നവംബർ 10 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.
വിഭാഗങ്ങളും ഒഴിവുകളും
1. ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) – 16 ഒഴിവുകൾ
യോഗ്യത - സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഐ.ടി / കമ്പ്യൂട്ടർ സയൻസ്.
2. ഗ്രാജുവേറ്റ് അപ്രന്റീസ് (നോൺ-ടെക്നിക്കൽ) – 06 ഒഴിവുകൾ
യോഗ്യത: ബി.ബി.എ, ബി.കോം, ബി.സി.എ.
3. ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് – 28 ഒഴിവുകൾ
യോഗ്യത: ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്.
4. ട്രേഡ് അപ്രന്റീസ് (ITI) – 20 ഒഴിവുകൾ
യോഗ്യത: ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഫിറ്റർ, പ്ലംബർ.
റഗുലർ കോഴ്സ് വഴി പഠനം പൂർത്തിയാക്കിയവർക്ക് മാത്രമെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മേൽപ്പറഞ്ഞ കോഴ്സുകളിൽ പൈനൽ പരീക്ഷാഫലം വന്ന് 5 വർഷത്തിനുള്ളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. 18 വയസ് തികഞ്ഞിരിക്കണം. മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം ലഭിച്ചവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാകില്ല.
അപേക്ഷിക്കേണ്ട വിധം
ഐ.ടി.ഐ ട്രേഡുകാർ NAPS പോർട്ടൽ വഴി (https://apprenticeshipindia.gov.in) രജിസ്റ്റർ ചെയ്യണം. ഡിഗ്രി/ഡിപ്ലോമക്കാർ NATS പോർട്ടലിൽ കയറി വേണം (https://nats.education.gov.in/) രജിസ്റ്റർ ചെയ്യാൻ.
രജിസ്ട്രേഷൻ നമ്പർ ലഭിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ അയക്കുക.
General Manager (HR, ADMN & TRG),
Kochi Metro Rail Ltd., Corporate Office, 4th Floor,
JLN Stadium Metro Station, Kaloor,
Kochi, Kerala - 682017.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.