iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

MANJU CASE: സനൽ കുമാർ ശശിധരനെതിരെ രണ്ടുംകൽപ്പിച്ച് മഞ്ജു വാര്യർ

@ZeeMalayalam6h ago
#Kerala News
Kochi Robbery Case: കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവ‍‍‍ർച്ച നടത്തിയ സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ

Kochi Robbery Case: കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവ‍‍‍ർച്ച നടത്തിയ സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിയിലായ പ്രതികളുടെ പേരുവിവരങ്ങൾ നിലവിൽ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായവരിൽ അഞ്ച് പേർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ്. ആസൂത്രണത്തിൽ പങ്കാളിയായ ഒരാളും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് ഇരകളായവരും പ്രതികളിൽ രണ്ട് പേരും തമ്മിലുണ്ടായിരുന്ന ബിസിനസ് ബന്ധത്തിലെ സാമ്പത്തിക തർക്കങ്ങളാണ് ഈ അത്രിക്രമത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്കാര ജങ്ഷന് സമീപത്തുള്ള വാടകവീട്ടിൽ കവർച്ച നടന്നത്. പുലർച്ചെ 12.30നും 1.15നും ഇടയിലാണ് ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി അകത്തുനിന്ന് വാതിലുകൾ പൂട്ടി താമസക്കാരെ മാരാകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിച്ച പ്രതികൾ അവരുടെ സ്വർണമാലയും കമ്മലുകളും കവർന്നു. അസം നാഗാവ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് നടപടിയെടുത്തിരിക്കുന്നത്. 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപയുടെ നോട്ടുകൾ, ബാങ്ക് എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്ന നഷ്ടപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു. ആകെ 6.05 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മോഷണം പോയ എല്ലാ മൊബൈൽ ഫോണുകളും പണത്തിൻറെ ഒരു ഭാഗവും പോലീസ് കണ്ടെടുത്തു. പിടിയിലായവർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ബാക്കി മോഷണമുതൽ കണ്ടെത്താനും ഒളിവിലുള്ള പ്രതികൾക്കായും പോലീസ് അന്വേഷണം ശക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Murder Case: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച്  തീ കൊളുത്തിയ യുവാവ് മരിച്ചു

Kochi Murder Case: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

കൊച്ചി: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവിന് ദാരുണാന്ത്യം. മരിച്ചത് 31 വയസുള്ള പിറവം കക്കാട് സ്വദേശി അരുൺ പ്രകാശാണ്. പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തടുർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ 12:15 നും 1:30നും ഇടയിൽ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ്. വാക്കു തർക്കത്തിനിടെ സുഹൃത്ത് ജിഷ്ണു കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അരുണിന് എഴുപതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അരുൺ ജിഷ്ണുവിന്റെ അമ്മയോട് ഫോണിൽ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു ഈ ക്രൂരകൃത്യമെന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തെ തടുർന്ന് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഗതാഗത നിയന്ത്രണം!

കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഗതാഗത നിയന്ത്രണം!

കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കൊച്ചിയിലെത്തും. ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 04 മണിവരെയാണ് ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണം പറഞ്ഞിരിക്കുന്നത് നേവൽ ബേസ്, അറ്റ്‌ലാന്റിസ്, തേവര, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ബി.ടി.എച്ച്. റോഡ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജംഗ്ഷൻ റോഡ് എന്നിവിടങ്ങളിലാണ്. കൂടാതെ ആലുവ-പാലാരിവട്ടം പി.‍ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായും ഗതാഗത നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല യാത്രക്കാരോട് കഴിവതും കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണ നിർദ്ദേശങ്ങൾ ആലുവയിൽ നിന്നും കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകണമെന്നാണ് നിർദ്ദേശം. അതുപോലെ ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. കാക്കനാടു നിന്നും ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരണമെന്നും. തോപ്പുംപടിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകണമെന്നും നിർദ്ദേശമുണ്ട്. ആലുവയിൽ നിന്നും ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Air Concourse: 380 കോടിയുടെ നവീകരണം: എറണാകുളം സൗത്ത് സ്റ്റേഷനിൽ എയർ കോൺകോഴ്സ് വരുന്നു

Air Concourse: 380 കോടിയുടെ നവീകരണം: എറണാകുളം സൗത്ത് സ്റ്റേഷനിൽ എയർ കോൺകോഴ്സ് വരുന്നു

എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്സിന്റെ (Air Concourse) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരമ്പരാഗത ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് (FOB) പകരം സ്റ്റേഷനിലെ ആറ് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ട് 25 മീറ്റർ വീതിയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വിശാലമായ ഓവർഹെഡ് പ്ലാസയാണ് എയർ കോൺകോഴ്സ്. കാഴ്ചയിൽ വിമാനത്താവളത്തിന്റെ ടെർമിനലുകൾക്ക് സമാനമായി പാസഞ്ചർ ലോഞ്ചുകൾ, ശുചിമുറികൾ, ഭക്ഷണശാലകൾ എന്നിവയും ഇവിടെയുണ്ടാകും. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് പൂർണ്ണമായി ഒഴിവാക്കാൻ എയർ കോൺകോഴ്സ് സഹായിക്കും. പ്ലാറ്റ്‌ഫോം നവീകരണം, പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ പണികൾ, മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്കൈവാക്കുകൾക്കായുള്ള പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. 2028 മാർച്ചോടെ ഈ പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെയും (Amrit Bharat Station Scheme) സ്റ്റേഷൻ പുനർവികസന പദ്ധതിയുടെയും ഭാഗമായി റെയിൽവേ നേരിട്ടാണ് ഇതിനുള്ള തുക അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ മേൽനോട്ടത്തിൽ ഈറോഡ് കേന്ദ്രീകരിച്ചുള്ള ശ്രീ വെങ്കിടാചലപതി എന്ന കമ്പനിയാണ് ഈ തുക വിനിയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മുൻപത്തെ കരാറുകാരുടെ വീഴ്ചയെത്തുടർന്ന് പുതിയ കരാർ നൽകിയാണ് ഇപ്പോൾ സ്റ്റേഷൻ നവീകരണ ജോലികൾ വേഗത്തിലാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

കൊച്ചി: മദ്യലഹരിയിൽ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം. മരിച്ചത് മലയാറ്റൂർ സ്വദേശിയായ ദേവസിക്കുട്ടിയാണ്. 87 വയസായിരുന്നു. സംഭവത്തിൽ കാലടി പോലീസ് മകൻ ഡേവിസിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ വന്ന പിതാവ് ദേവസിക്കുട്ടിയെ മകൻ പിടിച്ചു തള്ളുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയും തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണമടഞ്ഞ ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. നാട്ടുകാർ പറയുന്നതനുസരിച്ചു ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്നാണ്. സംഭവത്തില്‍ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസിക്കുട്ടിയുടെ മൃതദേഹം നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഇന്ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് റിപ്പോർട്ട്.

Tap to read more
Thrikkakara Morphing Case: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ പിടിയിലാകുമോ? ടെലഗ്രാം വിവരങ്ങൾ കാത്ത് പോലീസ്

Thrikkakara Morphing Case: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ പിടിയിലാകുമോ? ടെലഗ്രാം വിവരങ്ങൾ കാത്ത് പോലീസ്

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ കൊച്ചി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ടെലഗ്രാമിൽ നിന്നുള്ള വിവരങ്ങളും തേടുന്നുണ്ട്. അതേസമയം, കേസിൽ റിമാൻഡിലുള്ള പ്രധാന പ്രതി സനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര മോർഫിങ് കേസിൽ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിനാസ്പദമായ ടെലഗ്രാം പ്രീമിയം ഗ്രൂപ്പിൽ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അടക്കമുള്ള വിശദവിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. കേസിലെ പ്രതികളായ അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവം മൂലം അറസ്റ്റിലേക്ക് കടക്കാനായിട്ടില്ല. ടെലഗ്രാമിൽ നിന്നുള്ള പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ ലഭ്യമാകുന്നതോടെ മാത്രമേ കൂടുതൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്ന് പോലീസ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Morphing case: മോർഫിങ് കേസ്: ദൃശ്യങ്ങൾ കണ്ടവരും പ്രതികളാകും

@ZeeMalayalam6d ago
#Kochi
Videos

ALUVA CRIME: ആലുവയിൽ യുവാവ് നേരിട്ടത് അതിക്രൂര മർദ്ദനം

@ZeeMalayalam6d ago
#Kochi
Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അവസരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഴിവുകൾ 8 എണ്ണമാണ് ഉള്ളത്. പ്ലസ് ടു പായവർക്കും ബന്ധപ്പെട്ട മേഖയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 വരെ സമർപ്പിക്കാം. പോസ്റ്റുകൾ ഏതൊക്കെ എന്നറിയാം... അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 4 എണ്ണം, ശമ്പളം പ്രതിമാസം 50000 രൂപയാണ്, പ്രായപരിധി 57 വയസുവരെ, അപേക്ഷകൻ ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ NWKO യോഗ്യതയും യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനൊപ്പം പന്ത്രണ്ടാം ക്‌ളാസും തത്തുല്യ യോഗ്യതയും ആവശ്യമാണ്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം. ഇതിനെല്ലാത്തിനും പുറമെ പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 2 എണ്ണം, ശമ്പളം പ്രതിമാസം 55000 രൂപയാണ്, പ്രായപരിധി 57 വയസ്, അപേക്ഷകന് ഇന്ത്യൻ നേവിയിൽ എക്സിക്യു്ട്ടീവ് ബ്രാഞ്ചിൽ പെട്ടി ഓഫീസർ ആയി 7 വർഷത്തെ പ്രവൃത്തിപരിചയം. അതല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ് ക്വളിഫിക്കേഷൻ പരിചയവും. അതുപോലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇത് കൂടാതെ Asistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. എങ്കിലും പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. മറൈൻ സർവീസസ് ഓഫീസർ ആകെ ഒഴിവ് ഒരെണ്ണം, ശമ്പളം-60000, പ്രായപരിധി 57 വയസ്, ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസറാ യി 7 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണമെന്നാണ് റിപ്പോർട്ട്. പിന്നെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമുണ്ട്. ഇതിനുപുറമെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയുണ്ടാകണം. പോർട്ട് മേഖലയിൽ പ്രവൃത്തിപറിചയമുള്ളവർക്ക് മുൻഗണന. ഡ്രെഡ്ജർ കമാണ്ടർ ഒഴിവ് ഒരെണ്ണം മാത്രം, പ്രായപരിധി 64 വയസ്, ഈ പോസ്റ്റിലേക്ക് വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം... Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പദവിയിലെ പരിചയം വേണം. അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ഉണ്ടാകണം. അല്ലെങ്കിൽ Master NCV Certificate of Competency യും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ആവശ്യയമുണ്ട്. ഇത് കൂടാതെ ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Police: പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് സംഘർഷം; 21 വിദ്യാ‍ർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

Kerala Police: പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് സംഘർഷം; 21 വിദ്യാ‍ർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചിയിൽ ഫുട്ബോൾ ടൂർണമെൻറ് നടക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് തർക്കവും സംഘർഷവും. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര പോലീസാണ് കേസെടുത്തത്. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെൻറിൽ ആണ് ആദ്യം സംഘർഷം ഉണ്ടായത്. ഈ സംഭവത്തിൽ ലഭിച്ച പരാതിയിൽ പോലീസ് 14 വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മറ്റൊരു സംഭവത്തിൽ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയെ മർദ്ദിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിൽ പോലീസ് ഏഴ് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. രണ്ട് സംഭവങ്ങളിലുമായി പ്രതികളായത് കുസാറ്റിലെ വിദ്യാർഥികളാണെന്ന് പോലീസ് പറയുന്നു. പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

MATHEW NEW MOVIE: പ്രഥമദൃഷ്ട്യാ കുറ്റക്കാർ സിനിമ കണ്ടിറങ്ങിയവർ പറയുന്നതിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

ASHA MOVIE: ഉർവശി തിളങ്ങി, 'ആശ' പ്രേക്ഷക പ്രതികരണമിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

LEMON WATER: നാരങ്ങാവെള്ളത്തിനും ‘പൊള്ളുന്ന’ വില

@ZeeMalayalam9d ago
#Kerala News
Drugs Seized: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 300 ഗ്രാം മെത്തുമായി യുവാവ് പിടിയിൽ

Drugs Seized: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 300 ഗ്രാം മെത്തുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി യുവാവ് പിടിയിൽ. മട്ടാഞ്ചേരി പനയപ്പിള്ളി അഞ്ചരമുറി പറമ്പ് സ്വദേശിയായ എഎസ് ഷിഫാസ് (ബാപ്പുജി-28) ആണ് മട്ടാഞ്ചേരിയിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 305.39 ഗ്രാം മെത്താഫെറ്റാമൈൻ, ലഹരിവിൽപ്പനയിലൂടെ ഏഴ് ദിവസം കൊണ്ട് സമാഹരിച്ച 2,90,000 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചി സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും നടന്നത്. ലഹരി ഇടപാടിൽ ഇയാൾക്കൊപ്പം മറ്റൊരു കൂട്ടാളി കൂടി പങ്കളിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ വ്യക്തികളെ കുറിച്ചും ലഹരിമരുന്നിൻറെ പ്രധാന ഉറവിടത്തെക്കുറിച്ചും എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കി. നേരത്തെ 20 ഗ്രാം എംഡിഎംഎയുമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിരുവല്ല സ്വദേശി വരുൺദേവിനെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ, ഇയാൾ അറസ്റ്റിലായിട്ടും മട്ടാഞ്ചേരി ഭാഗത്തേക്ക് രാസലഹരിയുടെ ഒഴുക്ക് തുടരുന്നുവെന്ന രസഹ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ ഷിഫാസ് വലയിലായിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

POWER CUT: കറന്റില്ല ജനങ്ങൾക്ക് പറയാനുള്ളത്

@ZeeMalayalam10d ago
#Kerala News
Kochi Contaminated Water: കൊച്ചിയിൽ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യം; പരിശോധന ശക്തമാക്കാൻ കോർപ്പറേഷൻ

Kochi Contaminated Water: കൊച്ചിയിൽ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യം; പരിശോധന ശക്തമാക്കാൻ കോർപ്പറേഷൻ

കൊച്ചി: ഹോട്ടലുകളിൽ ലഭിക്കുന്ന കാനുകളിലും കുടിവെള്ളത്തിലും അപകടകരമായ അളവിൽ ഇ.കോളി (E.Coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നഗത്തിൽ വെള്ളം വിൽക്കുന്നവർക്കെതിരെ കർശന പരിശോധന നടത്താൻ കൊച്ചി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ഹോട്ടലുകളിലും വഴിയോര കടകളിലും പരിശോധന നടത്തി. പല സാമ്പിളുകളിലും രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊതുജനാരോഗ്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. പരിശോധനയിൽ കണ്ടെത്തിയ 20 ലിറ്റർ കാനിലെ വെള്ളം കമ്പനി സീൽ ചെയ്തതല്ലെന്നും ഹോട്ടലിൽ തന്നെ നിറച്ചതാണെന്നും ഡി.എം.ഒ ഡോ. ഷഹിർഷ വ്യക്തമാക്കി. എന്നാൽ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട് നിലവിൽ ഹോട്ടലിലെ കിണർ ക്ലോറിനേറ്റ് ചെയ്യാൻ നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു. മലിനജലം ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നതാണ് കൊച്ചിയിൽ കുടിവെള്ള മലിനീകരണത്തിന്റെ പ്രധാന കാരണമെന്ന് ഡി.എം.ഒ വ്യക്തമാക്കി. മാത്രമല്ല വീടുകൾ തമ്മിൽ വളരെ അടുത്തായതിനാൽ കിണറുകൾക്ക് സമീപമാണ് പല വീടിന്റെയും സെപ്റ്റിക് ടാങ്കുകൾ ഇത് വെള്ളം മലിനമാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. കലൂരിലെ ഒരു കടയിൽ നിന്നാണ് ഇ.കോളി ബാക്ടീരിയ കണ്ടെത്തിയ മലിനമായ കാൻ പിടിച്ചെടുത്തത്. വൈറ്റിലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യു. നഗരത്തിലെ ഹോട്ടലുടമകളുടെയും കുടിവെള്ള വിതരണക്കാരുടെയും യോഗം വിളിക്കാൻ നഗരസഭ പദ്ധതിയിടുന്നുണ്ട്. നഗരത്തിൽ വലിയ അളവിൽ വെള്ളം ആശ്രയിക്കാൻ തക്കവണ്ണം കിണറുകളോ ജലാശയങ്ങളോ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരും നഗരത്തിന് പുറത്തുനിന്നാണ് വെള്ളം എത്തിക്കുന്നത്. ദീർഘകാല പദ്ധതി എന്ന നിലയിൽ കേരള വാട്ടർ അതോറിറ്റി (KWA) നൽകുന്ന വെള്ളം ഉപയോഗിക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിക്കാൻ നഗരസഭ പദ്ധതിയിടുന്നത്. എന്നാൽ നഗരത്തിലെ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും എണ്ണം വെച്ച് നോക്കുമ്പോൾ ഈ നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ഹോട്ടലുടമകളുടെ പ്രതികരണം. അതേസമയം, പ്രശ്നം പരിഹരിക്കുന്നതിനായി ഹോട്ടലുകളിലെ സംയുക്ത പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജോസ് ലോറൻസ് വ്യക്തമാക്കി. ഉയർന്ന അളവിൽ ഇ.കോളി ബാക്ടീരിയ കണ്ടെത്തിയ 20 ലിറ്റർ കുടിവെള്ള കാൻ വിതരണം ചെയ്തത് കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണെന്നാണ് സംശയം. ഇത്തരത്തിലുള്ള യൂണിറ്റുകളിൽ വെള്ളത്തിന്റെ ഉറവിടം പരിശോധിക്കാൻ പരിശോധനകൾ നടത്തുമെന്നും ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 27 മുതൽ ആഗസ്റ്റ് 24 വരെ ആരോഗ്യവകുപ്പ്, കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം കൊച്ചിയിലെ ആകെ 1,108 ഭക്ഷണശാലകളിൽ പരിശോധന നടത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Drug Bust: എക്സൈസിന്റെ മിന്നൽ പരിശോധന; കാക്കനാട് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, 2 പേർ പിടിയിൽ

Drug Bust: എക്സൈസിന്റെ മിന്നൽ പരിശോധന; കാക്കനാട് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, 2 പേർ പിടിയിൽ

കൊച്ചി: കാക്കനാട്ടെ വാടകവീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെയിന്റ് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് നഗരത്തിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കാരിയർമാർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇവർ ആദ്യമായാണ് ലഹരിവിൽപ്പനയ്ക്കായി കേരളത്തിലെത്തുന്നത്. കഞ്ചാവ് സംസ്ഥാനത്തെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ കാരിയർമാരെ തിരികെ അയക്കുന്നതാണ് ഇവർ ചെയ്യുന്നത്. ഒഡീഷയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 50 ഇരട്ടിയിലധികം തുകയ്ക്കാണ് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനികളെ കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Murder Case: കളമശേരിയിൽ ബെവ്കോയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി; മുഖത്ത് പരിക്കുകൾ

Murder Case: കളമശേരിയിൽ ബെവ്കോയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി; മുഖത്ത് പരിക്കുകൾ

കൊച്ചി: കളമശേരിയിൽ തോഷിബ ജങ്ഷനിൽ ബെവ്കോയ്ക്ക് സമീപത്തായി പുരുഷൻറെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻറെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം തമിഴ്നാട് സ്വദേശിയായ അരുൺരാജിൻറേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൻറെ പശ്ചാത്തലത്തിൽ ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Power Cut: അപ്രഖ്യാപിത പവർ കട്ടിൽ വലഞ്ഞ് ജനം; രാത്രിയിൽ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Kerala Power Cut: അപ്രഖ്യാപിത പവർ കട്ടിൽ വലഞ്ഞ് ജനം; രാത്രിയിൽ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: വൈറ്റില മേഖലയിൽ തുടർച്ചയായ നാലാം ദിവസവും കടുത്ത വൈദ്യുതി മുടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശനിയാഴ്ച രാത്രിയോടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ഉപരോധ സമരം നടത്തി. തുടർച്ചയായ പവർകട്ട് മൂലം രാത്രികാലങ്ങളിൽ ഉറക്കംപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കൌൺസിലർ അനു തങ്കച്ചൻറെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് ഓഫീസിലേക്ക് എത്തിയത്. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും അസിസ്റ്റൻറ് എഞ്ചിനീയറെ വിവരം അറിയിച്ച് വിളിച്ചുവരുത്തുകയുമായിരുന്നു. തൈക്കൂടം സബ് സ്റ്റേഷനിലെ പാനൽ ബോർഡ് മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് ഫീഡറുകളിൽ നിന്ന് വൈറ്റിലയിലേക്ക് വൈദ്യുതി തിരിച്ചുവിട്ടെങ്കിലും വർധിച്ച ലോഡ് താങ്ങാൻ സാധിക്കാത്തത് വിതരണം പൂർണമായി തടസപ്പെടുത്തി. 44, 48 ഡിവിഷനുകളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അറ്റകുറ്റപ്പണികൾ വരും തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യത്തിന് വൈദ്യുതി എത്തിക്കാനുള്ള ബദൽ സംവിധാനങ്ങളുടെ അഭാവം സ്ഥിതി വഷളാക്കുകയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ ഉൾപ്പെടെയുള്ള മറ്റ് ഫീഡറുകളിൽ നിന്ന് കണക്ഷൻ പുനസ്ഥാപിച്ചാണ് അധികൃതർ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more