KSCSTE ൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒഴിവ്; നിയമനം അഭിമുഖത്തിലൂടെ
KSCSTE ൽ പ്രോജക്ട് ഫെലോ തസ്തികയിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് യോഗ്യത അനുസരിച്ചു ഈ പോസ്റ്റുകൾ നോക്കാം
കേരള സ്റ്റേറ്റ് കോൺസിൽ ഫോസയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒഴിവ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. നിയമനം നടത്തുന്നത് ഒക്ടോബർ 12 ന് നടക്കുന്ന അഭിമുഖത്തിലൂടെയാണ്.
യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയാം…
- വിദ്യാഭ്യാസ യോഗ്യത: MSc യിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ B.Tech അല്ലെങ്കിൽ MCA വേണം.
- അധിക യോഗ്യതകൾ: ഐപിആർ വിഷയത്തിൽ പിജി ഡിപ്ലോമ/സർട്ടിഫിക്കേഷൻ കോഴ്സ് അല്ലെങ്കിൽ ഈ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
ചെയ്യേണ്ട ജോലികൾ അറിയാം...
പേറ്റന്റ് സാധ്യതകൾ കണ്ടെത്തുന്നതിനുള്ള Prior Art Search ട്രേഡ്മാർക്ക് സേർച്ച് എന്നിവ നടത്തുക
സംസ്ഥാനത്തുടനീളം എക്സിബിഷനുകൾ, ഐപിആർ ബോധവൽക്കരണ പരിപാടികൾ, പേറ്റന്റ് ക്ലിനിക്കുകൾ എന്നിവ സംഘടിപ്പിക്കണം. ഒപ്പം പരിപാടികളെ ഏകോപിപ്പിക്കുന്നതിന് കേരളത്തിനകത്ത് യാത്ര ചെയ്യേണ്ടിവരും.
ഇന്റർവ്യൂ നടക്കുന്നത് തിരുവനന്തപുരത്തെ പട്ടത്തുള്ള KSCSTE ശാസ്ത്ര ഭവനിൽ ഒക്ടോബർ 12 ന് രാവിലെ 11 മണിക്കാണ്. അന്നേ ദിവസം രാവിലെ 10:30 ഓടെ അപേക്ഷകർ എത്തണം. സമയത്ത് എത്തിയില്ലെങ്കിൽ ഒരുപക്ഷെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.