iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

NCRTC Recruitment 2026: ഡിപ്ലോമ, ഐടിഐ കഴിഞ്ഞവരാണോ? നമോ ഭാരത് പദ്ധതിയിൽ നിരവധി ഒഴിവുകൾ

Namo Bharat Project 2026: നമോ ഭാരത് പദ്ധതിയുടെ ഭാഗമായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ തസ്തികകയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ടു വിജ്ഞാപനങ്ങളിലായി 90 ഒഴിവുകളാണ് മൊത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒഴിവുകൾ സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ്. ഒക്ടോബർ 9 ആണ്‌ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. തസ്തികയും ഒഴിവുകളും അറിയാം...

സൂപ്പർവൈസർ-1

ഇൻഫർമേഷൻ ടെക്‌നോളജിയിൽ 5 ഒഴിവുകൾ

ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) 1 ഒഴിവ്

ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) (ITMS) 1 ഒഴിവ്

ഐടി ( AFC & NCMC ) (ITMS) 1 ഒഴിവ്

കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി 1 ഒഴിവ്

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് 1 ഒഴിവ്

ഇലക്ട്രിക്കൽ 2 ഒഴിവുകൾ

സിവിൽ ഒഴിവ് 7 എണ്ണം

ഇലക്ട്രിക്കൽ ഒഴിവ് 2 എണ്ണം

ഫൈറ്റർ ഒഴിവുകൾ 2 എണ്ണം

സൂപ്പർവൈസർ-1

ഓപ്പറേഷൻസിൽ ഒഴിവുകൾ 2 എണ്ണം

ഇലക്ട്രോണിക്സിൽ 18 ഒഴിവുകൾ

ഇലക്ട്രിക്കലിൽ 14 ഒഴിവുകൾ

മെക്കാനിക്കലിൽ 3 ഒഴിവുകൾ

സിവിൽ 6 ഒഴിവ്

ജൂനിയർ മെയിന്റെയ്നർ

ഇലക്ട്രിക്കലിൽ 8 ഒഴിവുകൾ

ഫിറ്റർ 9 ഒഴിവുകൾ

ആർ.എ.സി ഒഴിവുകൾ 5

ഇലക്ട്രോണിക്സ് ഒഴിവുകൾ 2

വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 33/2026)

സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) പോസ്റ്റിനായി കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം.

സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) പോസ്റ്റിനായി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം.

സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) പോസ്റ്റിനായി ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയോ വേണം.

സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അതുപോലെ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും.

സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ് വേണം.

ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 32/2026)

സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) പോസ്റ്റിനായി ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ വേണം.

സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

സൂപ്പർവൈസർ-I (മെക്കാനിക്കൽ) പോസ്റ്റിനായി മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത

ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

ജൂനിയർ മെയിന്റെയ്നർ (ആർ.എ.സി) പോസ്റ്റിനായി റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.