iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

NIC Recruitment 2026: നാഷണൽ ഇൻഫർമാറ്റിക്സ് സെൻററിൽ സയൻറഫിക് അസിസ്റ്റൻറ് തസ്തികയിൽ 376 ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം

കേന്ദ്ര സർക്കാരിൻറെ സാങ്കേതിക സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെൻററിൽ (എൻഐസി) സയൻറിഫിക്/ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 376 ഒഴിവുകളാണുള്ളത്. പ്രവൃത്തി പരിചയം ഇല്ലാത്ത ബി.ടെക്, എം.എസ്.സി ബിരുദധാരികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഡിജിറ്റൽ ഗവേണൻസ്, സൈബർ സുരക്ഷ, ക്ലൌഡ് കംപ്യൂട്ടിങ്, ഡാറ്റ മാനേജ്മെൻറ് തുടങ്ങിയ മേഖലകളിൽ കേന്ദ്ര സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമാകാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

ഒഴിവുകൾ

കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി- 300 ഒഴിവുകൾ. ജനറൽ- 122, ഒബിസി- 81, എസ്.സി- 45, ഇ.ഡബ്ല്യു.എസ്- 30, എസ്.ടി- 22.

ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്- 50 ഒഴിവുകൾ. ജനറൽ- 22, ഒ.ബി.സി- 13, എസ്.സി- 3, ഇ.ഡബ്ല്യു.എസ്- 2, എസ്.ടി- 1.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്- 26 ഒഴിവുകൾ. ജനറൽ- 13, ഒ.ബി.സി- 7, എസ്.സി- 3, ഇ.ഡബ്ല്യു.എസ്- 2, എസ്.ടി- 1.

വിദ്യാഭ്യാസ യോഗ്യത

ഇന്ത്യൻ പൌരന്മാർക്ക് മാത്രമാണ് അവസരം. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, നെറ്റ് വർക്കിങ് സെക്യൂരിറ്റി, സോഫ്റ്റ്വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് അല്ലെങ്കിൽ ഇവയുടെ സംയോജിത വിഷയങ്ങളിൽ ബി.ടെക്/എം.എസ്.സി/തത്തുല്യ ബിരുദമോ എം.സി.എയോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ, ബന്ധപ്പെട്ട വിഷയത്തിൽ 2024, 2025, 2026 വർഷങ്ങളിലെ സാധുവായ ഗേറ്റ് ( GATE ) സ്കോർ ഉണ്ടായിരിക്കണം.

പ്രായപരിധി

30-09-2026 തീയതി അടിസ്ഥാനമാക്കി പരമാവധി പ്രായം 30 വയസാണ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഒ.ബി.സി- 3 വർഷം, ഭിന്നശേഷിക്കാർ ( ജനറൽ )- 10 വർഷം, ഭിന്നശേഷിക്കാർ ( ജനറൽ )- 13 വർഷം, ഭിന്നശേഷിക്കാർ ( എസ്.സി/എസ്.ടി )- 15 വർഷം. വിമുക്ത ഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

ഈ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. 2024, 2025, 2026 വർഷങ്ങളിലെ ഗേറ്റ് സ്കോറിന് തുല്യ പ്രാധാന്യം നൽകി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം നേരിട്ട് നിയമനം നൽകും.

ശമ്പളവും ആനുകൂല്യങ്ങളും

35,400 - 1,12,000 ശമ്പള സ്കെയിലിലാണ് നിയമനം. ഡി.എ, എച്ച്.ആർ.എ, സി.സി.എ തുടങ്ങിയ കേന്ദ്ര സർക്കാർ അലവൻസുകളും മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. തുടക്കത്തിൽ പ്രതിമാസം ഏകദേശം 65,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫീസ്- 800 രൂപ. ( വനിതകൾ, എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഫീസ് ഇല്ല. )

വെബ്സൈറ്റ്: www.nic.gov.in

തുടർ വിവരങ്ങൾക്ക്: www.recruitment.nic.in

സഹായത്തിന് ( Help Desk ): helpdesk-nic@nic.in

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.