SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

NCERT Online Training: ഡിജിറ്റൽ ടൂളുകളും എഐയും പഠിക്കാം; അധ്യാപകർക്കായി എൻസിഇആർടിയുടെ ഡിജിറ്റൽ പരിശീലനം

Career

അധ്യാപകർക്കായി എൻസിഇആർടിയും ഗൂഗിളും ചേർന്ന് ഒക്ടോബർ 12 മുതൽ 15 വരെ ഡിജിറ്റൽ പരിശീലന പരിപാടി നടത്തുന്നു.

Written By Mekha P Panicker Updated by Karthika V
Published: Oct 11, 2026, 01:22 PM | Updated: Oct 11, 2026, 01:22 PM

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഗൂഗിള്‍ ഫോര്‍ എഡ്യൂക്കേഷനുമായി (Google for Education) സഹകരിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു. 'ഫലപ്രദമായ ആശയവിനിമയം: അധ്യാപകര്‍ക്കുള്ള ഡിജിറ്റല്‍ ടൂള്‍കിറ്റ്' (Effective Communication: A Digital Toolkit for Educators) എന്ന പേരില്‍ നാല് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയാണ് നടത്താന്‍ പോകുന്നത്. ഒക്ടോബര്‍ 12 മുതല്‍ 15 വരെ ഓണ്‍ലൈനിലാണ് പരിശീലനം.

സ്കൂള്‍ അഡ്മിനിസ്ട്രേഷനും ക്ലാസ് റൂം ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ആശയവിനിമയ ഉപകരണങ്ങളും എഐയും (AI) ഉപയോഗിക്കുന്നതിനാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് അനുസൃതമായി അധ്യാപകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. രാവിലെ 10 മണിമുതല്‍ 11 മണിവരെയാണ് സെഷനുകള്‍ നടക്കുക.

നാല് ദിവസത്തെ പരിപാടിയിൽ ഓരോ സെഷനും പ്രത്യേക വിഷയങ്ങളാണ് കൈകാര്യം ചെയ്യുക.

ഒന്നാം ദിവസം: ഔദ്യോഗിക കത്തുകളും ഇടപാടുകളും കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

രണ്ടാം ദിവസം: സമയപരിധികളും അക്കാദമിക ഷെഡ്യൂളിംഗും മികച്ച രീതിയിൽ ക്രമീകരിക്കുന്നത് ചർച്ച ചെയ്യും.

മൂന്നാം ദിവസം: കേന്ദ്രീകൃത ഡിജിറ്റൽ റിസോഴ്സ് ഹബ് നിർമ്മിക്കുന്നതിൽ ഊന്നൽ നൽകും.

നാലാം ദിവസം: തത്സമയ സഹകരണവും ഓൺലൈൻ ഇടപാടുകളും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

സെഷനുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള അധ്യാപകർക്ക് ഔദ്യോഗിക പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സെഷനുകൾ എൻസിഇആർടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം ലഭ്യമാകും. കൂടാതെ പിഎം ഇ-വിദ്യ (PM e-Vidya) ചാനലുകൾ 6-12, ഡിഡി ഫ്രീ ഡിഷ് ചാനൽ, ജിയോ ടിവി എന്നിവയിലൂടെയും പ്രേക്ഷകർക്ക് പരിപാടി കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author