PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ട് ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം
Adani Vizhinjam Port Vacancies: അദാനി പോർട്ടിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? അദാനി വിഴിഞ്ഞം പോർട്ട് ഓഫീസിൽ ഇന്റേൺഷിപ്പിനായി അവസരം ഒരുങ്ങുന്നു.
തിരുവനന്തപുരത്തെ അദാനി വിഴിഞ്ഞം പോർട്ട് ഓഫീസിൽ ഇന്റേൺഷിപ്പിനായി അവസരം ഒരുങ്ങുന്നു. ഒഴിവുകൾ ഉള്ളത് അഡ്മിനിസ്ട്രേഷൻ, അഗ്രികൾച്ചർ, എച്ച്ആർ വിഭാഗങ്ങളിലേക്കാണ്.
9 മാസത്തേക്കാണ് കാലാവധി. നിയമനം പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ്. തിരഞ്ഞെടുക്കുന്നവർക്ക് 9000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ഉണ്ടാകും. നവംബർ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
തസ്തികയും ഒഴിവുകളും അറിയാം...
അഗ്രികൾച്ചർ ഇന്റേൺ തസ്തികയിലേക്ക് ഒറ്റ ഴിവാണ് ഉള്ളത്.
- അഗ്രികൾച്ചർ സ്പെഷ്യലൈസേഷനിൽ B.Sc ബിരുദം വേണം എന്നതാണ് യോഗ്യത
- അഗ്രികൾച്ചർ മേഖലയിൽ യോഗ്യതയുള്ളവർക്കാണ് മുൻഗണന
- പ്രാദേശിക ഭാഷ അറിയണം, സാങ്കേതിക പരിജ്ഞാനം വേണം
- അപേക്ഷ നവമ്പർ 6 വരെ സമർപ്പിക്കാം
എച്ച്ആർ ഇന്റേൺ തസ്തികയിലേക്ക് 3 ഒഴിവുകളാണ് ഉള്ളത്.
- ബിരുദാനന്തര ബിരുദമാണ് യോഗ്യത
- MBA (HR) അല്ലെങ്കിൽ MSW ബിരുദമുള്ളവർക്ക് മുൻഗണന
- ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പരിജ്ഞാനം ആവശ്യം
- പ്രതിമാസം 9000 രൂപ ലഭിക്കും
- നവംബർ 6 വരെ അപേക്ഷിക്കാം
ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ ഇന്റേൺ തസ്തികയിലേക്ക് ഒറ്റ ഒഴിവാണുള്ളത്
- MHA, ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ സ്പെഷ്യലൈസേഷൻ എന്നിവയാണ് യോഗ്യത വേണ്ടത്
- ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് മുൻഗണന
- ഹോസ്‌പിറ്റൽ മാനേജ്മെന്റിൽ പരിജ്ഞാനം ആവശ്യമാണ്
- നവംബർ 6 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി
അപേക്ഷിക്കേണ്ട രീതി അറിയാം...
അപേക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ഇന്റെർഷിപ് പോർട്ടലിൽ വിജ്ഞാപനം പരിശോധിക്കണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.