Powergrid Apprentice Recruitment 2026: പവർ ഗ്രിഡിൽ 270 അപ്രൻറീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ്, ഒഴിവു വിവരങ്ങൾ എന്നിവ വിശദമായി അറിയാം
വേതനത്തോടുകൂടിയ അപ്രൻറീസ് പരിശീലനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 270 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അപ്രൻറീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വേതനത്തോട് കൂടിയ പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ആകെ 270 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ഒഴിവുകൾ
ഐടിഐ (ഇലക്ട്രീഷ്യൻ), സിവിൽ / ഇലക്ട്രിക്കൽ ഡിപ്ലോമ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. കേരളത്തിൽ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 10 ഒഴിവുകളാണ് ഉള്ളത്. ജനറൽ-7, ഒബിസി-3.
മറ്റ് ഒഴിവുകൾ ബെംഗളൂരു, മൈസൂരു, കൂർഗ്, സേലം, തിരുനെൽവേലി, ഉദുമൽപേട്ട് എന്നിവിടങ്ങളിലാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പവർ ഗ്രിഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്തംബർ 10ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് റഗുലർ പഠനത്തിലൂടെ യോഗ്യത നേടിയിരിക്കണം. 2024 സെപ്തംബർ 11നും 2026 സെപ്തംബർ 10നും ഇടയിൽ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം. 2026 സെപ്തംബർ 10ന് 18 വയസ് പൂർത്തിയാകണം. മുൻപ് അപ്രൻറീസ് ചെയ്തവർക്കും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാനാകില്ല.
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷ, നേരിട്ടുള്ള അഭിമുഖം എന്നിവ ഉണ്ടാകില്ല. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ ലഭ്യമാകും.
സ്റ്റൈപ്പൻഡ്
ഐടിഐ- പ്രതിമാസം 13,500 രൂപ. ഡിപ്ലോമ- പ്രതിമാസം 15,000 രൂപ. എഞ്ചിനീയറിങ് ബിരുദം- പ്രതിമാസം 17,500 രൂപ. സ്ഥാപനം താമസ സൌകര്യം ലഭ്യമാക്കിയില്ലെങ്കിൽ പ്രതിമാസം 2,500 രൂപ വീതം അധിക അലവൻസ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.