SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

PSC Recruitment: ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഏഴാം ക്ലാസ് പാസായവർക്ക് അവസരം

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി

Written By Ajitha Kumari Updated by Ajitha Kumari
Published: Aug 25, 2026, 10:48 AM | Updated: Aug 25, 2026, 10:48 AM

വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പുറത്തിറക്കി. ഒഴിവുകൾ വാച്ചർ, വാർഡൻ തുടങ്ങിയ തസ്തികകളിൽ ആണ്. അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം എന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.

ഒഴിവുകളുടെ വിവരം

വനം വന്യജീവി വകുപ്പ്

തസ്തിക: സർവ്വേ ലാസ്കേഴ്സ്, പ്ലാന്റേഷൻ വാച്ചേഴ്സ് ആന്റ് മേസ്ട്രീസ്, ഡിപ്പോ ആന്റ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്, റ്റി.ബി വാച്ചേഴ്സ് ആന്റ് ബംഗ്ലാവ് വാച്ചേഴ്സ്, ടിമ്പർ സൂപ്പർവൈസേഴ്സ്, തോപ്പ് വാർഡൻ, റിസർവ് വാച്ചേഴ്സ്, താന വാച്ചേഴ്സ് ആന്റ് ഡിസ്പെൻസറി അറ്റന്റന്റ്സ് എന്നിവയാണ്.

യോഗ്യത

ഏഴാം ക്ലാസ് പാസായിരിക്കണം എന്നാൽ ബിരുദം പാസാകാൻ പാടില്ല

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 163 മീ സെമീ, നെഞ്ചളവ്: കുറഞ്ഞത് 79 സെമീ

അപേക്ഷിക്കേണ്ട തീയതി

അപേക്ഷകർ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in/ വഴി ;ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത് സ്വന്തം profile ലൂടെ അപേക്ഷിക്കുക. അപേക്ഷിക്കുമ്പോൾ അതാത് തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ അപ്ലൈ നൗ ൽ മാത്രം ക്ലിക്ക് ചെയ്യുക

TAGS:

About the Author