RCC Thiruvananthapuram Jobs: റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ 25 ഒഴിവുകൾ
RCC Recruitment: തൽക്കാലത്തേക്ക് ഒരു വർഷത്തേക്കാണ് നിയമനം എങ്കിലും പെർഫോമൻസ് അടിസ്ഥാനത്തിൽ അത് 3 വർഷം വരെ നീട്ടാം.
RCC Thiruvananthapuram Recruitment 2026: റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിരവധി ഒഴിവുകൾ. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലാണ് ഒഴിവുകൾ. 25 ഒഴിവുകളാണ്.
നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനം നടത്തുന്നത് താൽക്കാലിലെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്. ചിലപ്പോൾ കരാർ 3 വർഷത്തേക്ക് നീട്ടിയേക്കാം. ഒക്ടോബർ 19 നുള്ളിൽ യോഗ്യതയുള്ളവർ അപേക്ഷകൾ സമർപ്പിക്കണം.
ആകെ ഒഴിവുകൾ: 25
പോസ്റ്റ്: റെസിഡന്റ് സ്റ്റാഫ് നഴ്സ്
ശമ്പളം: 20000 രൂപ പ്രതിമാസം
വിദ്യാഭ്യാസ യോഗ്യത: BSc നഴ്‌സിംഗ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ്ങും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. കേരളം നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കോൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
പ്രായപരിധി: 30 വയസിൽ താഴെ ആയിരിക്കണം. പക്ഷെ SC/ST/OBC അപേക്ഷകർക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടാകും.
ജോലിയുടെ കാലാവധി നിലവിൽ 1 വർഷം ആണെങ്കിലും. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ അത് 3 വര്ഷം വരെ നീട്ടിയേക്കാം. അപേക്ഷകരുടെ എണ്ണം 25 ൽ കൂടിയാൽ 50 മാർട്ടിപ്പിൽ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ എഴുത്തുപരീക്ഷയുടെയും പവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 200 രൂപയും SC/ST വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ആപേക്ഷിക്കേണ്ടത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സെല്ഫ് അറ്റസ്റ്റ് ചെയ്ത് ഓൺലൈൻ ആയി അപേക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.