iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

RRB NTPC Recruitment 2026: ആർ.ആർ.ബി എൻ.ടി.പി.സി റിക്രൂട്ട്മെന്റ് 2026: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ആകെ 5236 ഒഴിവുകൾ

Career

ആർആർബി എൻടിപിസി ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് ആകെ 5236 ഒഴിവുകൾ. അപേക്ഷ തിയതി നീട്ടി. 

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) എൻ.ടി.പി.സി ഗ്രാജുവേറ്റ്, അണ്ടർഗ്രേജുവേറ്റ് (പ്ലസ് ടു) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഉദ്യോ​ഗാ‍ത്ഥികൾക്ക് www.rrbapply.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ആകെ 5,236 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അതിൽ ബിരുദ തസ്തികകളിലേക്ക് 3,548ഉം, അണ്ടർഗ്രേജുവേറ്റ് തസ്തികകളിലേക്ക് 1,688ഉം ഒഴിവുകളാണുള്ളത്.

CEN 06/2026 വിജ്ഞാപനത്തിന് കീഴിലുള്ള ബിരുദ തസ്തികകളിലേക്ക് അപേക്ഷിക്കാൻ നവംബർ 8 രാത്രി 11:59 വരെ അവസരമുണ്ടാകും. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടിയതാണ്. CEN 07/2026 വിജ്ഞാപന പ്രകാരമുള്ള അണ്ടർഗ്രേജുവേറ്റ് (പ്ലസ് ടു) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 13 വരെയാണ്. നവംബർ 6-ന് ആണ് പുതിയ തിയതി അറിയിച്ചത്.

ബിരുദ തസ്തികകളിലേക്ക് സമർപ്പിച്ച അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള 'കറക്ഷൻ വിൻഡോ' നവംബർ 9 മുതൽ 18 വരെ ലഭ്യമായിരിക്കും. ഫീസ് അടച്ച് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ തിരുത്താൻ സാധിക്കും.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം rrbapply.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
  • വെബ്‌സൈറ്റിലെ ഏറ്റവും പുതിയ 'Recruitment' സെക്ഷൻ തുറന്ന ശേഷം അതിൽ അനുയോജ്യമായ RRB NTPC നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
  • ബിരുദ തസ്തികകൾക്ക് CEN 06/2026, പ്ലസ് ടു (അണ്ടർഗ്രേജുവേറ്റ്) തസ്തികകൾ CEN 07/2026 നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നത് തിരഞ്ഞെടുക്കുക.
  • വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി അക്കൗണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, കമ്മ്യൂണിറ്റി/കാറ്റഗറി വിവരങ്ങൾ, തസ്തിക മുൻഗണനകൾ തുടങ്ങിയവ നൽകണം.
  • ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ പറഞ്ഞിരിക്കുന്ന ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
  • ശേഷം ലഭ്യമായ പരീക്ഷാ കേന്ദ്രങ്ങളും ഒപ്പം തന്നെ പരീക്ഷ എഴുതേണ്ട ഭാഷാ ഓപ്ഷനുകളും തിരഞ്ഞെടുക്കുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • നൽകിയ എല്ലാ വിവരങ്ങൾ എല്ലാം കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം ഫോം സബ്‌മിറ്റ് ചെയ്യുക.
  • അപേക്ഷാ ഫോമിന്റെയും പേയ്‌മെന്റ് റെസീപ്റ്റിന്റെയും കോപ്പി ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.