RRB NTPC UG Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവെയിൽ അവസരം; ഒഴിവുകൾ 1688
RRB NTPC UG Recruitment: പ്ലസ് ടു കഴിഞ്ഞവരാണോ? എന്നാൽ റെയിൽവെയിലിതാ മികച്ച അവസരം.
)
Big Opportunities in RRB: പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവെയിൽ മികച്ച അവസരം. 1688 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിലാണ് നിയമനം.
ഒഴിവുകൾ ഉള്ള തസ്തികകൾ ഇവയാണ് കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് കാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നിവയാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്.
ഒഴിവുകൾ അറിയാം
- കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്-700 ഒഴിവുകൾ
- അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 200 ഒഴിവുകൾ
- ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്-600 ഒഴിവുകൾ
- ട്രയിൻസ് ക്ലർക്ക് -188 ഒഴിവുകൾ
യോഗ്യത അറിയാം
- അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകണം
- ജനറൽ വിഭാഗത്തിന് മാർക്ക് 50 ശതമാനം ആവശ്യമാണ്
- പട്ടികജാതി പട്ടിക വർഗ്ഗ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പ്ലസ് ടുവിനേക്കാൾ ഉയർന്ന യോഗ്യതയുള്ളവർക്ക് ഈ നിബന്ധനകളിൽ ഇളവുണ്ടാകും.
- വിദ്യാഭ്യാസ യോഗ്യത ഈ പോസ്റ്റിനായി ഉള്ളത് 2026 നവംബർ 13 നാകം നേടിയിരിക്കണം.
പ്രായപരിധി അറിയാം
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നത് യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. എന്നാൽ സംവരണം വിഭാഗങ്ങൾക്ക് 5 വർഷം വരെ ഇളവ് ലഭിക്കും അത്പോലെ ഭിന്നിശേഷിക്കാർക്ക് 10 മുതൽ 15 വര്‍ഷം വരെ ഇളവ് ലഭിക്കും.
ശമ്പളം
നിയമനം തസ്തിക അനുസരിച്ചു ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 2,3, ശമ്പള സ്കെയിലുകളിലാണ്. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ തുടക്കത്തിൽ അടിസ്ഥാന ശമ്പളം 21,700 ആണ് എന്നാൽ മറ്റ് തസ്തികകളിൽ 19,900 ആണ് അടിസ്ഥാന ശമ്പളം.
തിരഞ്ഞെടുക്കുന്നത് ഇപ്രകാരം
തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ടു ഘട്ടങ്ങൾ അതായത് CBT 1, CBT 2, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്. ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് പ്രത്യേകമായി ഉണ്ടായിരിക്കുന്നതല്ല. രണ്ടു ഘട്ടങ്ങളിലുമായി യഥാക്രമം 100, 120 ചോദ്യങ്ങളുണ്ടാകും.
അപേക്ഷിക്കേണ്ടർ റെയിവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെസെറ്റായ https://www.rrbapply.gov.in/#/auth/home ലൂടെ തസ്തികയുടെ വിജ്ഞാപനവും അപേക്ഷാ നടപടികളും പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)