RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560
)
RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 560 ഒഴവുകളാണ് ഉള്ളത്. കൂടുതൽ ഒഴിവുകൾ നഴ്‌സിംഗ് തസ്തികയിലേക്കാണ്.
അപേക്ഷകൾ ഒക്ടോണർ 14 വേ ഓൺലൈനിലൂടെ അയക്കാം. തസ്തികയും യോഗ്യതകളും എന്തൊക്കെയാണെന്ന് അറിയാം...
നഴ്‌സിംഗ് സൂപ്രണ്ടന്റ്
ഈ പോസ്റ്റിലേക്ക് മൊത്തം ഒഴിവ് 365 ആണുള്ളത്. യോഗ്യത ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ് ഉണ്ടാകണം. തുടക്ക ശമ്പളം 44,900, പ്രായം 20 നും 40 നും ഇടയിൽ
ഡയാലിസിസ് ടെക്നീഷ്യൻ
ഈ പോസ്റ്റിലേക്ക് ഒറ്റ ഒഴിവാണ് ഉള്ളത്. യോഗ്യത B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയമോ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. ശമ്പളം തുടക്കത്തിൽ 35,400 രൂപ. പ്രായം 20 നും 33 വയസിനും ഇടയിൽ ആയിരിക്കണം.
ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 11
ഈ പോസ്റ്റിലേക്ക് 43 ഒഴിവുകളാണ് ഉള്ളത്. യോഗ്യത കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. ശമ്പളം 35400, പ്രായം 18-33 ആയിരിക്കണം.
ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ്
ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം. ശമ്പളം 35400 പ്രായപരിധി 21-30 ആണ്.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)
ഇതിലേക്ക് 118 ഒഴിവുകളാണ് ഉള്ളത്. യോഗ്യത B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ. ശമ്പളം: 29,200 രൂപ പ്രായം: 20–35.
റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ
ഒഴിവുകൾ 25 എണ്ണം, യോഗ്യത: 10+2 ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ. ശമ്പളം 29200, പ്രായം 19-33
ഇസിജി ടെക്‌നീഷ്യൻ
ഇതിലേക്ക് 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യത 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. ശമ്പളം 25500 രൂപ, പ്രായം:18-33 വയസ്
ഒപ്‌റ്റോമെട്രിക്സ്
ഒഴിവ് രണ്ടെണ്ണം, യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം 25500 രൂപ, ;പ്രായം 18-33
ലാബ് അസിസ്റ്റന്റ് ഗ്രേഡ് 11
ആകെ ഒഴിവുകൾ 31, യോഗ്യത സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.ശമ്പളം 21700, പ്രായം 18-33 വയസ്.
നിയമനം ലഭിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികയ്ക്ക് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)