SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560

RRB Recruitment 2026: നഴ്സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലായി 590 ഒഴിവുകളിലേക്കുള്ള RRB പാരാമെഡിക്കൽ റിക്രൂട്ട്‌മെന്റ് 2026 ന്റെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 17, 2026, 10:43 AM | Updated: Sep 17, 2026, 10:43 AM

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 560 ഒഴവുകളാണ് ഉള്ളത്. കൂടുതൽ ഒഴിവുകൾ നഴ്‌സിംഗ് തസ്തികയിലേക്കാണ്.

അപേക്ഷകൾ ഒക്ടോണർ 14 വേ ഓൺലൈനിലൂടെ അയക്കാം. തസ്തികയും യോഗ്യതകളും എന്തൊക്കെയാണെന്ന് അറിയാം...

നഴ്‌സിംഗ് സൂപ്രണ്ടന്റ്

ഈ പോസ്റ്റിലേക്ക് മൊത്തം ഒഴിവ് 365 ആണുള്ളത്. യോഗ്യത ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ് ഉണ്ടാകണം. തുടക്ക ശമ്പളം 44,900, പ്രായം 20 നും 40 നും ഇടയിൽ

ഡയാലിസിസ് ടെക്നീഷ്യൻ

ഈ പോസ്റ്റിലേക്ക് ഒറ്റ ഒഴിവാണ് ഉള്ളത്. യോഗ്യത B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയമോ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. ശമ്പളം തുടക്കത്തിൽ 35,400 രൂപ. പ്രായം 20 നും 33 വയസിനും ഇടയിൽ ആയിരിക്കണം.

ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 11

ഈ പോസ്റ്റിലേക്ക് 43 ഒഴിവുകളാണ് ഉള്ളത്. യോഗ്യത കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. ശമ്പളം 35400, പ്രായം 18-33 ആയിരിക്കണം.

ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ്

ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം. ശമ്പളം 35400 പ്രായപരിധി 21-30 ആണ്‌.

ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)

ഇതിലേക്ക് 118 ഒഴിവുകളാണ് ഉള്ളത്. യോഗ്യത B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ. ശമ്പളം: 29,200 രൂപ പ്രായം: 20–35.

റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ

ഒഴിവുകൾ 25 എണ്ണം, യോഗ്യത: 10+2 ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ. ശമ്പളം 29200, പ്രായം 19-33

ഇസിജി ടെക്‌നീഷ്യൻ

ഇതിലേക്ക് 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യത 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. ശമ്പളം 25500 രൂപ, പ്രായം:18-33 വയസ്

ഒപ്‌റ്റോമെട്രിക്സ്

ഒഴിവ് രണ്ടെണ്ണം, യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം 25500 രൂപ, ;പ്രായം 18-33

ലാബ് അസിസ്റ്റന്റ് ഗ്രേഡ് 11

ആകെ ഒഴിവുകൾ 31, യോഗ്യത സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.ശമ്പളം 21700, പ്രായം 18-33 വയസ്.

നിയമനം ലഭിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികയ്ക്ക് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author