SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

SBI Recruitment 2026: എസ്ബിഐയിൽ 9124 ഒഴിവുകൾ; അവസാന തീയതി ആഗസ്റ്റ് 31

SBI Recruitment: റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം.

Written By Ajitha Kumari Updated by Ajitha Kumari
Published: Aug 14, 2026, 10:32 AM | Updated: Aug 14, 2026, 10:32 AM

SBI Recruitment 2026: എസ്ബിഐയിൽ നിരവധി ഒഴിവുകൾ. എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൊത്തം 9124 ഒഴിവുകളാണ്. കേരളത്തിലെ ഒഴിവുകൾ വിജ്ഞാപനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

എങ്കിലും ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31വരെയാണ്.

ഓരോ സംസ്ഥാനത്തെയും മൊത്തം ഒഴിവുകൾ അറിയാം...

യോഗ്യത അറിയാം

  1. പ്രായം: അപേക്ഷകന്റെ പ്രായം 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം.
  2. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
  3. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം
  4. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കുന്ന രീതി

  1. ആദ്യ ഘട്ടം പ്രിലിമിനറി പരീക്ഷ: 100 മാർക്കിൻ്റെ 1 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷയുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (1/4 മാർക്ക് കുറയ്ക്കും) ഉണ്ടായിരിക്കും.
  2. രണ്ടാം ഘട്ടം- മെയിൻ പരീക്ഷ: 200 മാർക്കിൻ്റെ 2 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയുണ്ടാകും. ഇതിലും നെഗറ്റീവ് മാർക്ക് ബാധകമാണ്.
  3. മൂന്നാം ഘട്ടം - പ്രാദേശിക ഭാഷാ പരീക്ഷ (LLPT): നിങ്ങൾ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിച്ചിട്ടില്ലെങ്കിൽ ഈ പരീക്ഷ വിജയിക്കേണ്ടതുണ്ട്.
  4. അപേക്ഷ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബാങ്കിന്റ റൗദയിയോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കുക. അതുപോലെ അപേക്ഷിക്കുന്നതിന് മുൻപ് ഫോട്ടോ, ഇടത് കൈവിരലടയാളം, ഒപ്പ്, കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ നിശ്ചിത അളവിൽ സ്കാൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
    ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
TAGS:

About the Author