CBSE Chairman: സിബിഎസ്ഇ തലപ്പത്ത് അഴിച്ചുപണി: മന്ദീപ് കെ. ഭണ്ഡാരി IAS പുതിയ ചെയർമാൻ
ഓൺലൈൻ മൂല്യനിർണ്ണയ സംവിധാനത്തിലെ പാകപിഴകളെത്തുടർന്നുള്ള വിവാദങ്ങൾക്കിടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മന്ദീപ് കെ. ഭണ്ഡാരിയെ പുതിയ സിബിഎസ്ഇ ചെയർമാനായി നിയമിച്ചു.
ഡല്‍ഹി: സിബിഎസ്ഇ (CBSE) പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മന്ദീപ് കെ. ഭണ്ഡാരിയെ നിയമിച്ചു. ഓൺലൈൻ മൂല്യനിർണ്ണയ സംവിധാനത്തിലെ (OSM) പാകപിഴകളെയും ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പരാതികളെയും തുടർന്ന് ബോർഡ് കനത്ത വിമർശനങ്ങൾ നേരിട്ടിരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. സിബിഎസ്ഇ ചെയർമാന്റെ അധികച്ചുമതല വഹിച്ചിരുന്ന ലോഖണ്ഡേ പ്രശാന്ത് സീതാറാമിൽ നിന്നാണ് മന്ദീപ് കെ. ഭണ്ഡാരി ചുമതലയേൽക്കുന്നത്.
ആരാണ് മന്ദീപ് കെ. ഭണ്ഡാരി?
വിവിധ വകുപ്പുകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനാണ് മന്ദീപ് കെ. ഭണ്ഡാരി. അരുണാചൽ പ്രദേശ്, ഗോവ, മിസോറാം എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന AGMUT കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മന്ദീപ്.
രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം കേന്ദ്ര സർവീസിൽ ജോയിന്റ് സെക്രട്ടറി, കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ, അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി കമ്മീഷണർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്കരിച്ചു വരവെയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിക്കുന്നത്.
എംബിബിഎസ് ബിരുദദാരിയാണ് മന്ദീപ്. പഞ്ചാബ് സർവകലാശാലയിലും ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലുമായിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് അദ്ദേഹം ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.