SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Career Journey: 22,000 രൂപയയില്‍ നിന്ന് 1.6 ലക്ഷത്തിലേക്ക്; സർക്കാർ ജോലിയിലേക്ക് എത്തിയ ആറ് വർഷത്തെ കരിയർ

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ജോലി നേടി

Written By Mekha P Panicker Updated by SUPPORT USER
Published: Aug 08, 2026, 01:20 PM | Updated: Aug 21, 2026, 02:57 PM

പലർക്കും ആശങ്കയും സംശയവും വർധിക്കുന്ന സമയമാണ് പഠനവും ജോലിയുമായി ബന്ധപ്പെട്ട സമയം. എന്ത് പഠിക്കണം എങ്ങനെ പഠിക്കണം അങ്ങനെ നൂറായിരം സംശയമാണ്. എന്ത് പഠിക്കുന്നു എന്നതിനൊപ്പം തന്നെ ലക്ഷ്യത്തിലേക്ക് എത്താൻ കഠിനാധ്വാനം ചെയ്യാനും മടിക്കരുത്.

22,000 രൂപയ്ക്ക് തുടങ്ങിയ വരുമാനം 1.6 ലക്ഷം വരെയെത്തിയ തന്റെ ആറ് വർഷത്തെ കരിയറിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരു സർക്കാർ ജീവനക്കാരൻ. മധ്യപ്രദേശിലെ സാധാരണ ഒരു ​ഗ്രാമത്തിൽ നിന്ന് പഠിച്ച് വളർന്ന അദ്ദേഹം സർക്കാർ ജോലി നേടുന്നതിന് മുൻപ് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി.കോമിന് പഠിക്കുന്ന അവസരത്തിൽ ക്യാമ്പസ് പ്ലേസ്മെന്റിലൂടെയാണ് 20-ാം വയസിൽ ഇദ്ദേഹം ആദ്യ ജോലി നേടുന്നത്. 22,000 രൂപയായിരുന്നു ആദ്യ ശമ്പളമായി ലഭിച്ചത്. മുൻപ് ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യമാണ് ആദ്യ ശമ്പളം നേടിതന്നതെന്ന് അദ്ദേഹം പറയുന്നു.

പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ ജീവിതത്തിലെ ആദ്യത്തെ റിസ്ക് ഏറ്റെടുത്തു. CAT പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷന് ബിരുദാനന്തര ബിരുദത്തിനായി ചേർന്നു.

മൂന്നാം സെമസ്റ്ററിൽ കോവിഡിനെ തുടർന്ന് ബിഗ് 4 ക്യാമ്പസ് പ്ലേസ്മെന്റിനായി എത്തി. 80 വിദ്യാർത്ഥികളിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. 41,000 രൂപയായിരുന്നു പ്രതിമാസം ലഭിച്ചിരുന്നത്. ജോലിയുമായി മുന്നോട്ട് ജീവിതം പോകുമ്പോളാണ് സർക്കാർ ജോലിയെക്കുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത്. കോവിഡിനെ തുടർന്നുള്ള വർക്ക് ഫ്രം ഹോം സംവിധാനം അദ്ദേഹത്തിന് അനുഗ്രഹമായിരുന്നു. ഓഫീസ് ജോലികൾക്ക് ശേഷം അദ്ദേഹം മത്സരപരീക്ഷകൾക്ക് വേണ്ടി പഠിക്കാൻ തുടങ്ങി.

എഴ് മാസങ്ങൾക്ക് ശേഷം തെക്കുകിഴക്കൻ ഏഷ്യ ആസ്ഥാനമായുള്ള ഒരു പി.ആർ. സ്ഥാപനത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. ഇവിടെ മാസം 55,000 രൂപയായി ശമ്പളം. പക്ഷെ സർക്കാർ ജോലിയെന്ന സ്വപ്നം മറക്കാൻ അദ്ദേഹം തയാറായില്ല. വർക്ക് ഫ്രം ഹോം സംവിധാനം അദ്ദേഹം ഇവിടെയും പ്രയോജനപ്പെടുത്തി.

പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ഒടുലിൽ ഒരു പൊതുമേഖല സ്ഥാപനനത്തിൽ ജോലി ലഭിച്ചു. എല്ലാ പിടുത്തവും കഴിഞ്ഞ് അദ്ദേഹത്തിന് സുരക്ഷിതമായ ജോലിയിൽ മാസം 65,000 രൂപ ലഭിച്ചു. വാർഷിക വർദ്ധനവും, പരിഷ്കാരങ്ങളും, പ്രോമോഷനുകൾക്കും ശേഷം ഇന്ന് അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 1.16 ലക്ഷം രൂപയാണ്. ഇത് മാത്രമല്ല കമ്പനി നൽകുന്ന താമസ സൗകര്യത്തിൽ കുടുംബവുമായി അദ്ദേഹം സമാധാനത്തോടെ ജീവിതം ആസ്വദിക്കുകയാണ്.

വളരെ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ കഥ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടി. പലരും അദ്ദേഹത്തെ അഭിനന്ദിച്ചും അദ്ദേഹത്തിന്റെ കരിയറിൽ നിന്ന് പ്രചോദനം ഉൾക്കെണ്ടതായും അറിയിച്ചു. പലരും തങ്ങളും വ്യക്തി ജീവിതത്തിലെ ആശങ്കകളും പ്രതീക്ഷകളും പോസ്റ്റിന് താഴെ പങ്കുവെക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author