Anju Kurian Marriage: 'ഞാന്‍ പ്രാര്‍ത്ഥിച്ച ആളെത്തന്നെ ലഭിച്ചു', നടി അഞ്ജു കുര്യന്‍ വിവാഹിതയായി
അഞ്ജു കുര്യന്റെയും റോഷന്റെയും വിവാഹം നവംബര്‍ 7-ന് നടന്നു.
നടി അഞ്ജു കുര്യൻ വിവാഹിതയായി. വ്യവസായിയായ റോഷന്‍ കരിപ്പറമ്പിലാണ് താരത്തിന്റെ ജീവിതപങ്കാളി. ഇന്നലെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
താൻ പ്രാർത്ഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചെന്നും ജീവതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് തുടക്കമാവുകയാണെന്നും താരം കുറിച്ചു.
കോട്ടയം സ്വദേശിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം രണ്ട് വർഷം മുൻപാണ് കഴിഞ്ഞത്. അടുത്തിടെ റോഷൻ നൽകിയ സർപ്രൈസ് പ്രൊപ്പോസലിന്റെ ചിത്രങ്ങളും അഞ്ജു പങ്കുവെച്ചിരുന്നു.
മോഡലിംഗിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്. 2013-ൽ റിലീസ് ചെയ്ത 'നേരം' എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായിട്ടാണ് അഞ്ജു ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'പ്രേമം', 'ഞാൻ പ്രകാശൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഞ്ജു അഭിനയിച്ചു. തമിഴ് സിനിമയിലും അഞ്ജു സജീവമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.