iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

ALIN JOSE PERARA: സിനിമകൾ വരുന്നുണ്ട് ബിഗ് ബോസിലേക്കില്ല അലിൻ ജോസ് പെരേര

@ZeeMalayalam18h ago
#entertainment
Jailer 2: ജയിലർ 2-ലെ വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്? ക്യാരക്ടർ പ്രോമോ പുറത്ത്

Jailer 2: ജയിലർ 2-ലെ വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്? ക്യാരക്ടർ പ്രോമോ പുറത്ത്

സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഗൂഢത നിറഞ്ഞിരിക്കുന്ന കഥാപാത്രമായാണ് സുരാജിനെ പ്രോമോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനുമായി സുരാജിന്റെ കഥാപാത്രത്തിനുള്ള ബന്ധവും സംഘർഷങ്ങളും എന്തെല്ലാമാണെന്ന കൗതുകത്തിലാണ് ആരാധകർ. 2023-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഏകദേശം 225 കോടി രൂപയ്ക്കടുത്താണ് 'ജയിലർ 2'-ന്റെ ചിലവ്. രജനികാന്തിന്റെ പ്രതിഫലം മാത്രം ഏകദേശം 125 കോടി മുതൽ 200 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഒക്ടേബർ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജയിലർ-2 റിലീസ് ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Suriya and Jyothika wedding Vows: മക്കള്‍ സാക്ഷി, വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

Suriya and Jyothika wedding Vows: മക്കള്‍ സാക്ഷി, വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താര-ദമ്പതികളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ മികച്ച ജോഡി ജീവിതത്തിലും അങ്ങനെ തന്നെയാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പരിഗണിച്ചും മുന്നേറുന്ന സൂര്യയും ജ്യോതികയും പലരുടെയും മാതൃകാ ദമ്പതികളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നായിരുന്ന താരദമ്പതികളുടെ ദാമ്പത്യ ജീവിതം 20 വർഷം പൂർത്തിയാക്കിയത്. മനോഹരമായ അവരുടെ ജീവിതത്തിലെ വിവാഹ ദിവസം 20-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അതിമനോഹരമായിട്ടാണ് താരദമ്പതികള്‍ ആഘോഷിച്ചത്. കഴിഞ്ഞ ദിവസമാണ് ജ്യോതിക വിവാഹവാർഷികം ആഘോഷിച്ച വീഡിയോ പങ്കുവെച്ചത്. സൂര്യയും ജ്യോതികയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത് വിദേശത്തുവെച്ചാണ്. ക്രിസ്ത്യന്‍ രീതിയില്‍ വെളുത്ത ഗൗണ്‍ ധരിച്ച് ജ്യോതിക മകന്‍ ദേവിന്റെ കൈപിടിച്ചാണ് പള്ളിയിലെത്തിയത്. സൂര്യ വെളുത്ത ടക്സീഡോയില്‍ മകള്‍ ദിയയുടെ കൈപിടിച്ചാണ് എത്തിയത്. പാശ്ചാത്യ ശൈലിയില്‍ ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി. സൂര്യയുടെ അനിയന്‍ കാര്‍ത്തിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 'ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ' എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ വീഡിയോ ജ്യോതിക ആരാധകരുമായി പങ്കുവെച്ചത്. കേവലം സന്തോഷങ്ങളുടെ മാത്രം ആഘോഷമല്ല, മറിച്ച് വിട്ടുവീഴ്ചകളുടെയും ത്യാഗങ്ങളുടെയും പരസ്പര മനസ്സിലാക്കലുകളുടെയും ആഘോഷമാണെന്നാണ് ജ്യോതിക വിവാഹ വാര്‍ഷികത്തെക്കുറിച്ച് പറയുന്നത്. ജീവിതത്തിന്റെ നല്ല വശം മാത്രം കാണുമെന്നും, ഒരിക്കലും പരാതിപ്പെടില്ലെന്നും, എപ്പോഴും സന്തോഷത്തോടെയും നന്ദിയോടെയും ആരോഗ്യത്തോടെയും ജീവിക്കുമെന്നും ജ്യോതിക വാഗ്ദാനം ചെയ്യുന്നു. തന്നെ തന്നേക്കാൾ ഉപരിയായി ബഹുമാനിക്കുന്ന സൂര്യയെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായും മക്കളുടെ മികച്ച അച്ഛനായും ജ്യോതിക വിശേഷിപ്പിച്ചു. എപ്പോഴും താന്‍ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്നും പിണങ്ങിയും ഇണങ്ങിയും പരസ്പരം ചേർന്ന് ഇരുപത് വർഷങ്ങളിലേക്ക് കടക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജ്യോതിക മനോഹരമായ വീഡിയോയും കുറിപ്പും ആരാധകരുമായി പങ്കുവെച്ചത്. 1999 ല്‍ 'പൂവെല്ലാം കേട്ടുപാര്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് സൗഹൃദം പ്രണയത്തിലായതും. 2006 സെപ്റ്റംബർ 11 നാണ് സൂര്യയും ജ്യോതികയും ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് വിവാഹിതരായത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Sree Padmanabhaswamy Temple: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യയും

Sree Padmanabhaswamy Temple: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യയും

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ദീപാരാധന തൊഴുത ഋഷഭ് ഭഗവാന് വിവിധ വഴിപാടുകള്‍ നടത്തുകയും ക്ഷേത്രത്തിന് മുന്‍പില്‍നിന്നുള്ള ചിത്രം പ്രഗതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഋഷഭും ഷെയര്‍ ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥിനെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കാന്താരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്‌. നേരത്തെ ഋഷഭ് ഷെട്ടി ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BKU Box Office: അതിവേ​ഗം 300 കോടി! ലോകയെയും വീഴ്ത്തി കുതിപ്പ്; ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ ചരിത്ര നേട്ടത്തിൽ

BKU Box Office: അതിവേ​ഗം 300 കോടി! ലോകയെയും വീഴ്ത്തി കുതിപ്പ്; ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ ചരിത്ര നേട്ടത്തിൽ

റെക്കോർഡുകൾ എല്ലാം ഭേദിച്ച മുന്നേറുകയാണ് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ ഏറ്റവും വലിയ പണം വാരുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘ബികെയു‘. ഇപ്പോൾ ചിത്രം 100 കോടിയും 200 കോടിയും കടന്ന് 300 കോടി ക്ലബിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ വമ്പൻ ഹിറ്റായ ‘ലോക‘യെയും ചിത്രം കടത്തിവെട്ടി. ലോകയുടെ ആഗോള കളക്ഷനായ 302.65 കോടിയാണ് ബികെയു മറികടന്നിരിക്കുന്നത്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 305 കോടി നേടിക്കൊണ്ടാണ് കുതിപ്പ് തുടരുന്നത്. ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഒപ്പം അതിവേഗം മുന്നൂറ് കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ എന്ന നേട്ടവും ഇനി ഈ നിവിൻ പോളി ചിത്രത്തിന് സ്വന്തം. 45 ദിവസം കൊണ്ടാണ് ലോക 300 കോടി ക്ലബിലെത്തിയത്. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഈ നേട്ടത്തിലേക്ക് കടന്നത് വെറും 24 ദിവസം കൊണ്ടാണ്. നിവിൻ പോളി – മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ കോംബോയിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇതോടെ മലയാള സിനിമയിൽ പുതുചരിത്രം തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിെനത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Lady Gaga Welcomes First Child: ആദ്യ കുഞ്ഞിനെ വരവേറ്റ് ലേഡി ഗാഗയും പങ്കാളിയും

Lady Gaga Welcomes First Child: ആദ്യ കുഞ്ഞിനെ വരവേറ്റ് ലേഡി ഗാഗയും പങ്കാളിയും

അമേരിക്കൻ പോപ് ഗായികയും നടിയുമായ ലേഡി ഗാഗയ്ക്കും സംരംഭകനും നിക്ഷേപകനുമായ മൈക്കൽ പോളാൻസ്കിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. പ്രശസ്തമായ അമേരിക്കൻ വിനോദ വാർത്താ വെബ്സൈറ്റുകളിൽ ഒന്നായ 'പേജ് സിക്സ്' ആണ് ഇരുവരും കുഞ്ഞിനെ വരവേറ്റതായി അറിയിച്ചത്. കുട്ടിയുടെ ലിംഗം, പേര്, ജനനത്തീയതി സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. 40 വയസുകാരിയായ ലേഡി ഗാഗയും 42 വയസുകാരനായ മൈക്കൽ പോളാൻസ്കിയും കഴിഞ്ഞ കുറെ മാസങ്ങളായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താൻ അമ്മയാകാൻ ആഗ്രഹിക്കുന്നതായി ലേഡി ഗാഗ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താൻ ഗർഭിണിയാണെന്നോ കുഞ്ഞിനെ സ്വീകരിച്ചെന്നോ ഗാഗയോ പങ്കാളിയോ സ്ഥിരീകരിച്ചിട്ടില്ല. സ്റ്റെഫാനി ജോവാൻ ആഞ്ചലീന ജർമനോട്ട എന്നാണ് ലേഡി ഗാഗയുടെ യഥാർത്ഥ പേര്. 2008-ൽ പുറത്തിറങ്ങിയ 'ദി ഫെയിം' (The Fame) എന്ന ആൽബത്തിലൂടെയും അതിലെ 'ജസ്റ്റ് ഡാൻസ്' (Just Dance) , 'പോക്കർ ഫേസ്' (Poker Face) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയുമാണ് അവർ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. നിരവധി ഗ്രാമി പുരസ്കാരങ്ങളും ഒരു ഓസ്കർ പുരസ്കാരവും നേടിയിട്ടുള്ള കലാകാരിയാണ് ഗാഗ. സംഗീതത്തിന് പുറമേ മികച്ച ഒരു നടിയുമാണ് ഗാഗ. 'അമേരിക്കൻ ഹൊറർ സ്റ്റോറി' (American Horror Story) എന്ന പരമ്പരയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 'ഹൗസ് ഓഫ് ഗുച്ചി' (House of Gucci), 'ജോക്കർ: ഫോളീ അ ഡ്യൂക്' (Joker: Folie à Deux) തുടങ്ങിയ ചിത്രങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലേഡി ഗാഗയുടെ അമ്മ സിൻതിയ ജർമനോട്ടയുടെ ജീവകാരുണ്യ സംഘടനയായ 'ബോൺ ദിസ് വേ ഫൗണ്ടേഷന്റെ' (Born This Way Foundation) ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. 2024 ഏപ്രിലിലാണ് അവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Bigg Boss Malayalam Season 8: മോഹൻലാൽ മുതൽ സൽമാൻ ഖാൻ വരെ, ബിഗ് ബോസ് അവതാരകര്‍ക്ക് കോടികളുടെ പ്രതിഫലം!

Bigg Boss Malayalam Season 8: മോഹൻലാൽ മുതൽ സൽമാൻ ഖാൻ വരെ, ബിഗ് ബോസ് അവതാരകര്‍ക്ക് കോടികളുടെ പ്രതിഫലം!

ബിഗ്ബോസ് മലയാളം എട്ടാം സീസൺ ട്വിസ്റ്റുകളുടെ ഒരു സീസണായി മാറിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മത്സരം ആരംഭിച്ച് രണ്ടാം ദിവസം ഒരു മത്സരാർത്ഥിയെ ഗെയിമിൽ നിന്ന് പുറത്താക്കി. ഗായത്രി സുരേഷ് ഹൗസിൽ നിന്ന് പോയതിന് പിന്നാലെ ഒരുപാട് നാടകീയ രംഗങ്ങളാണ് ബിഗ്ബോസ് ഹൗസിൽ അരങ്ങേറുന്നത്. മത്സരം ചൂട് പിടിക്കുമ്പോള്‍ ഷോയുടെ അവതാരകന്‍ മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2018-ല്‍ ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മുതല്‍ പുതിയ 8-ാം സീസണ്‍ വരെ എത്തിനില്‍ക്കുമ്പോഴും നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളത്തിന്റെ മുഖം തന്നെ ഇന്ന് മോഹന്‍ലാലാണ്. ആദ്യ സീസണില്‍ താരത്തിന്റെ പ്രതിഫലം 12 കോടി രൂപയായിരുന്നു പിന്നീട് രണ്ടാം സീസണില്‍ എത്തിയപ്പോള്‍ തുക 18 കോടിയായി. ഷോയുടെ ജനപ്രീതി പ്രതിഫലത്തിലും മാറ്റങ്ങള്‍ വരുത്തി. ബിഗ് ബോസ് സീസണ്‍ 7 ല്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം ഏകദേശം 24 കോടിയായി. ഇന്ന് 8-ാം സീസണില്‍ ഷോ എത്തിനില്‍ക്കുമ്പോള്‍ 30 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ ബിഗ്ബോസ് അവതാരകര്‍ക്കും കോടികളാണ് പ്രതിഫലം. തമിഴിലെ പത്താം സീസണ്‍ അവതാരകനായ വിജയ് സേതുപതിയുടെ പ്രതിഫലം 70-80 കോടി രൂപയാണ്. വിജയ് സേതുമതി തമിഴ് ബിഗ് ബോസിന്റെ അവതാരകനാകുന്നതിന് മുന്‍പ് കമലഹാസനായിരുന്നു ബിഗ് ബോസ് തമിഴ് അവതരിപ്പിച്ചത്. കമൽഹാസൻ ബിഗ് ബോസ് തമിഴ് സീസൺ 7-നായി ഏകദേശം 130 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലേക്ക് വരുമ്പോള്‍ നാഗാര്‍ജുനയും കന്നഡ ബിഗ്ബോസില്‍ നിന്ന് കിച്ച സുദീപിനും കോടികളാണ് പ്രതിഫലം നേടുന്നത്. ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍ സല്‍ബാന്‍ ഖാനാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Deepika Padukone Maternity Wear:  48,000 രൂപയുടെ സ്റ്റൈലിഷ് വസ്ത്രവുമായി ദീപിക, മകൾ ദുവയ്ക്കൊപ്പമുള്ള ചിത്രവുമായി താരങ്ങള്‍

Deepika Padukone Maternity Wear: 48,000 രൂപയുടെ സ്റ്റൈലിഷ് വസ്ത്രവുമായി ദീപിക, മകൾ ദുവയ്ക്കൊപ്പമുള്ള ചിത്രവുമായി താരങ്ങള്‍

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും മകള്‍ ദുവയ്ക്കൊപ്പമുള്ള മെന്റേണിറ്റി ചിത്രം പങ്കുവെച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും അനുഗ്രഹത്തിനും താരങ്ങള്‍ നന്ദി കുറിച്ചു. ആരാധകര്‍ക്കൊപ്പം തന്നെ സെലിബ്രിറ്റികളും ചിത്രം ഏറ്റെടുത്തു. 2 വയസുകാരി ദുവയും ചെറുപ്പത്തിലെ രണ്‍വീറും തമ്മില്‍ സാമ്യം ഏറെയാണെന്ന് ആരാധകര്‍ പറയുന്നു. താരദമ്പതിമാര്‍ പങ്കുവെച്ച ചിത്രം ബ്ലാങ്ക് ആന്റ് വൈറ്റ് ആണെങ്കിലും ദീപികയുടെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെള്ള നിറത്തില്‍ ലേസ് കട്ട് വര്‍ക്കുള്ള ടോപ്പും ഫ്ലോറല്‍ ലേസ് പാന്റുമാണ് ദീപികയുടെ വേഷം. ഡെമെ ബൈ ഗബ്രിയേലയുടെ (Deme by Gabriella) കിയാന സെറ്റ് (Kianna Set) ആണ് ദീപിക തിരഞ്ഞെടുത്തിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സെറ്റിന് ഏകദേശം 48,643 രൂപയാണ് വില!

Tap to read more
Mammootty's Mela: അർധരാത്രിയിലെ സർപ്രൈസ് 'മേള'! നിതീഷ് സഹദേവ് ചിത്രവുമായി മമ്മൂട്ടി

Mammootty's Mela: അർധരാത്രിയിലെ സർപ്രൈസ് 'മേള'! നിതീഷ് സഹദേവ് ചിത്രവുമായി മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം പിറന്നാൽ ആരാധകര്‍ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി യാത്രതിരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി ആരാധകർക്ക് വലിയ സമ്മാനമാണ് ഈ പിറന്നാൾ ദിവസം ലഭിച്ചിരിക്കുന്നത്. 'ഫാലിമി' സംവിധാനം ചെയ്ത നിതീഷ് സഹദേവനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർധരാത്രി തന്നെ പുറത്തിറക്ക്. 'മേള' എന്നാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പേര്. അർധരാത്രിയിലെ 'മേള' മേളയുടെ പോസ്റ്റർ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്. പരുക്കനായ ഭാവത്തിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററിലെ ആകർഷണം. കറുത്ത ഷർട്ടും മുണ്ടുമാണ് വേഷം. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഷൺമുഖനാണോ ഇതെന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത്തെ ചിത്രമാണ് 'മേള'. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന. ജീൻ പോൾ ലാൽ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും മേളയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം വിഷ്ണു വിജയ്. 2027ൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രം വലിയ ബജറ്റിലും ഗ്രാൻഡ് സ്കെയിലിലുമാണ് ഒരുക്കുന്നത്. സർക്കസ് പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ കഥയാണ് 'മേള' പറയുന്നതെന്നാണ് സൂചനകൾ. 1980-ൽ മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച കെ. ജി. ജോർജ്ജ് ചിത്രം 'മേള'യുടെ അതേ ടൈറ്റിൽ വീണ്ടും മമ്മൂട്ടി ചിത്രത്തിന് വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. മറ്റ് മമ്മൂട്ടി പ്രോജക്റ്റുകൾ 'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ-കോമഡി ചിത്രം 'മട്ടാഞ്ചേരി മാഫിയ'യുടെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം 33 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'പദയാത്ര' എന്ന ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. അടൂർ ഗോപാലകൃഷ്ണൻ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'പദയാത്ര'. തമിഴിൽ ധനുഷിനൊപ്പം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം-ചാപ്റ്റർ 1' ൽ മമ്മൂട്ടി എത്തുന്നുണ്ട്. സായി പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങിയവരും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം 2026 ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Dulquer Im Game: 'ഐ ആം ഗെയിം' ഒരു ഫാന്റസി ചിത്രം, ട്രെയിലർ മറച്ചുവെച്ച രഹസ്യത്തെക്കുറിച്ച് ദുൽഖർ

Dulquer Im Game: 'ഐ ആം ഗെയിം' ഒരു ഫാന്റസി ചിത്രം, ട്രെയിലർ മറച്ചുവെച്ച രഹസ്യത്തെക്കുറിച്ച് ദുൽഖർ

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ഐ ആം ഗെയിം (I'm Game) സെപ്റ്റംബർ 3 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ‌‌ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് കഥയുടെ പ്രധാന ആശയം മറച്ചുവെച്ചതായി ദുൽഖർ വെളിപ്പെടുത്തി. ഐ ആം ഗെയ്മിൽ ഫാന്റസിക്ക് വലിയൊരു പങ്കുണ്ടെന്നാണ് നടൻ പറഞ്ഞത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഹൈദരാബാദിലെ കോളേജിലെ വിദ്യാർത്ഥികളോട് ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രെയിലറിൽ പ്ലോട്ട് വെളിപ്പെടുത്താത്തതിന്റെ കാരണത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്. 'ഐ ആം ഗെയിം' സിനിമയിലെ പ്രധാന സർപ്രൈസ് തിയേറ്ററിൽ തന്നെ കാണിക്കാൻ വേണ്ടിയാണ് ട്രെയിലറിൽ പ്ലോട്ട് വെളിപ്പെടുത്താത്തതെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകളിൽ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ചുള്ള കഥയാണെന്നാണ് പറഞ്ഞത് പക്ഷെ ട്രെയിലർ അതിൽ നിന്നും വ്യത്യസ്തമാണ്. വാതുവെപ്പിൽ ഭാഗ്യത്തിന് പകരം അൽഗോരിതം ഉപയോഗിക്കുന്ന ഡാൻ ജോൺ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആ അൽഗോരിതം അയാൾക്ക് എതിരായി പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. കൃത്യമായി പ്ലാൻ ചെയ്തു മുന്നേറിയ അയാളുടെ ജീവിതം തകർച്ചയിലേക്ക് പോകുന്നതും, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയും ചിത്രം സമ്മാനിക്കുന്നു. എന്നാൽ ട്രെയിലർ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നാണ് ദുൽഖർ പറയുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത് ഈ ഫാന്റസി ആംഗിൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാൻ ജോൺ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരിക്കുമെന്ന് ദുൽഖർ പറഞ്ഞു. അൽപ്പം വികൃതി നിറഞ്ഞ ഒരു കഥാപാത്രത്തെ ചെയ്തിട്ട് കുറെ കാലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ആന്റണി വർഗീസ് പെപ്പെ, കയാഡു ലോഹർ, കതിർ, മിസ്കിൻ, സംയുക്ത, വിനയ് ഫോർട്ട്, ജയസുധ, ശ്യാമപ്രസാദ് എന്നിവരും വേഷമിടുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് സെപ്റ്റംബർ 3-ലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Akshay Kumar Marriage: 'മേള' പൊട്ടി, കല്യാണം നടന്നു! അക്ഷയ് കുമാറിന്റെയും ട്വിങ്കിലിന്റെയും സിനിമാറ്റിക് വിവാഹം

Akshay Kumar Marriage: 'മേള' പൊട്ടി, കല്യാണം നടന്നു! അക്ഷയ് കുമാറിന്റെയും ട്വിങ്കിലിന്റെയും സിനിമാറ്റിക് വിവാഹം

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും തമ്മിൽ വിവാഹത്തിന് മുൻപ് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ട്വിങ്കിളിന്റെ 'മേള' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാൽ, അക്ഷയും താനും തമ്മിലുള്ള വിവാഹം നീട്ടിവെക്കാതെ ഉ‌ടൻ വിവാഹം കഴിക്കുമെന്നായിരുന്നു കരാർ. എന്നാൽ 'മേള' ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഒടുവിൽ ട്വിങ്കിളും അക്ഷയും വിവാഹിതരാകാൻ തീരുമാനിച്ചു. എന്തിന് പറയുന്നു വിവാഹദിവസം പോലും ഒരു സിനിമയിലെ രംഗം പോലെയായിരുന്നു. ‌‌ അവിടെ ഷൂട്ടിംഗ് ഇവിടെ താലികെട്ട് !‌ വധൂവരന്മാർ സാധാരണ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി തയ്യാറെടുക്കുന്ന തിരക്കിലായിരിക്കും പക്ഷെ ഇവിടെ വരൻ അക്ഷയ് കുമാറിന് പോകേണ്ടിയിരുന്നത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്കായിരുന്നു. നടരാജ് സ്റ്റുഡിയോയിൽ അമിതാഭ് ബച്ചൻ, രാഖി ഗുൽസാർ എന്നിവർക്കും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം 'ഏക് റിഷ്താ: ദി ബോണ്ട് ഓഫ് ലവ്' (Ek Rishta: The Bond of Love) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരം. ചലച്ചിത്ര നിർമാതാവ് സുനിൽ ദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയുടെ വിവാഹദിവസത്തെക്കുറിച്ച് പറഞ്ഞു. അന്ന് വൈകുന്നേരം തന്റെ വിവാഹമാണെന്ന് അക്ഷയ് വളരെ സാധാരണ മട്ടിൽ വെളിപ്പെടുത്തുകയും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ സുനിലിനെ ക്ഷണിക്കുകയും ചെയ്തു. ബൈക്കിൽ വിവാഹവേദിയിലേക്ക് രാത്രി 7:30 ഓടെയാണ് ഷൂട്ടിംഗ് അവസാനിച്ചത്. അക്ഷയ് സമയം ഒട്ടും പാഴാക്കാതെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ബൈക്ക് കടം വാങ്ങി, ഹെൽമെറ്റും ധരിച്ച് സ്റ്റുഡിയോയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിടുകയായിരുന്നു. അക്ഷയ് ധൃതിയിൽ കല്ല്യാണം കഴിക്കാൻ പോയപ്പോൾ, സുനിൽ വസ്ത്രം മാറാനായി വീട്ടിലേക്ക് പോകുകയും അതിനുശേഷമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അക്ഷയും ട്വിങ്കിളും തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമായിട്ടാണ് നടത്തിയത്. മാധ്യമശ്രദ്ധയിൽ നിന്ന് അവർ മാറിനിന്നു.‌‌ മേളയും ട്വിങ്കിളും 'മേള' എന്ന ചിത്രത്തിൽ ട്വിങ്കിൾ ഖന്നയെ കാസ്റ്റ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ കഥാപാത്രത്തിന് അവർ യോജിച്ചവളായിരുന്നില്ലെന്നും സുനിൽ ദർശൻ പറഞ്ഞു. മാത്രമല്ല മേളയു‌ടെ സംവിധായകനെക്കുറിച്ച് ട്വിങ്കിൾ മോശമായി സംസാരിച്ചതിൽ സുനിൽ അമർഷം പ്രകടിപ്പിച്ചു. ലഭിച്ച അവസരത്തെ ട്വിങ്കിൾ നന്ദിയോടെ കാണണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'മേള' ഒരു വൻ പരാജയമായിരുന്നുവെന്നും, അതിൽ തന്റെ അഭിനയം വളരെ ദാരുണമായിരുന്നുവെന്നും ട്വിങ്കിൾ പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ധർമ്മേഷ് ദർശൻ 'മരിച്ചുപോയ മുത്തശ്ശനെക്കുറിച്ച് ഓർത്ത് കരയൂ' എന്ന് തന്നോട് പറഞ്ഞതായി ട്വിങ്കിൾ തമാശയായി വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

KHALIFA MOVIE: ലാലേട്ടന്റെ 'YES' ആണ് ഖലീഫയുടെ വിജയം

@ZeeMalayalam30d ago
#Kochi
Mutiny Leak: തിയേറ്റർ റിലീസിന് മുൻപ് ആമസോണിൽ എത്തി, ജേസൺ സ്റ്റേതമിന്റെ 'മ്യൂട്ടിനി' വൻ നഷ്ടത്തില്‍!

Mutiny Leak: തിയേറ്റർ റിലീസിന് മുൻപ് ആമസോണിൽ എത്തി, ജേസൺ സ്റ്റേതമിന്റെ 'മ്യൂട്ടിനി' വൻ നഷ്ടത്തില്‍!

ഹോളിവുഡ് നടൻ ജോസൺ സ്റ്റേതമിന്റെ വരാനിരിക്കുന്ന ത്രില്ലർ ചിത്രം 'മ്യൂട്ടിനി' (Mutiny) ഒടിടി പ്ലാറ്റ്ഫോം വഴി ചോർന്നു. തീയേറ്ററുകളിൽ ഇറങ്ങുന്നതിന് മുൻപാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തിയത്. ആമസോൺ പ്രൈം വീഡിയോയുടെ യുഎസ് പതിപ്പിലാണ് ചിത്രം എത്തിയത്. ഒരു മണിക്കൂറും 35 മിനിറ്റും ദൈർഘ്യമുണ്ടിയിരുന്ന ചിത്രം വിവിധ മാദ്ധ്യമ റിപ്പോർട്ട് പ്രകാരം ഒരു മണിക്കൂറോളം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമായിരുന്നു. ആളുകളുടെ ശ്രദ്ധയിൽ ചിത്രം എത്തിയതോടെ സിനിമ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പക്ഷെ ഒരുപാട് ആളുകൾ ആമസോണിൽ ചിത്രം കണ്ടതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എങ്ങനെ ചോർന്നു? ചിത്രം എങ്ങനെയാണ് റീലിസിന് മുൻപ് ആമസോൺ പ്രൈം വീഡിയോയിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സാങ്കേതിക തകരാറിനെക്കുറിച്ച് ഒരു വിഭാഗം പറയുമ്പോൾ മറ്റുള്ളവർ പറയുന്നത് ഇത് പ്രൊമോഷന്റെ ഭാഗമായി മനപ്പൂർവം ചെയ്തതാണെന്നാണ്. നിലവിൽ സംഭവത്തെക്കുറിച്ച് ആമസോണോ ചിത്രത്തിന്റെ നിർമാതാക്കളോ വിതണക്കാരോ പ്രതികരിച്ചിട്ടില്ല. അതെസമയം ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമായ മണിക്കൂറിനുള്ളിൽ തന്നെ ചിലർ ഡൗൺലോഡ് ചെയ്യുകയും പൈറസി സൈറ്റുകളിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇത് വലിയെ രീതിയിലാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിപണിയെ ബാധിച്ചിരിക്കുന്നത്. ഇത് കോടികളുടെ നഷ്ടമുണ്ടാക്കുന്ന പ്രശ്നമാണെന്നും ആമസോണിൽ നിന്ന് ഇതിനുള്ള പരിഹാരം പ്രതീക്ഷിക്കുന്നതായും സിനിമാ വ്യവസായ രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നത്. ആക്ഷൻ ത്രില്ലർ 'മ്യൂട്ടിനി' ജീൻ-ഫ്രോങ്കോയിസ് റിഷെ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം മ്യൂട്ടിനിയുടെ രചന നിർവഹിച്ചിരിക്കുന്നത് ലിൻഡ്സെ മിഷേൽ, ജെ.പി. ഡേവിസ് എന്നിവർ ചേർന്നാണ്. താൻ ജോലി ചെയ്യുന്ന കോടീശ്വരനായ ബോസിന്റെ കൊലപാതകത്തിന് സാക്ഷിയാവുകയും ആ കുറ്റകൃത്യത്തിൽ പെടുകയും ചെയ്യുന്ന കോൾ റീഡ് എന്ന കഥാപാത്രത്തെയാണ് ജേസൺ സ്റ്റേതം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണം ചിത്രം ഒടുവിൽ തീയേറ്ററുകളിൽ എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജേസൺ ചിത്രങ്ങളിൽ സാധാരണ കാണുന്ന ആക്ഷൻ രംഗങ്ങൾ മ്യൂട്ടിനിയിലുമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് ആക്ഷൻ രംഗങ്ങളിൽ പുതുമയില്ലെന്നാണ് നിരൂപകർ പറയുന്നത്. കൂടാതെ തിരക്കഥ പ്രവചിക്കാൻ കഴിയുന്നതാണെന്നും, കഥാപാത്രങ്ങൾ ആഴമുള്ളതല്ലെന്നും പലരും റിവ്യൂകളിൽ പറയുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Short Videos

KHALIFA MOVIE: ഖലീഫയുടെ ആദ്യഷോ കണ്ടിറങ്ങി പൃഥ്വിരാജും ടോവിനോ തോമസും..

@ZeeMalayalam31d ago
#Kerala News
Short Videos

YouTube ;പണം ഉണ്ടാക്കാൻ പാട്പെടും...യൂട്യൂബിന്റെ എട്ടിന്റെ പണി

@ZeeMalayalam40d ago
#entertainment
Dhurandhar Netflix: നെറ്റ്ഫ്ലിക്സിൽ ചരിത്രനേട്ടം; ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതി 'ധുരന്ധർ'

Dhurandhar Netflix: നെറ്റ്ഫ്ലിക്സിൽ ചരിത്രനേട്ടം; ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതി 'ധുരന്ധർ'

ആദിത്യ ധറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായി എത്തിയ ബ്ലോക്ബസ്റ്റര്‍ ചിത്രമാണ് 'ധുരന്ധര്‍'. രണ്ട് ഭാഗങ്ങളിയാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ മാത്രമല്ല ഡിജിറ്റലിലും ചിത്രം കൃത്യമായ ഇടം കണ്ടെത്തിയിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നെറ്റ്ഫ്ലിക്സില്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമയാണ് ധുരന്ധര്‍ എന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സിഇഒമാരില്‍ ഒരാളായ ടെഡ് സരണ്ടോസ് പറയുന്നു . 3,100 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രമാണ് ധുരന്ധര്‍. രണ്ടാം ഭാഗം ഇന്ത്യയില്‍ 1,000 കോടി രൂപയുടെ നെറ്റ് മാര്‍ക്ക് മറികടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ്. തിയേറ്ററുകളിൽ മാത്രമല്ല ഡിജിറ്റലിലും വലിയ ഓളമാണ് ചിത്രം നേടിയത്. 22 രാജ്യങ്ങളിലെ 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 37 ദശലക്ഷം ആളുകളാണ് ചിത്രം കണ്ടുകഴിഞ്ഞത്. ടെഡ് സരണ്ടോസ് പറയുന്നത് പ്രകാരം 2024 മുതലുള്ള എല്ലാ ആഴ്ചയിലും ഒരു ഇന്ത്യന്‍ സിനിമയോ സീരിസോ നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ അല്‍ഗോരിതങ്ങളുടെ സഹായത്തോടെ ഈ വര്‍ഷം ആഗോളതലത്തിലുള്ള പ്രേക്ഷകര്‍ ഇന്ത്യന്‍ ഉള്ളടക്കം വലിയ രീതിയിലാണ് കാണുന്നത്. ഇതുവരെ 3.5 ബില്യണ്‍ മണിക്കൂറിലധികം ഇന്ത്യന്‍ ഉള്ളടക്കം ആഗോളതലത്തില്‍ നെറ്റ്ഫ്ലിക്സിലൂടെ മാത്രം പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിനോദമേഖലയുടെ ആഗോള സ്വീകാര്യത അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ചിത്രത്തിന്റെ ഏറ്റവും ചെറിയ കാര്യങ്ങള്‍ക്ക് വരെ വലിയ സമയവും തുകയുമാണ് സംവിധായകന്‍ ചിലവഴിക്കാന്‍ തയാറായത്. മേക്കിങ്, തിരക്കഥ, കാസ്റ്റിങ്, ഛായാഗ്രഹണം, എഡിറ്റിങ്, ബിജിഎം, വിഎഫ്എക്സ്, വയലൻസ്, ആക്‌ഷൻ എന്നീ മേഖലകളിലെല്ലാം ആദ്യ ഭാഗത്തെ മറി കടക്കുന്നതാണ് സീക്വൽ. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താല്‍ എട്ട് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. സാധാരണ ഗതിയില്‍ രണ്ട് കാലയളവില്‍ രണ്ട് ഭാഗങ്ങളായി പ്രത്യേകം ഷൂട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍ ‘ധുരന്ധര്‍’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരേ സമയം ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. ധുരന്ധറിന്റെ ആദ്യഭാഗം 2025 ഡിസംബറിലാണ് തിയേറ്ററുകളില്‍ എത്തുന്നത്. തൊട്ടുപിന്നാലെ 2026 മാര്‍ച്ചില്‍ ചിത്രത്തിന്റെ രണ്ടാംഭാഗവും എത്തി. രണ്ടംഭാഗം തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് ഒന്നാം ഭാഗം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. നിലവില്‍ ചിത്രത്തിന്റെ രണ്ടാംഭാഗം നെറ്റ്ഫ്ലിക്സിലും ജിയോഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Varanasi Rudra: 'വാരണാസി'യിലെ 'രുദ്ര' ലുക്ക് പുറത്ത്; 1400 കോടി ബജറ്റിൽ വമ്പന്‍ കൂട്ടുകെട്ട്

Varanasi Rudra: 'വാരണാസി'യിലെ 'രുദ്ര' ലുക്ക് പുറത്ത്; 1400 കോടി ബജറ്റിൽ വമ്പന്‍ കൂട്ടുകെട്ട്

എസ്. എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് മഹേഷ് ബാബു നായകനായെത്തുന്ന 'വാരണാസി'. 1,400 കോടി ബജറ്റിലെത്തുന്ന ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥിരാജ് സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കുംഭ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികയായി മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്. മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനത്തിലാണ് രാജമൗലി മഹേഷ് ബാബുവിന്റെ വാരണാസി എന്ന ചിത്രത്തിലെ രുദ്ര എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. രാജമൗലി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് രണ്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിൽ ഒന്നിൽ കാട്ടിൽ ചങ്ങാടത്തിൽ വിശ്രമിക്കുന്ന ശാന്തനായ രുദ്രയും മറ്റൊന്നിൽ കെനിയയിലെ മസായി മാറയിൽ വന്യമൃഗങ്ങളുടെ നടുവിൽ കൂൾ ലുക്കിൽ നിൽക്കുന്ന രുദ്രയുമാണ്. വി. വിജയേന്ദ്ര പ്രസാദും എസ്.എസ്. കാഞ്ചിയും ചേർന്നാണ് വാരണാസിയുടെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബു ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. രുദ്രയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വാരണാസി നഗരത്തിൽ പതിക്കാൻ പോകുന്ന ഒരു ഉൽക്കയെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഥ പല കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി 2027 ഏപ്രിലിൽ റിലീസ് ചെയ്യും. ഐമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ശ്രീ ദുർഗ ആർട്സും ഷോയിംഗ് ബിസിനസും ചേർന്നാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് കീരവാണിയാണ്. അതെസമയം മഹേഷ് ബാബു 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more