Anirudh Ravichander Kavya Maran Wedding: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി; ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് പ്രമുഖർ
ഗ്രീസിൽ നടന്ന പരമ്പരാഗത തമിഴ് ആചാരപ്രകാരമുള്ള മോതിരമാറ്റ ചടങ്ങോടെ നവംബർ പത്തിന് ആണ് വിവാഹാഘോഷങ്ങൾക്ക് തുടക്കമായത്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും ഗ്രീസിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹിതരായി. കാവ്യയ്ക്കൊപ്പമുള്ള വിവാഹ ചിത്രം അനിരുദ്ധ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ഗ്രീസിൽ നടന്ന പരമ്പരാഗത തമിഴ് ആചാരപ്രകാരമുള്ള മോതിരമാറ്റ ചടങ്ങോടെ നവംബർ പത്തിന് ആണ് വിവാഹാഘോഷങ്ങൾ ആരംഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളും മാത്രമാണ് വിവാഹാഘോഷങ്ങളിൽ സംബന്ധിച്ചത്.
അനിരുദ്ധിൻറെ അമ്മാവനും നടനുമായ രജനീകാന്ത്, മകൾ ഐശ്വര്യ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ ഗ്രീസിലെത്തിയിരുന്നു. ഗ്രീസിൽ നടന്ന സ്വകാര്യ വിവാഹാഘോഷങ്ങൾക്ക് ശേഷം നവംബർ 21ന് ചെന്നൈയിൽ വച്ച് കുടുംബങ്ങൾ വിവാഹസത്കാരം നടത്തും. സിനിമ-രാഷ്ട്രീയ-ബിസിനസ്-ക്രിക്കറ്റ് രംഗത്തെ പ്രമുഖർ വിവാഹസത്കാരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.