SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

വില്ലൻ വേഷത്തിൽ ചാക്കോച്ചൻ, സ്റ്റൈലിഷായി നസ്‌ലനും സൗബിനും ശ്രീനാഥ് ഭാസിയും: 'ബാച്ച്‌ലർ പാർട്ടി Deux' ട്രെയിലറെത്തി

Entertainment

'ബാച്ചലർ പാർട്ടി Deux' ട്രെയിലർ പുറത്തിറങ്ങി. നവംബർ 19ന് ചിത്രം റിലീസ് ചെയ്യും.

Edited by Karthika V Updated by Karthika V
Published: Nov 04, 2026, 08:23 PM | Updated: Nov 04, 2026, 08:23 PM

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'ന്റെ ട്രെയിലർ പുറത്തുവന്നു. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് അവതരണവും ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 19-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

നടൻമാരായ ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം, നടിമാരായ നാദിയ, രജിഷ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗമാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ് ഡുഎക്സ് (D'EUX). ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥം വരുന്നത്.

പുതുതലമുറയിലെ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ചിത്രം ഒരുക്കിയിട്ടുള്ളത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author