SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Baththa Movie Ott: വിജയ് സേതുപതിയുടെ 'ബത്ത' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Entertainment

വിജയ് സേതുപതി നായകനായ ചിത്രത്തിൽ ലിജോമോൾ ആണ് നായിക.

Edited by Karthika V Updated by Karthika V
Published: Oct 25, 2026, 06:02 PM | Updated: Oct 25, 2026, 06:02 PM

വിജയ് സേതുപതി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബത്ത. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കെത്തുകയാണ്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം. ഒക്ടോബർ 29 മുതൽ ബത്ത നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

ബാലാജി തരണീധരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ ആറ്റ്‌ലി അവതരിപ്പിച്ച ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടാനായെങ്കിൽ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല. ചിത്രം ആ​ഗോളതലത്തിൽ 30 കോടിക്ക് മുകളിൽ നേടിയിട്ടുണ്ട്.

'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതി-ബാലാജി കൂട്ടുകെട്ടിലെത്തിയ മൂന്നാമത്തെ ചിത്രമാണിത്. ഒക്ടോബർ 1നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളി നടി ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. വിന്റേജ് ലുക്കിലാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തിയത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author