SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

BKU Box Office: അതിവേ​ഗം 300 കോടി! ലോകയെയും വീഴ്ത്തി കുതിപ്പ്; ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ ചരിത്ര നേട്ടത്തിൽ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബിൽ പ്രവേശിച്ചുകൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കല്യാണിയുടെ ‘ലോക’യെയും കടത്തിവെട്ടിക്കൊണ്ടാണ് ബികെയു മുന്നേറ്റം.

Edited by Karthika V Updated by Karthika V
Published: Sep 13, 2026, 03:07 PM | Updated: Sep 13, 2026, 03:07 PM

റെക്കോർഡുകൾ എല്ലാം ഭേദിച്ച മുന്നേറുകയാണ് നിവിൻ പോളി ചിത്രം ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ ഏറ്റവും വലിയ പണം വാരുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘ബികെയു‘. ഇപ്പോൾ ചിത്രം 100 കോടിയും 200 കോടിയും കടന്ന് 300 കോടി ക്ലബിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ വമ്പൻ ഹിറ്റായ ‘ലോക‘യെയും ചിത്രം കടത്തിവെട്ടി. ലോകയുടെ ആഗോള കളക്ഷനായ 302.65 കോടിയാണ് ബികെയു മറികടന്നിരിക്കുന്നത്. ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ 305 കോടി നേടിക്കൊണ്ടാണ് കുതിപ്പ് തുടരുന്നത്.

ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’. ഒപ്പം അതിവേ​ഗം മുന്നൂറ് കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ എന്ന നേട്ടവും ഇനി ഈ നിവിൻ പോളി ചിത്രത്തിന് സ്വന്തം. 45 ദിവസം കൊണ്ടാണ് ലോക 300 കോടി ക്ലബിലെത്തിയത്. എന്നാൽ ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ ഈ നേട്ടത്തിലേക്ക് കടന്നത് വെറും 24 ദിവസം കൊണ്ടാണ്.

നിവിൻ പോളി – മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ കോംബോയിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ ഇതോടെ മലയാള സിനിമയിൽ പുതുചരിത്രം തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിെനത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author