Bigg Boss Malayalam S8: ബിഗ് ബോസ് വിടുമ്പോൾ ആരെയാകും കൂടുതൽ മിസ് ചെയ്യുക? മൂന്ന് പേരുകൾ പറഞ്ഞ മൃദുല
ബിഗ് ബോസ് വീട്ടിൽ നിന്ന് മടങ്ങുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുക ഈ മൂന്ന് പേരെയെന്ന് മൃദുല.
ബിഗ് ബോസ് മലയാളം സീസൺ 8 അതിന്റെ അതിന്റെ അവാസന ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ച മത്സരാർത്ഥികളുടെ കുടുംബം എത്തുന്ന ഫാമിലി വീക്കായിരുന്നു. തുടർന്ന് വീക്കെൻഡ് എപ്പിസോഡിൽ പതിവ് പോലെ എവിക്ഷനും നടന്നു. ശനിയാഴ്ചത്തെ എപ്പിസോഡിൽ മൃദുല ആണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങിയത്.
ആ മൂന്ന് പേരെ മിസ് ചെയ്യും…
ബിഗ് ബോസ് വീട്ടിൽ ഒരുപാട് സൗഹൃദങ്ങൾ ഉള്ള ഒരാളായിരുന്നു മൃദുല. ബിബി വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആരെയായിരിക്കും കൂടുതൽ മിസ് ചെയ്യുക എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ മൂന്ന് പേരുടെ പേരുകളാണ് മൃദുല പറഞ്ഞത്. നേഹ, നോബി, താഷി എന്നിവരെയായിരിക്കും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുകയെന്നാണ് മൃദുല മറുപടി നൽകിയത്. ഇത്രയും ദിവസം തന്നെ ബിഗ് ബോസിൽ പിടിച്ചുനിർത്തിയ ഓരോ പ്രേക്ഷകരോടും മൃദുല നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം ഫാമിലി വീക്ക് കഴിഞ്ഞതോട് കൂടി ഗൗതം ശശിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ്. വീക്കിൽ ഗൗതമിന്റെ വീട്ടുകാർ വന്നിരുന്നില്ല. പകരം എത്തിയത് അയാളുടെ സുഹൃത്തുക്കളാണ്. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അച്ഛനും അമ്മയും വരാത്തതിനെ കുറിച്ച് ഗൌതമിനോട് തിരക്കിയിരുന്നു. അച്ഛൻ വരില്ല ലാലേട്ടാ എന്നായിരുന്നു ഗൌതമിൻറെ മറുപടി. തുടർന്ന് അച്ഛനെ ഫോണിൽ വിളിക്കാമെന്ന് മോഹൻലാൽ നിർദേശിക്കുകയും കോൾ കണക്ട് ചെയ്യുകയും ചെയ്തു. അങ്ങനെ ഗൌതമും അച്ഛനും തമ്മിൽ ഫോണിൽ സംസാരിച്ചു. സംസാരത്തിനിടെ അച്ഛനോട് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം ഗൗതം ഐ ലവ് യു പറയുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.