SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CBFC Data Leak: സിബിഎഫ്‌സി പോര്‍ട്ടലില്‍ വന്‍ സുരക്ഷാവീഴ്ച: അഞ്ഞൂറിലധികം സിനിമകള്‍ ചോര്‍ന്നു

Entertainment

സിബിഎഫ്‌സിയുടെ ഇ-സിനിപ്രമാണ്‍ പോര്‍ട്ടലിലുണ്ടായ ചോര്‍ച്ചയില്‍ 500 സിനിമകളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 26, 2026, 02:07 PM | Updated: Oct 26, 2026, 02:07 PM

ഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പോർട്ടലിൽ വൻ സുരക്ഷാ വീഴ്ച. 'ഇ-സിനിപ്രമാൺ' (e-Cinepramaan) പോർട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് 500 സിനിമകളുടെ രേഖകളാണ് പുറത്തായത്. റിലീസ് ചെയ്യാത്ത സിനിമകളുടെ തിരക്കഥകൾ, സെൻസർ കട്ട് ഓർഡറുകൾ, സർട്ടിഫിക്കേഷൻ രേഖകൾ, വിതരണ കരാറുകൾ, ലൈസൻസിങ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. ഡിജിറ്റൽ ആർക്കൈവിങ് പ്ലാറ്റ്ഫോമുകളിൽ ദിവസങ്ങളോളം രേഖകൾ ലഭ്യമായത് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ വലിയ ആശങ്കകൾക്ക് കാരണമായി.

തിരക്കഥയിൽ ആശങ്ക

പുറത്തായതായി പറയപ്പെടുന്ന രേഖകകളിൽ തിരക്കഥ ഉൾപ്പെട്ടത് ചലച്ചിത്ര നിർമാതാക്കൾക്ക് ആശങ്കയ്ക്ക് കാരണമായി. സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുൻപ് സിനിമയുടെ കഥാസന്ദർഭങ്ങൾ, പ്ലോട്ട്, പ്രധാന രംഗങ്ങൾ എന്നിവ വെളിപ്പെടുത്തുന്നത് പ്രോജക്റ്റുകളെ വാണിജ്യപരമായി പോലും അപകടത്തിലാക്കും. സെൻസർ ബോർഡ് ഒഴിവാക്കാനോ മാറ്റം വരുത്താനോ നിർദേശിച്ച രംഗങ്ങളും വിശദാംശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു.

ലൈസൻസിങ് വിവരങ്ങൾ പുറത്തായി

നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള ലാഭവിഹിതം, ബിസിനസ്സ് ചർച്ചകൾ, കരാർ വ്യവസ്ഥകൾ തുടങ്ങിയ വാണിജ്യ രഹസ്യങ്ങളാണ് ഇതിലുള്ളത്. ഇത്തരം വിവരങ്ങൾ പുറത്തുവന്നത് ചലച്ചിത്ര വ്യവസായത്തിനുള്ളിലെ ബിസിനസ്സ് സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

എന്താണ് ഇ-സിനിപ്രമാൺ?

സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമാ നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും ഫിലിം സർട്ടിഫിക്കേഷനായി അപേക്ഷകൾ സമർപ്പിക്കുന്നത് സിബിഎഫ്‌സിയുടെ ഓൺലൈൻ സംവിധാനമായ ഇ-സിനിപ്രമാൺ പോർട്ടൽ വഴിയാണ്. പ്രക്രിയയുടെ ഭാഗമായി പങ്കുവെക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഡാറ്റാ ചോർച്ച വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്.

അന്വേഷണം ആരംഭിച്ചു

സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിബിഎഫ്‌സി വ്യക്തമാക്കി. നിലവിൽ പോർട്ടലിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തുകയാണ്. അതേസമയം ചലച്ചിത്ര പ്രവർത്തകരുടെ വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് സിബിഎഫ്‌സി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author